Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.എസ്.യുവിൽ വീണ്ടും ഗ്രൂപ്പ് പോര് മുറുകുന്നു;സംസ്ഥാന ക്യാമ്പ് എക്‌സിക്യൂട്ടീവ് 'ഐ' വിഭാഗം ബഹിഷ്‌കരിച്ചു; സംസ്ഥാന പ്രസിഡന്റിന്റേത് ഏകപക്ഷീയ നിലപാട്; പ്രസിഡന്റ് വടകര പാർലമെന്റ് സീറ്റ് മോഹത്തിൽ സംഘടനാ പ്രവർത്തനം മറക്കുന്നുവെന്നും ഐ ഗ്രൂപ്പ് നേതാക്കൾ; എ,ഐ വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും

കെ.എസ്.യുവിൽ വീണ്ടും ഗ്രൂപ്പ് പോര് മുറുകുന്നു;സംസ്ഥാന ക്യാമ്പ് എക്‌സിക്യൂട്ടീവ് 'ഐ' വിഭാഗം ബഹിഷ്‌കരിച്ചു; സംസ്ഥാന പ്രസിഡന്റിന്റേത് ഏകപക്ഷീയ നിലപാട്; പ്രസിഡന്റ് വടകര പാർലമെന്റ് സീറ്റ് മോഹത്തിൽ സംഘടനാ പ്രവർത്തനം മറക്കുന്നുവെന്നും ഐ ഗ്രൂപ്പ് നേതാക്കൾ; എ,ഐ വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും

മറുനാടൻ ഡെസ്‌ക്‌

വയനാട്: വയനാട്ടിൽവച്ച് നടന്ന കെ.എസ്.യു സംസ്ഥാന എക്‌സിക്കുട്ടിവ് കമ്മിറ്റി യോഗത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് എ,ഐ വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്തിന്റെ ഏകപക്ഷീയമായ നിലപാടിലും അമിത ഗ്രൂപ്പ് അഭിമുഖ്യത്തിലും പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് യോഗം ഭഹിഷ്‌ക്കരിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ ഡഉഎ സ്ഥാനാർത്ഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദിനെ യോഗത്തിൽ പങ്കെടുപ്പിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

എന്ത് വില കൊടുത്തും അൻസറിനെ സംരക്ഷിക്കും എന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് മറുപടി നൽകിയതോടെ ബഹിഷ്‌കരണത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങി.വയനാട്ടിലെ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽ ദ്വിദിന ക്യാമ്പോടുകൂടി നടന്ന യോഗത്തിലാണ് സംഭവം.പ്രതിപക്ഷ വിദ്യാർത്ഥി സംഘടന ആയിട്ടും വിദ്യാർത്ഥി പ്രശ്‌നങ്ങളിൽ ഇടപെടുവാൻ കെഎസ്‌യു സംസ്ഥാന പ്രസിഡണ്ടിന് സാധിക്കുന്നില്ല വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊന്നും കെഎസ്‌യു പ്രസിഡണ്ട് പ്രതികരിക്കുന്നില്ല സ്വാശ്രയ വിഷയം ഫീസ് വർധനവ് കെ.ടി ജലീൽ, ജി സുധാകരൻ എന്നിവരുടെ ബന്ധുനിയമനം യൂണിവേഴ്‌സിറ്റികളിലെ ഭരണസ്തംഭനം തുടങ്ങിയ വിഷയങ്ങളിൽ കെഎസ്‌യു പ്രസിഡണ്ടിന് സമരങ്ങൾ ഏറ്റെടുക്കാൻ സാധിക്കുന്നില്ല.

രണ്ടുവർഷം തികയാറായ കമ്മിറ്റിയെ നയിക്കുന്ന പ്രസിഡണ്ട് പൂർണ പരാജയമാണെന്ന് ഐ വിഭാഗം ആരോപിക്കുന്നു പ്രസിഡന്റ് വടകര പാർലമെന്റ് സീറ്റ് മോഹത്തിൽ കെ.എസ്.യു സംഘടനാ പ്രവർത്തനം മറക്കുന്നുവെന്നും ഐ ഗ്രൂപ്പ് നേതാക്കൾ ആരോപിച്ചു .താഴെതട്ടിൽ കെഎസ്‌യു കമ്മിറ്റി കളുടെ പുനഃസംഘടന ബോധപൂർവ്വം വൈകിപ്പിക്കുകയും വനിതാ ഭാരവാഹികളുടേയും സോഷ്യൽ മീഡിയ കോർഡിനേറ്റർമാർ ഉൾപ്പെടെയുള്ളവരുടെ നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ച് ഗ്രൂപ്പ് താല്പര്യം സംരക്ഷിക്കുകയാണെന്നും കേരളത്തിലെ 140 അസംബ്ലി കമ്മിറ്റികളുടെ പ്രഖ്യാപനം വൈകിപ്പിക്കുകയാണ് എന്നും ഐ വിഭാഗം ആരോപിക്കുന്നു.

കേരളത്തിന്റെ ചുമതലയുള്ള എൻ എസ് യു ഐ ദേശീയ ജനറൽ സെക്രട്ടറി നാഗേഷ് കരിയപ്പ യുടെ സാന്നിധ്യത്തിലാണ് ചേരിതിരിഞ്ഞുള്ള രൂക്ഷമായ കയ്യാങ്കളിയും വാക്‌പോരും നടന്നത്. ഐ വിഭാഗത്തിലെ ജില്ല - സംസ്ഥാന ഭാരവാഹികളെ നോട്ടീസ്‌പ്പോലും നൽകാതെ ഏകപക്ഷീയമായ് പുറത്താക്കുകയും നിരവധി ആരോപണങ്ങൾക്ക് വിധേയരായ് കോൺഗ്രസ് നേതൃത്വം പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തവരെ ഗ്രൂപ്പ് താൽപര്യംമാത്രം മുൻനിർത്തി സംരക്ഷിക്കുകയാണെന്നും ഐ വിഭാഗം ആരോപിച്ചു.തുടർന്ന് ഐ വിഭാഗം യോഗം ബഹിഷ്‌കരിച്ച് പോവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP