Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജെപി നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ഗവർണ്ണറുടെ ഇടനില ആവശ്യമില്ല; ഒരു ഗവർണ്ണർക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികൾ ഉണ്ട്; ആരുടേയും ഔദാര്യമല്ല ചോദിക്കുന്നത്; ഗവർണറെ വിമർശിച്ച് എം ടി രമേശ്

ബിജെപി നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ഗവർണ്ണറുടെ ഇടനില ആവശ്യമില്ല; ഒരു ഗവർണ്ണർക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികൾ ഉണ്ട്; ആരുടേയും ഔദാര്യമല്ല ചോദിക്കുന്നത്; ഗവർണറെ വിമർശിച്ച് എം ടി രമേശ്

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകത്തിനെതിരെ ഗവർണർക്ക് ബിജെപി നേതാക്കൾ നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറിയതിനെ വിമർശിച്ച് എം ടി രമേശ്. പിണറായി വിജയൻ മുഖ്യമന്ത്രി ആയതിനാൽ നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് ബിജെപി ഗവർണർക്ക് പരാതി നൽകിയത്. പരാതി മുഖ്യമന്ത്രിക്ക് കൈമാറാനണെങ്കിൽ ബിജെപിക്ക് ഗവർണറുടെ ഇടനില ആവശ്യമില്ലെന്നും രമേശ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഗവർണർക്ക് കൈക്കൊള്ളാവുന്ന നടപടി എടുക്കാൻ പറ്റുമോയെന്നതാണ് ചോദ്യം. മറ്റെല്ലാവരെപ്പോലെയും ജീവിക്കാനും സംഘടനാ പ്രവർത്തനം നടത്താനും കണ്ണൂരിലെ ബിജെപി ആർഎസ്എസ് പ്രവർത്തകർക്കും അവകാശമുണ്ട്. അത് ഉറപ്പാക്കണമെന്നാണ് ആവശ്യം. അല്ലാതെ ആരുടേയും ഔദാര്യമല്ല ചോദിക്കുന്നത്. ഈ സംഘടനക്ക് അത് വാങ്ങി ശീലമില്ലെന്നും രമേശ് വിമർശിക്കുന്നു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പിണറായി വിജയൻ കേരളാ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവർണ്ണറെ സമീപിക്കുന്നത്. ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ഗവർണ്ണറുടെ ഇടനില ആവശ്യമുണ്ടോ?

കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബിജെപി നേതാക്കൾ രാജ്ഭവനിലെത്തി പരാതി നൽകിയത്. ഒരു ഗവർണ്ണർക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികൾ ഉണ്ട്. അത് ചെയ്യാൻ പറ്റുമോ എന്നതാണ് ചോദ്യം.

മറ്റെല്ലാവരെപ്പോലെയും ജീവിക്കാനും സംഘടനാ പ്രവർത്തനം നടത്താനും കണ്ണൂരിലെ ബിജെപി ആർഎസ്എസ് പ്രവർത്തകർക്കും അവകാശമുണ്ട്. അത് ഉറപ്പാക്കണമെന്നാണ് ആവശ്യം. അല്ലാതെ ആരുടേയും ഔദാര്യമല്ല ചോദിക്കുന്നത്. ഈ സംഘടനക്ക് അത് വാങ്ങി ശീലവുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP