Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അര കഷ്ണം റൊട്ടി കിട്ടിയപ്പോൾ ഉണ്ടായ തമ്മിലടി; 27 വർഷം മൈദ കലക്കി നടന്നപ്പോൾ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല; ഐഎൻഎല്ലിലെ പിളർപ്പിനെ പരിഹസിച്ച് ലീഗ് പ്രവർത്തകരുടെ ട്രോൾ പ്രളയം; പിളർപ്പ് കാസർകോഡ് ജില്ലയെ ബാധിക്കില്ലെന്ന് നേതാക്കൾ

അര കഷ്ണം റൊട്ടി കിട്ടിയപ്പോൾ ഉണ്ടായ തമ്മിലടി; 27 വർഷം മൈദ കലക്കി നടന്നപ്പോൾ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല; ഐഎൻഎല്ലിലെ പിളർപ്പിനെ പരിഹസിച്ച് ലീഗ് പ്രവർത്തകരുടെ ട്രോൾ പ്രളയം; പിളർപ്പ് കാസർകോഡ് ജില്ലയെ ബാധിക്കില്ലെന്ന് നേതാക്കൾ

ബുർഹാൻ തളങ്കര

കാസർകോട്: ഐഎൻഎൽ സംസ്ഥാന നേതൃത്വത്തിലുണ്ടായ പിളർപ്പ് പാർട്ടിയുടെ ഏറ്റവും വലിയ വോട്ടുബാങ്ക് ഉള്ള കാസർകോട് ജില്ലയിലെ നേതാക്കളിലേക്കോ അണികളിലേക്കോ ബാധിക്കില്ലെന്ന് കാസർകോട് ജില്ലാ നേതൃത്വം. ജില്ലയിലെ ഐഎൻഎൽ നേതൃത്വം അഖിലേന്ത്യാ കമ്മിറ്റിയുടെ പക്ഷത്തോടൊപ്പം നിൽക്കുമെന്ന് ഉറപ്പായി. അഖിലേന്ത്യാ കമ്മിറ്റി ആരോടൊപ്പമാണോ അവരോടൊപ്പമാണ് കാസർകോട് ജില്ലാ കമ്മിറ്റിയെന്ന് ജില്ലാ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാടും ജനറൽ സെക്രടറി അസീസ് കടപ്പുറവും തർക്കങ്ങൾ ഒന്നും ഇല്ലാതെ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ കാസർകോട് നിന്നുള്ള എം എ ലത്വീഫും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തോട് ഒപ്പമാണ് .

സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വഹാബ്, ജനറൽ സെക്രടറി കാസിം ഇരിക്കൂർ എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ രണ്ട് വിഭാഗങ്ങളായി കഴിഞ്ഞ കുറെ ദിവസങ്ങളായി ശീതസമരത്തിലായിരുന്നത് അണികളിൽ വലിയ മുറുമുറുപ്പിന് കാരണമായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ഒന്നും ചെവികൊള്ളുന്നില്ലെന്നാണ് സംസ്ഥാന പ്രസിഡന്റിന്റെ പരാതി. മന്ത്രിയും സെക്രട്ടറിയും കൂടി എല്ലാം തീരുമാനിക്കുകയാണെന്നും പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ ആരോപണം.

ഐ എൻ എല്ലിലെ വിഭാഗീയത രൂക്ഷമായ അവസ്ഥയിൽ ഞായറാഴ്‌ച്ച ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അസാധാരണ സംഭവങ്ങളാണ് നടന്നത്. മന്ത്രി അഹ്മദ് ദേവർകോവിൽ അടക്കം സംബന്ധിച്ച യോഗത്തിൽ നേതാക്കൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും കയ്യാങ്കളിയുടെ വക്കോളം എത്തിയപ്പോൾ അബ്ദുൽ വഹാബ് യോഗം പിരിച്ചുവിടുകയും ചെയ്തു. ഇതോടെ പ്രവർത്തകർ തമ്മിൽ പുറത്ത് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു ഏറ്റുമുട്ടി. അര മണിക്കൂറിലേറെ സംഘർഷം നീണ്ടു. ഇതിനിടയിൽ മന്ത്രി അഹ്മദ് ദേവർകോവിലിനെ പൊലീസ് സഹായത്തോടെ സംഘർഷ സ്ഥലത്ത് നിന്ന് മാറ്റി.

ഇതിനുശേഷം രണ്ട് വിഭാഗങ്ങളും വെവ്വേറെ യോഗം ചേർന്ന് പരസ്പരം പുറത്താക്കുകയായിരുന്നു. ഇതോടെ ഐ എൻ എൽ പിളരുകയും ചെയ്തു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെ ചൊല്ലിയും പി എസ് സി നിയമനത്തിന് കോഴ വാങ്ങിയെന്നതും, ലീഗ് നേതാവായ വ്യവസായിയിൽ നിന്നും തെരഞ്ഞടുപ്പ് ഫൻഡ് കൈപ്പറ്റിയതടക്കമുള്ള ആരോപണവും പാർട്ടിയിൽ ഉയരുന്നതിനിടെ തന്നെയാണ് ശക്തമായ വിഭാഗീയ പ്രവർത്തങ്ങളും അരങ്ങേറിയത്.

ദേശീയ നേതൃത്വത്തോടൊപ്പം നിൽക്കുന്ന മന്ത്രി അഹ്മദ് ദേവർ കോവിലിനും കാസിം ഇരിക്കൂറിനും ഒപ്പമുള്ള സംസ്ഥാന നേതൃത്വത്തോടൊപ്പം നിൽക്കാനാണ് കാസർകോട് ജില്ലാ കമിറ്റി ധാരണയിൽ എത്തിയിരിക്കുന്നത്. സംസ്ഥാന തലത്തിലുണ്ടായ പിളർപ്പ് ജില്ലാ നേതൃത്വത്തെ ബാധിക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്.

സംസ്ഥാന സെക്രട്ടറി എം എ ലത്വീഫും, ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാടും, ജനറൽ സെക്രടറി അസീസ് കടപ്പുറവും അടക്കമുള്ളവർ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. എന്നാൽ പ്രവർത്തകർ നേതാക്കളുടെ വഴിയിൽ അല്ലെന്ന് സൂചനകളാണ് പുറത്തുവരുന്നത്. ഐഎൻഎൽ പ്രവർത്തകർ പരസ്യമായി സാമൂഹികമാധ്യമങ്ങളിൽ നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച രംഗത്തുവന്നിരിക്കുകയാണ്. യുഡിഎഫ് പ്രവർത്തകരുടെ ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായിട്ടും ഐ എൻ എല്ലിൽ ഉറച്ചു നിന്നത് നേതാക്കളുടെ ഈ ആക്രാന്തം കാണാൻ അല്ലെന്നും സേട്ടു സാഹിബിന് ആത്മാവ് ഈ നേതൃത്വത്തോട് പൊറുക്കില്ലെന്നും പ്രവർത്തകർ പറയുന്നു.

ഫാസലു പാച്ചു എന്ന് പ്രവർത്തകൻ പറയുന്നത് ഇങ്ങനെ. മർഹും സേട്ടു സാഹിബ് കാണിച്ചു തന്ന രൂപത്തിൽ അല്ല ഇപ്പോൾ പാർട്ടി മുന്നോട്ട് പോകുന്നത്. അധികാര മോഹികൾ മാത്രമാണ് ഇപ്പോൾ പാർട്ടിയിൽ ഉള്ളത്..ജില്ലാ നേതാക്കൾ അടക്കം സ്ഥാനങ്ങൾ ഒഴിഞ്ഞു കൊടുക്കാതെ കെട്ടിപിടിച്ചു ഒറ്റ ഇരിപ്പാണ്.. ഇനിയും ഈ പാർട്ടിയിൽ തുടരാൻ താല്പര്യം ഇല്ല.. ഐ എൻ എലിന് വേണ്ടിയുള്ള എന്റെ എഴുത്തുകളും പ്രവർത്തനവും നിർത്തുന്നു.അധികാര മോഹികൾ തമ്മിൽ തല്ലി ചാവട്ടെ. ഇതുപോലുള്ള നൂറുകണക്കിന് ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ നേതൃത്വത്തിനെതിരെ പ്രവർത്തകർ രംഗത്ത് വന്നിട്ടുള്ളത്.

ഐഎല്ല്ിൽ ഉണ്ടായ സംഭവവികാസങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ലീഗ് പ്രവർത്തകർ. മന്ത്രി ദേവർകോവിലിന്റെ രണ്ടരവർഷത്തെ മന്ത്ര പദവിയെ ട്രോൾ ആക്കിയാണ് പരിഹാസം ആഘോഷമാക്കി മാറ്റുന്നത്.

 

അര കഷ്ണം റൊട്ടി കിട്ടിയപ്പോൾ ഉണ്ടായ തമ്മിലടി ആണെന്നും 27 വർഷം മൈദ കലക്കി നടന്നപ്പോൾ വലിയ പ്രശ്‌നങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ലന്നാണ് പരിഹാസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP