Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല നിലപാടിലെ തിരിച്ചടി ഭയന്ന് കളി മാറ്റാനൊരുങ്ങി പിണറായിയും സിപിഎമ്മും; തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം എത്തുന്നതോടെ സരിതയെ കളത്തിലിറക്കാൻ നീക്കം; ഉന്നതരുമായുള്ള ബന്ധം തെളിയിക്കുന്ന സിഡികൾ ഉൾപ്പെടെ സരിത ക്രൈംബ്രാഞ്ചിന് കൈമാറും; കോൺഗ്രസിന്റെ ഉന്നതരുടെ അറസ്റ്റിലേക്കുവരെ കാര്യങ്ങൾ എത്തും; സോളാർ കേസ് നായികയെ ഉപയോഗിച്ച് യു.ഡി.എഫിനെ തകർക്കാൻ രഹസ്യപദ്ധതി അണിയറയിൽ തയ്യാർ; എല്ലാത്തിനും ചരടുവലിച്ച് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉത്തരേന്ത്യൻ ഉപദേശി

ശബരിമല നിലപാടിലെ തിരിച്ചടി ഭയന്ന് കളി മാറ്റാനൊരുങ്ങി പിണറായിയും സിപിഎമ്മും; തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം എത്തുന്നതോടെ സരിതയെ കളത്തിലിറക്കാൻ നീക്കം; ഉന്നതരുമായുള്ള ബന്ധം തെളിയിക്കുന്ന സിഡികൾ ഉൾപ്പെടെ സരിത ക്രൈംബ്രാഞ്ചിന് കൈമാറും;  കോൺഗ്രസിന്റെ ഉന്നതരുടെ അറസ്റ്റിലേക്കുവരെ കാര്യങ്ങൾ എത്തും; സോളാർ കേസ് നായികയെ ഉപയോഗിച്ച് യു.ഡി.എഫിനെ തകർക്കാൻ രഹസ്യപദ്ധതി അണിയറയിൽ തയ്യാർ; എല്ലാത്തിനും ചരടുവലിച്ച് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉത്തരേന്ത്യൻ ഉപദേശി

പി.വിനയചന്ദ്രൻ

തിരുവനന്തപുരം : വിശ്വാസികൾക്കെതിരെ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാട് വൻ തിരിച്ചടിയേക്കുമെന്ന ഭയമുണ്ട് സർക്കാരിനും സിപിഎമ്മിനും. കേരളത്തിൽ സീറ്റുകൾ വലിയ തോതിൽ തന്നെ കുറയുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം എത്തുമ്പോൾ സോളാർ വിഷയത്തിൽ സരിത എസ് നായരുടെ പീഡന പരാതി സജീവമാക്കാൻ ഒരുങ്ങുകയാണ് പിണറായി സർക്കാരും സിപിഎമ്മും എന്ന സൂചനകളാണ് ലഭിക്കുന്നത്.

മുൻ അഭിപ്രായങ്ങളെല്ലാം വിഴുങ്ങി സ്ത്രീപ്രവേശനം അനിവാര്യമാണെന്ന സത്യവാങ്മൂലമാണ് ബോർഡും സർക്കാരും സുപ്രീംകോടതിയിൽ നൽകിയത്. മാത്രമല്ല, സ്ത്രീപ്രവേശനത്തിനു വേണ്ടി ശക്തിയുക്തം വാദിക്കുകയും ചെയ്തു. കേരളത്തിലെ വിശ്വാസികളെ പിണറായി സർക്കാർ വഞ്ചിച്ചു എന്ന പ്രചാരണവുമായി പരിവാർ സംഘടനകളും കോൺഗ്രസും രംഗത്തെത്തിക്കഴിഞ്ഞു. എതിരഭിപ്രായം എഴുതി നൽകാൻ അഭിഭാഷകർക്ക് സുപ്രീംകോടതി ഒരാഴ്ച സമയം നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ വിധി വരുന്നത് വൈകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. അതിനാൽ വോട്ടർമാരുടെ ശ്രദ്ധ തിരിക്കാൻ പുതിയ ആരോപണങ്ങളുമായി സരിതയെ രംഗത്തിറക്കുന്നതും സരിതയുടെ മൊഴി പ്രകാരം യു.ഡി.എഫ് നേതാക്കളെ കൂട്ടത്തോടെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്യുന്നതുമായ വൻ പദ്ധതി അണിയറയിൽ ഒരുങ്ങുകയാണ്. ഉന്നതരുമായുള്ള ബന്ധം തെളിയിക്കുന്ന സി.ഡികളിൽ ചിലത് സരിത ക്രൈംബ്രാഞ്ചിന് കൈമാറിയേക്കാനിടയുണ്ട്. അങ്ങനെയെങ്കിൽ കൂട്ട അറസ്റ്റാവും വരുന്നത്.

മുഖ്യമന്ത്രിയുടെ ഉത്തരേന്ത്യക്കാരനായ ഉപദേഷ്ടാവാണ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. യു.ഡി.എഫ് ക്യാമ്പിന് ഈ പദ്ധതിയുടെ വിവരങ്ങൾ ചോർന്നു കിട്ടിയിട്ടുണ്ട്. സ്ഥാനാർത്ഥിയാകാനും കേരള രാഷ്ട്രീയത്തിൽ മാസ് എൻട്രിക്കുമായി നൂലുകെട്ടിയിറക്കിയ ആന്റണിയുടെ മകനെ വന്നപോലെ തിരിച്ചുവിട്ടതും ആലപ്പുഴയിൽ കെ.സി.വേണുഗോപാലടക്കം ചില പ്രമുഖർ കെപിസിസി പട്ടികയിൽ നിന്നൊഴിവായതും ഈ വിവരത്തെ തുടർന്നാണ്. അഴിമതിയും മാനഭംഗവുംചുമത്തി മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുക്കാൻ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.

പിന്നീട് സരിതയുടെ മൊഴിയെടുത്ത് അതിന്റെ അടിസ്ഥാനത്തിൽ ഉന്നതർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതുവരെ അനക്കാതെ വച്ചിരുന്ന ഈ കേസ് തിരഞ്ഞെടുപ്പ് ചൂടു പിടിച്ചാലുടൻ പൊടിതട്ടിയെടുക്കും. സരിത നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ഇടയുണ്ട്. സ്ത്രീപ്രവേശനം പോലെ എല്ലാം സർക്കാരിന്റെ സ്‌പോൺസർഷിപ്പിൽ ആയിരിക്കും എന്നുമാത്രം. പറയാനുള്ള കാര്യങ്ങൾ ഒന്നിച്ചുവെളിപ്പെടുത്തിയാൽ കേരളത്തിന് താങ്ങാനാവില്ലെന്നും ഇതൊന്നും പെട്ടെന്ന് തീർക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രണ്ടു വർഷംമുൻപ് സരിത പറഞ്ഞതുപോലെയാണ് ഇപ്പോഴത്തെ സംഭവങ്ങളുടെപോക്ക്.

പക്ഷേ സരിതയെ തുറുപ്പാക്കി ഇറക്കുന്നതിന് സർക്കാരിന് ചില നിയമതടസങ്ങൾ മറികടക്കാനുണ്ട്. ജോസ്.കെ.മാണിക്കും അബ്ദുള്ളക്കുട്ടിക്കുമെതിരേ നേരത്തേ സരിത ഉന്നയിച്ച ലൈംഗികആരോപണങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിയിക്കാനായിരുന്നില്ല. അബ്ദുള്ളക്കുട്ടിക്കെതിരായ ബലാത്സംഗപരാതിയിൽ പീഡനം നടന്ന തീയതിയോ സമയമോ വ്യക്തമാക്കാൻ സരിതയ്ക്ക് കഴിഞ്ഞില്ല. 2012 അവസാനമോ 2013ലെ ആദ്യ മൂന്നുമാസക്കാലത്തോ ആയിരുന്നു പീഡനമെന്നാണ് സരിതയുടെ മൊഴി. ഇത്തരം മൊഴിയുണ്ടായാൽ പുതിയ കേസുകളും നിലനിൽക്കില്ല.

ഡയറിയിൽകുറിച്ചിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കുറിപ്പിലാണ് സരിത ഉന്നതരുടെ പേരുകൾ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് അവഗണിച്ച ബലാത്സംഗപരാതികളുടെ വിവരങ്ങളടക്കമാണ് മുഖ്യമന്ത്രിക്ക് പരാതിനൽകിയത്. ഡൽഹിയിൽ കേന്ദ്രസെക്രട്ടേറിയറ്റിന്റെ ഭാഗമായ സി.ജി.ഒകോംപ്ലക്സിലെ പാരമ്പര്യേതര ഊൗർജ്ജവകുപ്പിൽവച്ച് കണ്ട തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ച് മാനഭംഗപ്പെടുത്തിയതായാണ് പരാതിയിലുള്ളത്.

വാഗ്ദാനം ചെയ്ത പ്രോജക്ടുകൾക്കായി രാഷ്ട്രീയ നേതാക്കൾ, മുൻ മന്ത്രിമാർ, എംപിമാർ എന്നിവർക്ക് വീണ്ടും വീണ്ടും ശരീരം കൊടുക്കേണ്ടിവന്നു. അറസ്റ്റിലാകുന്നതിന് ഒരുമാസം മുൻപ് പണംതരാമെന്ന് വാഗ്ദാനംചെയ്ത് ചെന്നൈ ട്രൈഡന്റ് ഹോട്ടലിൽ വിളിച്ചുവരുത്തി ശാരീരികമായി ഉപയോഗിച്ചെന്നാണ് കെപിസിസി സെക്രട്ടറി എൻ.സുബ്രഹ്മണ്യന് എതിരായ പരാതി. മുതിർന്ന നേതാക്കളുമായുള്ള ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് കൈമാറാൻ തയ്യാറാണെന്ന് സരിത വ്യക്തമാക്കിയിട്ടുണ്ട്.

പീഡിപ്പിച്ചവരുടെ പേരുകൾ സഹിതമാണ് 17പേജുള്ള പരാതി സരിത മുഖ്യമന്ത്രിക്ക് കൈമാറിയത്. ലൈംഗിക പീഡനത്തിനിരയായെന്ന് രണ്ടുവട്ടം പരാതിപ്പെട്ടിട്ടും സോളാർ അന്വേഷണസംഘം അവഗണിച്ചെന്നാണ് പരാതിയിലുള്ളത്. ഈ സഹചര്യത്തിൽ ഇന് സരിതയുടെ മൊഴി കണ്ടില്ലെന്ന് നടിക്കാനാവില്ല.

നിർഭയക്കേസിനുശേഷം 2013ലുണ്ടായ നിയമഭേദഗതി പ്രകാരം സരിതയുടെ മൊഴിയെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർചെയ്‌തേപറ്റൂ. 1997ൽ വിശാഖകേസിൽ സുപ്രീംകോടതി ചീഫ്ജസ്റ്റിസായിരുന്ന ജെ.എസ്.വർമ്മ അദ്ധ്യക്ഷനായ മൂന്നംഗബഞ്ചാണ് സ്ത്രീകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശക്തമായ നിയമനിർമ്മാണം നടത്താൻ നിർദ്ദേശിച്ചത്. നിർഭയസംഭവത്തിനുശേഷം 2013 ഏപ്രിൽ രണ്ടിനാണ് ക്രിമിനൽ നിയമഭേദഗതി നിലവിൽവന്നത്.

സ്ത്രീകൾക്ക് നേരെയുള്ള പുരുഷന്റെ നോട്ടം, വാക്ക്, ചേഷ്ട എന്നിവയെല്ലാം ലൈംഗികകുറ്റത്തിന്റെ പരിധിയിലാക്കി ശിക്ഷാർഹമാക്കി. നാൽപ്പതോളം ലൈംഗിക ചേഷ്ടകൾ ബലാത്സംഗത്തിന്റെ പരിധിയിലാക്കി. ആനുകൂല്യം നൽകാമെന്ന് വാഗ്ദാനംചെയ്തടക്കം 14 ഉന്നത അധികാര സ്ഥാനങ്ങളിലുള്ളവർ നടത്തുന്ന ലൈംഗികബന്ധം ബലാത്സംഗമാക്കി. ഇരയുടെ മൊഴി സാഹചര്യ തെളിവുകളുടെ പിൻബലത്തോടെ, പ്രധാനതെളിവായി അംഗീകരിക്കപ്പെട്ടതോടെ വൈദ്യപരിശോധനാ റിപ്പോർട്ട് ബലാത്സംഗകേസുകളിൽ അനിവാര്യമല്ലാതായി മാറി. കുറ്റം തെളിയിക്കാനുള്ള ബാദ്ധ്യത വാദിക്കല്ല. ലൈംഗികാരോപണങ്ങളിൽ പ്രതിയാക്കപ്പെടുന്നവർ സ്വന്തംനിലയിൽ താൻ കുറ്റവാളിയല്ലെന്ന് തെളിയിക്കേണ്ട സ്ഥിതിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP