Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാറശാലയുടെ ഗസറ്റഡ് യക്ഷി എന്ന് അധിക്ഷേപിച്ച് വൃത്തികെട്ട ഒരുപെൺഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു ആദ്യ സൈബർ ആക്രമണം; മുടി സ്‌ട്രെയിറ്റൺ ചെയ്തതായി പിന്നെ വലിയ തെറ്റ്; ഏത് വസ്ത്രം ധരിക്കണം ഏത് രീതിയിൽ മുടി ഒതുക്കണം എന്നൊക്കെ എന്റൈ തീരുമാനമല്ലേ? അടിയുറച്ച പാർട്ടി കുടുംബത്തിൽ നിന്നും വരുന്ന തന്നെ എന്തിന് സോഷ്യൽ മീഡിയയിൽ സഖാക്കൾ താറടിക്കുന്നുവെന്ന് വി.ആർ.സലൂജ; വിവാദങ്ങളിൽ കുലുങ്ങാതെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

പാറശാലയുടെ ഗസറ്റഡ് യക്ഷി എന്ന് അധിക്ഷേപിച്ച് വൃത്തികെട്ട ഒരുപെൺഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു ആദ്യ സൈബർ ആക്രമണം; മുടി സ്‌ട്രെയിറ്റൺ ചെയ്തതായി പിന്നെ വലിയ തെറ്റ്; ഏത് വസ്ത്രം ധരിക്കണം ഏത് രീതിയിൽ മുടി ഒതുക്കണം എന്നൊക്കെ എന്റൈ തീരുമാനമല്ലേ? അടിയുറച്ച പാർട്ടി കുടുംബത്തിൽ നിന്നും വരുന്ന തന്നെ എന്തിന് സോഷ്യൽ മീഡിയയിൽ സഖാക്കൾ താറടിക്കുന്നുവെന്ന് വി.ആർ.സലൂജ; വിവാദങ്ങളിൽ കുലുങ്ങാതെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

എം മനോജ് കുമാർ

തിരുവനന്തപുരം: പാർട്ടി സഖാക്കളുടെ സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി വിവാദനായികയായി മാറിയ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജ ജനിച്ചത് പാർട്ടി കുടുംബത്തിൽ തന്നെ. ഇടത് ആശയങ്ങളും വിപ്ലവവും നെഞ്ചേറ്റിയ പാർട്ടി കുടുംബത്തിലാണ് സലൂജ ജനിച്ചത്. അച്ഛൻ നിക്കോളാസും അമ്മ രാധയും അടിയുറച്ച പാർട്ടി വിശ്വാസികൾ. പാർട്ടിയുടെ രാഷ്ട്രീയ ആശയങ്ങളും വിശ്വാസങ്ങളും തന്നെയാണ് ഈ കുടുംബത്തിന്റെയും ജീവവായു. അച്ഛൻ പാർട്ടി അംഗമായിരുന്നു. അച്ഛന്റെ അനിയൻ ദേശാഭിമാനി പത്രത്തിൽ കോളമെഴുതുകയും ചെയ്തിരുന്നു. ജനിച്ചതും വളർന്നതുമെല്ലാം നെയ്യാറ്റിൻകരയിലെ കുളത്തൂരും.

അച്ഛനും അമ്മയും ഉറച്ച സിപിഎം ആയിരുന്നു. പക്ഷെ കുടുംബത്തിൽ മൂന്നു പെണ്മക്കൾ ആയതോടെയാണ് അച്ഛൻ പാർട്ടി പ്രവർത്തനത്തിൽ നിന്നും വിടവാങ്ങി കുടുംബ കാര്യങ്ങളിലേക്ക് നീങ്ങുന്നത്. ഉറച്ച സിപിഎം പശ്ചാത്തലമുള്ള കുടുംബത്തിന്റെ മനസ് എപ്പോഴും .ഇടതുപക്ഷത്തായിരുന്നു. അതുകൊണ്ട് തന്നെ സനൂജയുടെ ഉള്ളിലും പൂത്തുലഞ്ഞത് വിപ്ലവസ്വപ്നങ്ങളായിരുന്നു. സിപിഎമ്മിനോട് ആവേശവും ആദരവും തോന്നിയ കുട്ടിക്കാലമാണ് പിന്നിട്ടത്. പാർട്ടി സനൂജയ്ക്ക് എല്ലാമെല്ലാമാണ്. രാഷ്ട്രീയം ജീവവായുവും ആയിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലേക്ക് വരാൻ ഒരു മടിയും ഉണ്ടായിരുന്നില്ല. കണ്ടു പഠിച്ചതും കണ്ടു വളർന്നതും രാഷ്ട്രീയം തന്നെയാണ്. കുടുംബത്തിനും ഒരു പാട് രാഷ്ട്രീയ പശ്ചാത്തലങ്ങളുണ്ട്. അച്ഛനാണ് രാഷ്ട്രീയത്തിൽ പിൻബലമായി നിന്നത്. സലൂജയുടെ പിന്നിലെ ശക്തിയും അച്ഛനായിരുന്നു. മുൻപ് ദേശാഭിമാനിയിൽ കോളം വരെ എഴുതിയിരുന്ന വലിയച്ഛൻ ഈയിടെ മരിച്ചു. രാഷ്ട്രീയം തന്നെ ജീവവായുവായി വളർന്നു വരുന്ന അവസ്ഥയിലാണ് ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കാനുള്ള ക്ഷണം എത്തുന്നത്

സനൂജയുടെ വീട്ടിലെ പശ്ചാത്തലവും വിവാഹം കഴിച്ച വീട്ടിലെ പശ്ചാത്തലവും വ്യത്യസ്തമായിരുന്നു. ഡ്രൈവർ ആയ ബിജുവാണ് സലൂജയുടെ ഭർത്താവ്. സലൂജയുടേത് സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബമായിരുന്നു. പക്ഷെ വിവാഹം കഴിച്ചത് സാധാരണ വീട്ടിലേക്ക് ആണ്. അതുകൊണ്ട് തന്നെ സാധാരണ ജീവിതമായി മാറി. രണ്ടു തവണ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയെങ്കിലും ഇപ്പോഴും സലൂജയ്ക്ക് സ്വന്തമായി വീടില്ല. വാടക വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.

പഠിക്കുമ്പോൾ മുതൽ സനൂജ നെയ്ത സ്വപ്‌നങ്ങൾക്ക് ചുവപ്പൻ വിപ്ലവത്തിന്റെ അകമ്പടികൂടിയുണ്ടായിരുന്നു. പാർട്ടിക്ക് വേണ്ടി അടികൊണ്ട അച്ഛന്റെ ജീവിതവും പശ്ചാത്തലവും തന്നെയാണ് എപ്പോഴും സലൂജയുടെ മുന്നിലുണ്ടായിരുന്നതും. ഇതുകൊണ്ട് തന്നെയാണ് രാഷ്ട്രീയത്തിലിറങ്ങാനും തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമൊന്നും സനൂജയ്ക്ക് മടിയില്ലാതിരുന്നത്. ഏഴാം ക്ലാസ് വരെ പഠിച്ചത് ബ്ലാത്താംകര സെറ്റ് പീറ്റേഴ്‌സ് സ്‌കൂളിൽ. അതിനുശേഷം ഹൈസ്‌കൂൾ വിദ്യാഭ്യാസം അരുമാനൂർ എംവിഎച്ച്എസ് ഹൈസ്‌കൂളിലും. പ്ലസ് ടുവും ഡിഗ്രിയും കാഞ്ഞിരംകുളം കെഎൻഎം ഗവണ്മെന്റ് കോളെജിൽ. ഡിഗ്രി പഠനത്തിന് ശേഷം ടിടിസി ചെയ്തു.

അദ്ധ്യാപികയായി. ബാലരാമപുരം ഗവണ്മെന്റ് ഹൈസ്‌കൂളിൽ അദ്ധ്യാപികയായ ശേഷം കുളത്തൂർ ഗവണ്മെന്റ് ഹൈസ്‌കൂളിലും അദ്ധ്യാപികയായി. ഈ ഘട്ടത്തിലാണ് തിരുപുറം ബ്‌ളോക്ക് ഡിവിഷനിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. രാഷ്ട്രീയം പ്രവർത്തനം നടത്തി മുന്നോട്ടു പോകാൻ ആഗ്രഹിച്ചെങ്കിലും അതിനു മുൻപ് തന്നെ സ്ഥാനാർത്ഥിയായ അനുഭവമാണ് സനൂജയ്ക്ക് ഉള്ളത്. തിരുപുറത്ത് സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ചത്. സിപിഐയ്ക്ക് ലഭിച്ച സീറ്റായിരുന്നു തിരുപുറത്തേത്. സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കാൻ പാർട്ടി തന്നെയാണ് ആ ഘട്ടത്തിൽ സലൂജയ്ക്ക് അവസരം നൽകിയത്. അങ്ങിനെയാണ് കഴിഞ്ഞതിന് മുൻപുള്ള തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ സിപിഐ ബ്ലോക്ക് മെമ്പർ ആകുന്നത്.

പക്ഷെ ഇക്കുറി സലൂജയെ സിപിഎം സ്വന്തം സ്ഥാനാർത്ഥിയാക്കി മാറ്റി. അതും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി തന്നെ. മര്യാപുരം ബ്‌ളോക്കിലാണ് സിപിഎം സീറ്റ് നൽകിയത്. മര്യാപുരം ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉഷാകുമാരിയെ തോൽപ്പിച്ചാണ് ഇക്കുറി ബ്‌ളോക്ക് പഞ്ചായത്ത് മെമ്പർ ആയത്. ഇതിനൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയും ഉയർന്നു. വിവാദങ്ങളെക്കുറിച്ച് പറയുമ്പോൾ എല്ലാത്തിനും സനൂജയ്ക്ക് മറുപടിയുമുണ്ട്. മുടി സ്‌ട്രെയിറ്റൺ ചെയ്ത കാര്യം പറയുമ്പോൾ ഇങ്ങിനെ പറയുന്നു. മുടി സ്‌ട്രെയിറ്റൺ ചെയ്യുന്നത് എന്റെ വ്യക്തിപരമായ പ്രശ്‌നമാണ്. അനിയന്റെ വിവാഹസമയത്ത് ചെയ്തതാണ്. ഇതെന്റെ വെറും വ്യക്തിപരമായ കാര്യമാണ്. ഏത് വസ്ത്രം ധരിക്കണം, ഏത് രീതിയിൽ മുടി ഒതുക്കണം എന്നൊക്കെ എന്റെ തീരുമാനമല്ലേ? സ്ത്രീയെ ഇത്ര നിമിഷം തുറിച്ച് നോക്കിയാൽ തന്നെ കേസ് ആണെന്നാണ് നിയമം. ഈ അവസ്ഥയിൽ എന്റെ തലമുടി മുതൽ കാലറ്റം വരെ നോക്കുന്നത് എത്രത്തോളം പ്രശ്‌നം സൃഷ്ടിക്കുന്ന കാര്യമാണ്.

എന്റെ തലമുടിയും തുണിയും കാലുമൊക്കെയാണ് പലരും ഇപ്പോൾ നോക്കിക്കൊണ്ടു നടക്കുന്നത്. ഇതൊന്നും ശരിയല്ല. എന്റെ പ്രതികരണവും പോരാട്ടവും ഇതിനെതിരെയാണ്. നമ്മൾ ഭരിക്കുന്ന വസ്ത്രം നമുക്ക് അലോസരമാകുമോ എന്ന് നോക്കേണ്ടതുണ്ട്. ആദ്യം നോക്കേണ്ടത് ഇത്തരം കാര്യം തന്നെയാണ്. ഇപ്പോൾ പലരും വസ്ത്രം ധരിക്കുന്നത് മറയ്ക്കേണ്ട കാര്യങ്ങൾ മറയ്ക്കാതെയാണ്. സലൂജ ഒരിക്കലും ഈ രീതിയിൽ വസ്ത്രം ധരിക്കാറില്ല. ആരെടുത്ത ഫോട്ടോ നിങ്ങൾ എടുത്ത് നോക്കിയാലും നിങ്ങൾക്ക് അത് ബോധ്യമാകും. വളരെ സത്യസന്ധമായ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്താം എന്ന് കരുതിയാണ് രാഷ്ട്രീയത്തിൽ എത്തിയത്. ഒന്നും പ്രതീക്ഷിച്ചല്ല എത്തിയതും. ഒരു പാട് പ്രതീക്ഷകളും എനിക്കുണ്ടായിരുന്നു. പക്ഷെ എന്റെയെല്ലാം പ്രതീക്ഷകൾക്ക് അപ്പുറത്താണ് രാഷ്ട്രീയം എന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുകയാണ്. പക്ഷെ ഞാൻ എന്റെ നിലപാടുകളോ രാഷ്ട്രീയമോ ഒന്നും തിരുത്താൻ പോകുന്നില്ല. ഒന്നിലും ഞാൻ മാറ്റം വരുത്തുന്നുമില്ല. രാഷ്ട്രീയം എനിക്ക് വിഘാതം സൃഷ്ടിക്കുന്നില്ല. പക്ഷെ വ്യക്തികൾ വിഘാതം സൃഷ്ടിക്കുന്നു. സിപിഎമ്മിനെ പക്ഷെ ഞാൻ ഇഷ്ടപ്പെടുന്നു. അല്ലെങ്കിൽ ഞാൻ പരാജയപ്പെട്ടുപോകുമായിരുന്നു.

സിപിഎമ്മിൽ നിലവിൽ വനിതകൾക്ക് വളരാനുള്ള അന്തരീക്ഷമുണ്ട്. പക്ഷെ വ്യക്തികൾ, നേതാക്കൾ അതിനു തടസം സൃഷ്ടിക്കുന്നു. നല്ലത് ചെയ്താൽ അതംഗീകരിക്കാനുള്ള മനസ് ചില വ്യക്തികൾക്കില്ല. രാഷ്ട്രീയത്തിൽ ദീർഘദൂരം സഞ്ചരിക്കണമെന്ന ആഗ്രഹത്തിലല്ല മുന്നോട്ടു പോകുന്നത്. പക്ഷെ മുതിർന്ന നേതാക്കൾ പാർട്ടി എല്ലാം എനിക്ക് പിന്തുണയായി പിന്നിലുണ്ട്. പാർട്ടി ലീഡർഷിപ്പ് എനിക്ക് പിന്തുണയുമായി മുന്നിലുണ്ട്. പക്ഷെ ലീഡർഷിപ്പ് അല്ല പ്രശ്‌നം ചില വ്യക്തികളാണ്. പാർട്ടിക്ക് എന്നെ വേണ്ടാ എന്ന് പാർട്ടി പറയുന്ന സമയം വരെ പാർട്ടിയിലുണ്ടാകും. പക്ഷെ പാർട്ടിക്ക് എന്നെ വേണ്ടാ എന്ന് എനിക്ക് ഇതേവരെ തോന്നിയിട്ടില്ല.

സൈബർ ആക്രമണം നടത്തിയവർക്കെതിരെ പരാതി നൽകിയിട്ട് പൊലീസ് ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല. വനിതകൾ പരാതി നൽകുമ്പോൾ ഒരു ക്വിക്ക് ആക്ഷൻ പൊലീസിന്റെ ഭാഗത്ത് നിന്ന് വരേണ്ടിയിരുന്നു. ആ നടപടി ഇതുവരെ വന്നിട്ടില്ല. ഞാൻ തന്നെ പരാതി നൽകിയിട്ട് നാലഞ്ച് ദിവസങ്ങൾ ആയിരിക്കുന്നു. തെളിവുകൾ നശിപ്പിക്കപ്പെടും എന്ന് പൊലീസ് ഓർക്കേണ്ടതില്ലേ. പരാതിയിൽ പറഞ്ഞവരുടെ ഫോൺ പോലും ഇതേവരെ പൊലീസ് പിടികൂടിയിട്ടില്ല. പൊലീസ് അനങ്ങിയിട്ടില്ല. പാറശാലയുടെ ഗസറ്റഡ് യക്ഷി എന്ന് പറഞ്ഞു വൃത്തികെട്ട ഒരു പെൺഫോട്ടോ പോസ്റ്റ് ചെയ്താണ് എനിക്ക് നേരെയുള്ള സൈബർ ആക്രമണത്തിനു ഇവർ തുടക്കമിട്ടത്. ഇപ്പോൾ സൈബർ അക്രമണത്തിന്നെതിരെ പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരം കാര്യങ്ങൾ വരുന്നതുകൊണ്ട് മാത്രമാണ് കുറ്റകൃത്യങ്ങൾ കേരളത്തിൽ ആവർത്തിക്കുന്നത്. പാർട്ടി ഈ പ്രശ്‌നത്തിൽ ഇതേവരെ എന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. പക്ഷെ ചോദിച്ചാൽ ഞാൻ വിശദീകരണം നൽകും-സലൂജ പറയുന്നു.

സലൂജ പ്രശ്‌നം പാർട്ടിയിൽ പുകയുകയാണ്. ഇന്നലെ ഇത് സംബന്ധമായി പാർട്ടി വിളിച്ച യോഗത്തിൽ ചില തീരുമാനമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട് എന്നാണ് അറിഞ്ഞത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരോട് വിശദീകരണം ചോദിക്കാൻ ഇന്നലെ ചേർന്ന സിപിഎം പാർട്ടി യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പാർട്ടിക്ക് പരാതി നൽകാതെ പൊലീസിൽ പരാതി നൽകിയതിന് സലൂജയോടും വിശദീകരണം ചോദിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ സലൂജ നൽകിയ പരാതിയിൽ പതിയിരിക്കുന്നതിനാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയിട്ടും ഈ പരാതിയിൽ പൊലീസ് ഇതേവരെ അനങ്ങിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP