Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

കോൺഗ്രസ് നേതാക്കൾ ഞങ്ങളെ കറിവേപ്പില പോലെ തള്ളി; ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കുട്ടി മാക്കൂലിലെ ദളിത് പെൺകുട്ടികളും പിതാവ് ഇനി സിപിഎമ്മിനോടാപ്പം; ചേരി മാറിയത് ഐ.എൻ.ടി.യു.സി സംസ്ഥാന നേതാവ്; തെരഞ്ഞെടുപ്പു കോൺഗ്രസിന് തിരിച്ചടിയായി നേതാക്കളുടെ കൂടുമാറൽ

കോൺഗ്രസ് നേതാക്കൾ ഞങ്ങളെ കറിവേപ്പില പോലെ തള്ളി; ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കുട്ടി മാക്കൂലിലെ ദളിത് പെൺകുട്ടികളും പിതാവ് ഇനി സിപിഎമ്മിനോടാപ്പം; ചേരി മാറിയത് ഐ.എൻ.ടി.യു.സി സംസ്ഥാന നേതാവ്; തെരഞ്ഞെടുപ്പു കോൺഗ്രസിന് തിരിച്ചടിയായി നേതാക്കളുടെ കൂടുമാറൽ

അനീഷ് കുമാർ

തലശേരി: തലശേരി മേഖലയിൽ കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ചു കൊണ്ട് കുട്ടി മാക്കുൽ ദളിത് പീഡനത്തിനിരയായ രണ്ട് യുവതികളുടെ പിതാവും ഐ.എൻ.ടി.യു.സി നേതാവുമായ രാജൻ പാർട്ടി വിട്ടു. കോൺഗ്രസ് നേതാക്കളുടെ അവഗണനയിൽ മനം നൊന്താണ് താനും കുടുംബവും പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്ന് രാജൻ തലശേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുട്ടിമാക്കൂലിൽ ദലിത് വിഭാഗക്കാരായ തന്റെ പെൺമക്കൾ ജയിയിലായ സംഭവത്തിലും പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ചതിലും സിപിഎമ്മിന് പങ്കില്ലെന്നാണ് നടമ്മൽ രാജൻ പറയുന്നത്.

ദളിത്കോൺഗ്രസ് നേതാവും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ നടമ്മൽ രാജൻ കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണമാണ് വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത് സിപിഎം പ്രവർത്തകർ വീട്ടിൽ കയറി മർദ്ദിച്ചുവെന്ന്. അന്ന് ചില നേതാക്കളുടെ പ്രേരണക്ക് വഴങ്ങിയാണ് താനും മക്കളും ചിലത് പറഞ്ഞതെന്നും രാജൻ ആരോപിച്ചു. കോൺഗ്രസിൽ നിന്ന് രാജിവച്ച രാജൻ സിപിഎ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അറിയിച്ചു.

തലശേരി കുട്ടിമാക്കൂലിൽ സിപി എം പ്രവർത്തകനെ ഓഫീസിൽ കയറി ആക്രമിച്ചുവെന്നാരോപിച്ച് നൽകിയ പരാതിയിൽ ദളിത് സഹോദരിമാരേയും കൈക്കുഞ്ഞിനേയും ജയിലിലടച്ചിരുന്നു. പിന്നീട് യുവതികളിലൊരാൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് സംസ്ഥാനത്ത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. പരാതിക്കാരൻ നടമ്മൽ രാജനെയും മക്കളായ അഖില, അഞ്ജുന എന്നിവരെയും ആക്രമിച്ച സംഭവം ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്നു. ഇവർക്കുള്ള പിൻതുണയുമായി
രാഹുൽഗാന്ധി നേരിട്ട് വിളിക്കുകയും ഉമ്മൻ ചാണ്ടിയും വി എം സുധീരനും പിൻതുണയുമായി ഓടിയെത്തുകയും ചെയ്തു.

പ്രാദേശികമായ നിസ്സാര സംഭവത്തെ രാഷ്ട്രീയവത്കരി്ച്ചത് കോൺഗ്രസ് നേതൃത്വമാണെന്ന് കുട്ടിമാക്കൂൽ രാജൻ തുറന്നുപറഞ്ഞു. തങ്ങൾക്കെതിരെയുള്ള അക്രമം ഉത്സവമാക്കി ആഘോഷിച്ചുള്ള രാഷ്ട്രീയമുതലെടുപ്പാണ് നടന്നത്. അതിന് തന്നെയും കുടുംബത്തെയും കരുവാക്കി. ഇപ്പോൾ കേസ് നടത്താൻ പോലും സഹായമില്ല. വക്കീൽ ഫീസടക്കം നൽകേണ്ടിവന്നു. ദളിത് അക്രമകഥയുണ്ടാക്കിയവർ കാര്യം കഴിഞ്ഞപ്പോൾ ദളിതരായ ഞങ്ങളെ കറിവേപ്പില പോലെ തള്ളിയെന്നും രാജൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ സഹകരണ സ്ഥാപനങ്ങളിൽ പട്ടിക ജാതിക്കാരെ ഭരണ സമിതിയിലും സ്റ്റാഫ് നിയമനത്തിലും പരിഗണിക്കാറില്ല.

പാർട്ടിയിലെ പ്രശ്നം സംബന്ധിച്ച് ഉമ്മൻ ചാണ്ടി, വി എം സുധീരൻ, മു്ല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കെല്ലാം കത്ത് നൽകി. ആരും ഇടപെട്ടില്ല. ലശേരി നഗരസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സ്ഥാനാർത്ഥിയില്ലാത്തതിനാൽ ഞാനും മകളും മത്സരിച്ചിരുന്നു. എനിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ തടഞ്ഞു. കഴിഞ്ഞ തവണത്തെ വോട്ട് പോലും കിട്ടിയില്ല. മകൾ മത്സരിച്ച കോമത്ത് പാറയിൽ ബിജെപിക്ക് വോട്ട്മറിച്ചു. 55 വോട്ടാണ് യുഡിഎഫിന് കിട്ടിയത്.

ബിജെപിക്ക് വോട്ട് വിൽകുന്ന പാർട്ടിയിൽ ഇനിയും തുടരാൻ ആഗ്രഹിക്കുന്നില്ല. കുടുംബസമേതം കോൺഗ്രസ് വിടുകയാണെന്ന് മുനിസിപ്പൽ വർക്കേഴ്സ് യൂനിയൻ ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി കൂടിയായ കുട്ടിമാക്കൂൽ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP