Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നിനു പുറകെ മറ്റൊന്ന്; മനുഷ്യ ജീവന് ഒരു വിലയുമില്ലാത്ത ദുരവസ്ഥ; കേരളം കുറ്റവാളികളുടെ വിഹാരകേന്ദ്രമായി'; ആഭ്യന്തരവകുപ്പിന്റെ നയ സമീപനങ്ങൾ കേരളത്തെ ചോരക്കളമാക്കുന്നുവെന്ന് വി എം. സുധീരൻ

'രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നിനു പുറകെ മറ്റൊന്ന്; മനുഷ്യ ജീവന് ഒരു വിലയുമില്ലാത്ത ദുരവസ്ഥ; കേരളം കുറ്റവാളികളുടെ വിഹാരകേന്ദ്രമായി'; ആഭ്യന്തരവകുപ്പിന്റെ നയ സമീപനങ്ങൾ കേരളത്തെ ചോരക്കളമാക്കുന്നുവെന്ന് വി എം. സുധീരൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടർച്ചയായി ഉണ്ടാവുന്നത് ആഭ്യന്തര വകുപ്പിന്റെ തെറ്റായ നയ സമീപനങ്ങൾ കാരണമെന്ന് കോൺഗ്രസ് നേതാവ് വി എം. സുധീരൻ. സർക്കാരിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വി എം. സുധീരൻ വിമർശനമുയർത്തിയത്.

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പൂണമായും പരാജയപ്പെട്ടെന്നും സുധാരൻ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ തെറ്റായ നയസമീപനങ്ങൾ തിരുത്തണമെന്നും യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നിനു പുറകെ മറ്റൊന്ന് ഉണ്ടാകുന്ന ദുസ്ഥിതിയാണ് കേരളത്തിലുള്ളതെന്നും മനുഷ്യ ജീവന് ഒരു വിലയുമില്ലാത്ത ദുരവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം നടത്തിയവരെയും കൊലപാതകത്തിന് നേതൃത്വം നൽകുന്നവരെയും ശിക്ഷിക്കാൻ സാധിക്കുന്നില്ലെന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് സുധീരൻ പറഞ്ഞു.

പെരിയ ഇരട്ടകൊലപാതകത്തിൽ സിബിഐ. അന്വേഷണത്തിന് തടയിടാൻ പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്തു കൊണ്ട് സർക്കാർ സുപ്രീംകോടതി വരെ പോയതിന്റെ തെളിവ് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നുണ്ടെന്നും പൊലീസിൽ പോലും കുറ്റവാളികൾ പെരുകി വരുന്നതായും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പൂണമായും പരാജയപ്പെട്ടെന്നും സുധാരൻ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ തെറ്റായ നയസമീപനങ്ങൾ തിരുത്തണമെന്നും യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ ചോരകളമാക്കുന്ന സാഹതര്യം ഇല്ലാതാക്കണമെങ്കിൽ ജനാധിപത്യ വിശ്വാസികളും ഉണർന്നു പ്രവർത്തിക്കണമെന്നും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അത്യന്തം നിർഭാഗ്യകരവും അങ്ങേയറ്റം അപലപനീയവും അതീവ ദുഃഖകരവുമായ രാഷ്ട്രീയകൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് തിരുവല്ല പെരിങ്ങര സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റേത്. ആർ.എസ്.എസ്സുകാരാണ് ഇതിന്റെ പിന്നിലുള്ളതെന്ന് സിപിഎം. ആരോപിക്കുന്നു.

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പാലക്കാട് എലപ്പുള്ളി സ്വദേശിയും ആർ.എസ്.എസ്. പ്രവർത്തകനുമായ സഞ്ജിതുകൊലചെയ്യപ്പെട്ടത്. എസ്.ഡി.പി.ഐ.കാരാണ് ഇതിനുത്തരവാദികളെന്ന് ബിജെപി. ആരോപിക്കുന്നു.

ഇതേസമയം തന്നെയാണ് പെരിയ ഇരട്ടക്കൊലപാതകകേസിൽ സിപിഐ.എം.പ്രവർത്തകരെ സിബിഐ. അറസ്റ്റു ചെയ്തത്. മുൻ എംഎ‍ൽഎ. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. സിബിഐ. അന്വേഷണത്തിന് തടയിടാൻ പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്തു കൊണ്ട് സർക്കാർ സുപ്രീംകോടതി വരെ പോയതിന്റെ പൊരുൾ സംശയാതീതമായി ഇതോടെ വ്യക്തമായിരിക്കുകയാണ്.

രാഷ്ട്രീയകൊലപാതകങ്ങൾ ഒന്നിനുപിന്നാലെ മറ്റൊന്നായി ഉണ്ടാകുന്ന ദുസ്ഥിതിയാണ് കേരളത്തിലുള്ളത്. മനുഷ്യജീവന് തെല്ലും വിലയില്ലാത്ത, നാടിനപമാനകരമായ ദുരവസ്ഥ. അക്ഷരാർത്ഥത്തിൽ കേരളം കൊലക്കളമായി മാറിയിരിക്കുകയാണ്.

സംഘർഷങ്ങളും അക്രമങ്ങളും യഥാസമയം തടയുന്നതിനോ കൊന്നവരേയും കൊല്ലിച്ചവരേയും നിയമത്തിന്റെ പിടിയിൽ പൂർണ്ണമായി കൊണ്ടുവരുന്നതിനോ അർഹമായ നിലയിൽ ശിക്ഷിക്കപ്പെടുന്നതിനോ കഴിയുന്നില്ലെന്ന സാഹചര്യമാണ് സംസ്ഥാനത്തു നിലനിൽക്കുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും വ്യാപകമാകുന്നു. പൊലീസിലാകട്ടെ ക്രിമിനലുകളുടെ എണ്ണം പെരുകിവരുന്നു. കേരളം കുറ്റവാളികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു.

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയും അത് തുടരുന്നത് നിരർത്ഥകമാണെന്നു വന്നിരിക്കുന്നു. കേരളം രാഷ്ട്രീയ കുരുതിക്കളമായി മാറ്റിയത് ആഭ്യന്തരവകുപ്പിന്റെ തെറ്റായ നയസമീപനങ്ങളും പ്രവർത്തന രീതിയുമാണ്. ഇതെല്ലാം അടിമുടി തിരുത്തപ്പെടണം. യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും വേണം.

അതിനു കഴിയുന്ന സാഹചര്യം ഒരുക്കിയില്ലെങ്കിൽ കേരളം ക്രിമിനലുകളുടെ സ്വന്തം നാട് എന്ന നിലയിലാകുമെന്ന ആശങ്കയാണ് സാർവത്രികമായി വളർന്നു വന്നിട്ടുള്ളത്. കേരളത്തെ ചോരക്കളമാക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തിൽ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിന് സമാധാനകാംഷികളായ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഉണർന്നു പ്രവർത്തിക്കേണ്ട അസാധാരണ സാഹചര്യമാണ് കേരളത്തിൽ സംജാതമായിട്ടുള്ളത്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്തിയേ മതിയാകൂ..ഈ ചോരകളി അവസാനിപ്പിക്കണം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP