Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോന്ന്യവാസങ്ങൾ വിളിച്ചു പറഞ്ഞ് കേരളത്തിലെ തെരുവോരങ്ങളിൽ ഇറങ്ങി സ്വതന്ത്രമായി നടക്കാമെന്ന് വിചാരിക്കണ്ട; നാടുനീളെ സംബന്ധവുമായി ....വിജയരാഘവന്റെ കൈയും കാലും തല്ലിയൊടിച്ച് മൂലയ്ക്കിടും; കേട്ടാലറയ്ക്കുന്ന അസഭ്യവർഷവുമായി തൃശൂർ ഡിസിസി സെക്രട്ടറിയുടെ കൊലവിളി പ്രസംഗം: കെ.അജിത് കുമാറിന്റെ ഭീഷണി കോൺഗ്രസ് വനിതാനേതാവിനെ അധിക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

തോന്ന്യവാസങ്ങൾ വിളിച്ചു പറഞ്ഞ് കേരളത്തിലെ തെരുവോരങ്ങളിൽ ഇറങ്ങി സ്വതന്ത്രമായി നടക്കാമെന്ന് വിചാരിക്കണ്ട; നാടുനീളെ സംബന്ധവുമായി ....വിജയരാഘവന്റെ കൈയും കാലും തല്ലിയൊടിച്ച് മൂലയ്ക്കിടും; കേട്ടാലറയ്ക്കുന്ന അസഭ്യവർഷവുമായി തൃശൂർ ഡിസിസി സെക്രട്ടറിയുടെ കൊലവിളി പ്രസംഗം: കെ.അജിത് കുമാറിന്റെ ഭീഷണി കോൺഗ്രസ് വനിതാനേതാവിനെ അധിക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

കെ എം അക്‌ബർ

തൃശൂർ: ഇടതുമുന്നണി കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ എ.വിജയരാഘവന്റെ കൈയും കാലും തല്ലിയൊടിച്ച് മൂലക്കിടുമെന്ന് ഡി.സി.സി സെക്രട്ടറിയുടെ കൊലവിളി പ്രസംഗം. വടക്കാഞ്ചേരി നഗരസഭാ പ്രതിപക്ഷനേതാവുകൂടിയായ കെ.അജിത്കുമാറാണ് വടക്കാഞ്ചേരിയിൽ ആഭാസകരമായി കൊലവിളി പ്രസംഗം നടത്തിയത്. ഡിവൈഎഫ്ഐ, എസ്.എഫ്.ഐ സംഘടനകളിലെ വനിതാപ്രവർത്തകരേയും അസഭ്യം വിളിച്ചാണ് പ്രസംഗം. വിജയരാഘവനെതിരെ കേട്ടാലറയ്ക്കുന്ന അസഭ്യവർഷമാണ് പ്രസംഗത്തിലുടനീളമുള്ളത്.

'നാടുനീളെ സംബന്ധവുമായി നടക്കുന്ന ഭൂലോക ചെറ്റയാണ് വിജയരാഘവൻ. തൃശൂരിലെ മുൻ മേയരെ സംബന്ധം നടത്തി രണ്ടു ഭാര്യയുമായി നടക്കുന്നയാളാണ് വിജയരാഘവൻ. എന്താണ് അവന്റെ ഗുണനിലവാരം. പാർട്ടി ഓഫീസിലേക്ക് കയറി വന്ന് എല്ലാകാര്യങ്ങൾക്കും തയ്യാറായി നിൽക്കുന്ന എസ്.എഫ്.ഐ, ഡിവൈഎഫ്ഐ വനിതാ സഖാക്കളേയാണ് വിജയരാഘവൻ ആകെ കണ്ടിട്ടുള്ളത്. ഒരു കാര്യം സിപിഎമ്മും വിജയരാഘവനും ഓർക്കുന്നത് നല്ലതാണ്. ഇത്തരം തോന്ന്യവാസങ്ങൾ വിളിച്ചു പറഞ്ഞ് കേരളത്തിലെ തെരുവോരങ്ങളിൽ ഇറങ്ങി സ്വതന്ത്രമായി നടക്കാമെന്ന് വിചാരിക്കണ്ട. കൈയും കാലും തല്ലിയൊടിച്ച് മൂലക്കിടുന്ന സ്ഥിതി വിശേഷം വിജയരാഘവനുണ്ടാകുമെന്നുമാണ് കെ.അജിത്കുമാറിന്റെ പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നു. കെ.അജിത്കുമാർ തന്റെ സ്ത്രീത്വത്തെ അപമാനിച്ചതായി തൃശൂർ ജില്ലാ പഞ്ചായത്ത് മുന്മെമ്പറും കോൺഗ്രസ് വനിതാനേതാവുമായിരുന്ന ഷീല പത്മനാഭൻ ആരോപണമുന്നയിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇക്കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുന്നതിനിടെ കുഴഞ്ഞുവീണ ഷീല ഹൃദ്രോഗത്തെത്തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.

വാതരോഗംമൂലം ചികിത്സയിലായിരുന്ന തനിക്ക് അണലി വിഷബാധയുമുണ്ടായി. കഴുത്തിനുതാഴെ ശരീരം ദുർബലമായി. ചികിത്സക്ക് പത്തുലക്ഷം രൂപ ചെലവായി. ജില്ലാ സഹകരണ ബാങ്കിൽനിന്നെടുത്ത പത്തുലക്ഷം രൂപയുടെ വായ്പാ തിരിച്ചവ്് മുടങ്ങിയതിനെത്തുടർന്ന് ജപ്തി നടപടിയായപ്പോൾ കെ അജിത്കുമാറിനോടക്കമുള്ള നേതാക്കളോട് സഹായമഭ്യർഥിച്ചിരുന്നു. തന്റെ അപേക്ഷ ചർച്ച ചെയ്യുന്നതിന് ചേർന്ന മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ വച്ചാണ് ഡിസിസി സെക്രട്ടറി കെ അജിത്കുമാർ തനിക്ക് നേരെ അസഭ്യവർഷം നടത്തിയതെന്ന് ഷീല പത്മനാഭൻ കഴിഞ്ഞ മാസം ആരോപണമുന്നയിച്ചിരുന്നു. 16 വർഷമായി പൊതുരംഗത്തുള്ള താൻ ഇത്തരമൊരു ആരോപണം മുമ്പ് കേട്ടിട്ടില്ല.

ഹീനമായ വാക്കുകൾ പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ പ്രസിഡന്റ് ടി എൻ പ്രതാപൻ, അനിൽ അക്കര എംഎൽഎ അടക്കമുള്ള പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. അശരണയും രോഗിയുമായ തന്നെ അപമാനിച്ചവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ തനിക്കെതിരെ നടപടി സ്വീകരിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി എൻ പ്രതാപൻ, ഇരയെ അവഗണിച്ച് വേട്ടക്കാരനോടൊപ്പം നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും വടക്കാഞ്ചേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അവർ ആരോപിച്ചിരുന്നു. ഇതിനിടെ ഷീല പത്മനാഭന് നേരെ വധഭീഷണിയും ഉയർന്നിരുന്നു. തുടർന്ന് അവർ പൊലീസിൽ പരാതി നൽകി. മൊഴി രേഖപ്പെടുത്തി കോടതിയിലേക്ക് കേസ് കൈമാറിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP