Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്ര ഡപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞിട്ടും തിരികെ സർവീസിൽ പ്രവേശിക്കാത്തതിന് കാരണം എന്ത്? ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ചട്ടങ്ങൾ പാലിക്കാതെ; 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് രാജു നാരായണസ്വാമി ഐഎഎസിന് രണ്ടാമത്തെ കത്ത് നൽകി സർക്കാർ

കേന്ദ്ര ഡപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞിട്ടും തിരികെ സർവീസിൽ പ്രവേശിക്കാത്തതിന് കാരണം എന്ത്? ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ചട്ടങ്ങൾ പാലിക്കാതെ;  15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് രാജു നാരായണസ്വാമി ഐഎഎസിന് രണ്ടാമത്തെ കത്ത് നൽകി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചട്ടങ്ങൾ പാലിക്കാതെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന രാജു നാരായണ സ്വാമി ഐഎഎസിനോട് വിശദീകരണം ചോദിച്ച് സംസ്ഥാന സർക്കാർ. കേന്ദ്ര ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞിട്ടും തിരികെ സർവീസിൽ പ്രവേശിക്കാതിരിക്കുന്നതിന് കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ രാജു നാരായണ സ്വാമിക്ക് രണ്ടാമത്തെ കത്ത് നൽകി.

ആദ്യ കത്തിന് മറുപടി നൽകാതിരുന്നതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ നടപടി കടുപ്പിച്ചത്. 15ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം തുടർനടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. നാളികേര വികസന ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് കഴിഞ്ഞ മാർച്ചിലാണ് രാജുനാരായണ സ്വാമിയെ കേന്ദ്രസർക്കാർ മാറ്റിയത്. കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയും കോടതിയെയും സ്വാമി സമീപിച്ചിരിക്കുകയാണ്. അതിനിടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ചതായും സേവനത്തിൽ നിന്ന് വിടുതൽ നൽകിയതായും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു.

എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും തിരികെ സംസ്ഥാനത്ത് ജോലിയിൽ പ്രവേശിക്കാനോ, സംസ്ഥാന സർക്കാരിൽ റിപ്പോർട്ട് ചെയ്യാനോ രാജു നാരായണ സ്വാമി തയ്യാറായിട്ടില്ല. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റിയ നടപടിക്കെതിരെ കോടതിയിലും അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും കേസ് ഉള്ളതിനാലാണ് സർവീസിലേക്കു തിരികെ പ്രവേശിക്കാത്തതെന്നാണ് രാജു നാരായണ സ്വാമിയുടെ വാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP