Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202413Saturday

ശമ്പളം മുടങ്ങുന്നത് ചരിത്രത്തിൽ ആദ്യം; ധനസ്ഥിതി വ്യക്തമാക്കാൻ സർക്കാർ ധവളപത്രം ഇറക്കണം; അഴിമതിയും കെടുകാര്യസ്ഥതയും ധൂർത്തും; ഗുരുതര ധന പ്രതിസന്ധി ഉണ്ടാകുമെന്ന യു.ഡി.എഫ് മുന്നറിയിപ്പ് സർക്കാർ അവഗണിച്ചെന്നും വി ഡി സതീശൻ

ശമ്പളം മുടങ്ങുന്നത് ചരിത്രത്തിൽ ആദ്യം; ധനസ്ഥിതി വ്യക്തമാക്കാൻ സർക്കാർ ധവളപത്രം ഇറക്കണം; അഴിമതിയും കെടുകാര്യസ്ഥതയും ധൂർത്തും; ഗുരുതര ധന പ്രതിസന്ധി ഉണ്ടാകുമെന്ന യു.ഡി.എഫ് മുന്നറിയിപ്പ് സർക്കാർ അവഗണിച്ചെന്നും വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും ധനസ്ഥിതി വ്യക്തമാക്കാൻ സർക്കാർ ധവളപത്രം ഇറക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ, ഗുരുതര ധന പ്രതിസന്ധി ഉണ്ടാകുമെന്ന യു.ഡി.എഫ് മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു. ശമ്പളം പോലും മുടങ്ങുന്ന ഗുരുതരമായ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തിയിരിക്കുന്നത്. 2020 ലും 2023 ൽ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. സർക്കാരിന്റെ തെറ്റായ രീതിയിലുള്ള ധനകാര്യ മാനേജ്മെന്റാണ് ഇതിനു കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളം ഇതുവരെ കാണാത്ത ഗുരുതര ധനപ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുമ്പോൾ എല്ലാ സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലാണ്. സമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങിയിട്ട് ഏഴു മാസമായി. അഗതികളും വിധവകളും ഭിന്നശേഷിക്കാരും വയോധികരും ഉൾപ്പെടെ 55 ലക്ഷം പേരാണ് ആഹാരം കഴിക്കാനോ മരുന്നു വാങ്ങാനോ നിവൃത്തിയില്ലാതെ പ്രയാസപ്പെടുന്നത്. കെട്ടിട തൊഴിലാളി മുതൽ അംഗൻവാടി വരെയുള്ള എല്ലാ ക്ഷേമനിധികളും തകർന്നിരിക്കുകയാണ്. ധനസഹായം മുടങ്ങിയതിനെ തുടർന്ന് പട്ടികജാതി- വർഗ വിദ്യാർത്ഥികൾ പഠനം അവസാനിപ്പിക്കുകയാണ്.

സാധാരണക്കാരും ഇടത്തരക്കാരും നേരിടുന്ന പ്രതിസന്ധിക്ക് പുറമെയാണ് ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്. പണം ഇല്ലെങ്കിലും സാങ്കേതിക തടസങ്ങളാണ് സർക്കാർ പറയുന്നത്. ഒന്നേകാൽ ലക്ഷം ജീവനക്കാർക്കാണ് ഇന്നലെ ശമ്പളം മുടങ്ങിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാൻ സർക്കാർ തയാറാകണം. സാധാരണക്കാർ ജീവിക്കാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെടുകയാണെന്ന് വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രം നൽകാനുള്ളത് ഏത് തുകയാണെന്ന് സർക്കാർ വ്യക്തമാക്കണം. 3100 കോടിയാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. 57800 കോടി ലഭിക്കാനുണ്ടെന്ന കള്ളക്കണക്ക് നിയമസഭയിൽ പ്രതിപക്ഷം പൊളിച്ചതാണ്. ജി.എസ്.ടി കോമ്പൻസേഷനുള്ള രേഖകൾ കൊടുക്കാൻ വൈകിപ്പിച്ചത് സംസ്ഥാന സർക്കാരാണ്. സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ധൂർത്തുമാണ് ധനപ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP