Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാൻസലർ ബില്ലിൽ ഒപ്പിടുമോ എന്നത് ബിൽ മുന്നിലെത്തിയ ശേഷം അറിയാം; കേന്ദ്രാനുമതി തേടിയിട്ടുണ്ടെങ്കിൽ ഒപ്പിടാൻ മടിയില്ല; കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് മല്ലിക സാരാഭായ് യോഗ്യയാണെന്നും ഗവർണർ

ചാൻസലർ ബില്ലിൽ ഒപ്പിടുമോ എന്നത് ബിൽ മുന്നിലെത്തിയ ശേഷം അറിയാം; കേന്ദ്രാനുമതി തേടിയിട്ടുണ്ടെങ്കിൽ ഒപ്പിടാൻ മടിയില്ല; കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് മല്ലിക സാരാഭായ് യോഗ്യയാണെന്നും ഗവർണർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചാൻസലർ സ്ഥാനത്ത് നിന്നും തന്നെ മാറ്റാനുള്ള ബില്ലിൽ ഒപ്പിടുമോ എന്നത് ബില്ല് മുന്നിലെത്തിയശേഷം അറിയാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലിലെ വിവരങ്ങൾ എന്താണെന്ന് അറിയില്ല. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിലുള്ളതാണ്. അതിൽ മാറ്റം കൊണ്ടുവരണമെങ്കിൽ കേന്ദ്ര അനുമതി വേണം. കേന്ദ്ര അനുമതി വാങ്ങിയിട്ടുണ്ടെങ്കിൽ ഒപ്പിടാൻ മടിയില്ലെന്നും ഗവർണർ പറഞ്ഞു. കലാമണ്ഡലം ചാൻസലർ നിയമനത്തെ ഗവർണർ സ്വാഗതം ചെയ്യുകയും ചെയ്തു. മല്ലിക സാരാഭായ് യോഗ്യയാണ്. അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയട്ടേയെന്നും ഗവർണർ പറഞ്ഞു.

ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ പ്രതിപക്ഷത്തിന്റെ തടസവാദങ്ങൾ തള്ളി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് സർക്കാർ വിട്ടു. ഗവർണറെ മാറ്റുന്നതിനോടല്ല ബദൽ സംവിധാനത്തോടാാണ് എതിർപ്പെന്ന നിർണായക നിലപാട് പ്രതിപക്ഷനേതാവ് സഭയിൽ വ്യക്തമാക്കി. ബില്ലിനെ എതിർത്തെങ്കിലും സഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ ഒപ്പിടാതിരിക്കുന്നത് ശരിയല്ലെന്നും വി ഡി സതീശൻ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP