Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടി സെക്രട്ടറിയെ വിമർശിച്ച പോസ്റ്റ് ഷെയർ ചെയ്താൽ സർക്കാരിനെ വിമർശിച്ചെന്ന് തന്നെ! കോടിയേരിയെ പരിഹസിക്കുന്ന പോസ്റ്റ് ഷെയർ ചെയ്ത എൻജിഒ അസോസിയേഷൻ നേതാവിന് സ്സപെൻഷൻ; പണി കിട്ടിയത് പൊതുമരാമത്ത് വകുപ്പിലെ ഹെഡ് ക്ലാർക്ക് മധുവിന്; ചട്ടലംഘനമില്ലെന്നും നിയമപരമായി നേരിടുമെന്നും കോൺഗ്രസ് അനുകൂല സർവീസ് സംഘടനകൾ

പാർട്ടി സെക്രട്ടറിയെ വിമർശിച്ച പോസ്റ്റ് ഷെയർ ചെയ്താൽ സർക്കാരിനെ വിമർശിച്ചെന്ന് തന്നെ! കോടിയേരിയെ പരിഹസിക്കുന്ന പോസ്റ്റ് ഷെയർ ചെയ്ത എൻജിഒ അസോസിയേഷൻ നേതാവിന് സ്സപെൻഷൻ; പണി കിട്ടിയത് പൊതുമരാമത്ത് വകുപ്പിലെ ഹെഡ് ക്ലാർക്ക് മധുവിന്; ചട്ടലംഘനമില്ലെന്നും നിയമപരമായി നേരിടുമെന്നും കോൺഗ്രസ് അനുകൂല സർവീസ് സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയെ സർക്കാർ ഉദ്യോഗസ്ഥൻ പരിഹസിക്കുകയോ? സോഷ്യൽ മീഡിയയിലെ പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിലാണ് ഇത്തവണ കോലാഹലം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തതിനാണ് അംഗപരിമിതനായ സർക്കാർ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തത്. കെവിന്റെ ദുരഭിമാന കൊലയുമായി ബന്ധപ്പെട്ട വിഷയത്തിലെ പോസ്റ്റ് ഷെയർ ചെയ്തതിനു കോൺഗ്രസ് സംഘടനയായ എൻജിഒ അസോസിയേഷന്റെ നേതാവും പൊതുമരാമത്ത് വകുപ്പിലെ ആയുർവേദ കോളേജിലെ ബിൽഡിങ്‌സ് സബ്ഡിവിഷനിലെ ഹെഡ് ക്ലർക്കുമായ മധുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.

ഇടതു സഹയാത്രികൻ എന്ന പേരിൽ പൊതുമരാമത്തു മന്ത്രിക്കു ലഭിച്ച പരാതിയെ തുടർന്നാണ് പൊതുമരാമത്ത് ചീഫ് എൻജിനിയർ (പൊതുഭരണം) സസ്‌പെൻഷൻ ഉത്തരവു പുറത്തിറക്കിയത്. അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് സസ്‌പെൻഷനെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് മധുവിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇടതു സഹയാത്രികൻ' എന്ന പേരിൽ ഒരു പരാതി പൊതുമരാമത്ത് മന്ത്രിക്ക് ലഭിച്ചതിനെത്തുടർന്നാണ് സസ്‌പെൻഷൻ. നടപടിക്കെതിരെ നിയമപരമായി നീങ്ങാനാണ് ആയുർവേദ കോളജ് സ്‌പെഷൽ ബിൽഡിങ്‌സ് സബ്ഡിവിഷനിലെ ഹെഡ് ക്ലാർക്കായ മധുവിന്റെ തീരുമാനം. സസ്‌പെൻഷനെതിരെ ജീവനക്കാർക്കിടയിൽ വ്യാപകമായ അസംതൃപ്തിയുണ്ട്.

കോടിയേരി ബാലകൃഷ്ണന്റെ ചിത്രം വെച്ച ഒരു പോസ്റ്റിൽ കോടിയേരിയെ പരിഹസിക്കുന്ന പരാമർശങ്ങൾ ഉണ്ടായിരുന്നു. തെന്മലയിൽ കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന് ജോലി നൽകുമെന്ന് കോടിയേരി പറഞ്ഞതാണ് ട്രോളിന് ആസ്പദമായ ഒരു പോസ്റ്റ്. നിങ്ങളിങ്ങനെ കൊന്നു തള്ളുന്നവരുടെ ഭാര്യമാർക്ക് മാത്രം ജോലി കൊടുത്താൽ ഈ പിഎസ്എസി ടെസ്റ്റ് എഴുതി പാസായി ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന യുവതികളുടെ കാര്യം എന്താകും കോടിയേരി എന്ന് ഒരു പോസ്റ്റിൽ ചോദിക്കുന്നു. ഈ പോസ്റ്റ് മധു ഷെയർ ചെയ്തു.

ഇത് കൂടാതെ കെ.എ ഷൗക്കത്തലി എന്നയാളിട്ട മറ്റൊരു പോസ്റ്റും മധു ഷെയർ ചെയ്തിട്ടുണ്ട്. ആദിവാസി, മധുവിന്റെ സഹോദരിക്ക് സർക്കാർ ജോലി, വരാപ്പുഴ ശ്രീജിത്തിന്റെ ഭാര്യക്ക് സർക്കാർ ജോലി, കോട്ടയത്തെ കെവിന്റെ ഭാര്യ നീനുവിന് സർക്കാർ ജോലി, എന്നിങ്ങനെ പിണറായി സർക്കാരിന്റെ ഭരണകാലത്തുകൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ജോലി നൽകിയതുമായി ബന്ധപ്പെട്ടാണ് ഷൗക്കത്തലിയുടെ പോസ്റ്റ്. ഈ പോസ്റ്റിനും കോടിയേരിയുടെ ചിത്രം വെച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഭരണവിഭാഗം ചീഫ് എൻജിനിയറാണ് മധുവിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഇന്നലെ ഉത്തരവിറക്കിയത്. നവമാധ്യമങ്ങളിലൂടെ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തതിനാണ് സസ്പെൻഷനെന്ന് ഉത്തരവിൽ പറയുന്നു.തുടർന്നു മന്ത്രിയുടെ ഓഫിസിൽ പരാതി ലഭിക്കുകയും കഴിഞ്ഞ ദിവസം മധുവിനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് സസ്‌പെൻഷനെന്നു പൊതുമരാമത്ത് ചീഫ് എൻജിനീയർ (പൊതുഭരണം) ഇറക്കിയ ഉത്തരവിൽ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം 60 (എ)യ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് മധുവിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ പാർട്ടി സെക്രട്ടറിയായ കോടിയേരിയെ വിമർശിച്ച് മറ്റൊരാളിട്ട പോസ്റ്റ് ഷെയർ ചെയ്യുന്നത് എങ്ങനെ സർക്കാരിനെതിരെയുള്ള വിമർശനമാകുമെന്നു കോൺഗ്രസ് അനുകൂല സർവീസ് സംഘടനകൾ ചോദിക്കുന്നു. ചട്ടം 60 (എ)യുടെ ലംഘനമായി ഇതിനെ കാണാനാകില്ല. ഇക്കാര്യത്തിൽ നിയമപരമായും സംഘടനാപരമായും നടപടി സ്വീകരിക്കാനാണ് അവരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP