Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വപ്നസ്വർണക്കടത്ത് കേസിലെ പ്രതി... തട്ടിപ്പുകാരി; അവർക്ക് ഭരണനേതൃത്വവുമായി ഒരു ബന്ധവുമില്ല; അവരുടെ തട്ടിപ്പിൽ ഒരു ഐ.എ.എസുകാരൻ കുടുങ്ങി; അറിഞ്ഞപ്പോൾത്തന്നെ ആളെ കൈയോടെ പുറത്താക്കി; കാര്യങ്ങൾ അന്വേഷിക്കാൻ ഇപ്പോൾ എൻ.ഐ.എ. വന്നിട്ടുണ്ട്; സരിതയല്ല സ്വപ്‌നയെന്ന് വിശദീകരിക്കാനുള്ള സിപിഎം ഗൃഹസന്ദർശനം പ്രതിസന്ധിയിൽ; ലഘുലേഖയിലും രണ്ട് അഭിപ്രായം; സ്വർണ്ണ കടത്ത് വിവാദം സംഘടനാ പ്രശ്‌നമാകുമ്പോൾ

സ്വപ്നസ്വർണക്കടത്ത് കേസിലെ പ്രതി... തട്ടിപ്പുകാരി; അവർക്ക് ഭരണനേതൃത്വവുമായി ഒരു ബന്ധവുമില്ല; അവരുടെ തട്ടിപ്പിൽ ഒരു ഐ.എ.എസുകാരൻ കുടുങ്ങി; അറിഞ്ഞപ്പോൾത്തന്നെ ആളെ കൈയോടെ പുറത്താക്കി; കാര്യങ്ങൾ അന്വേഷിക്കാൻ ഇപ്പോൾ എൻ.ഐ.എ. വന്നിട്ടുണ്ട്; സരിതയല്ല സ്വപ്‌നയെന്ന് വിശദീകരിക്കാനുള്ള സിപിഎം ഗൃഹസന്ദർശനം പ്രതിസന്ധിയിൽ; ലഘുലേഖയിലും രണ്ട് അഭിപ്രായം; സ്വർണ്ണ കടത്ത് വിവാദം സംഘടനാ പ്രശ്‌നമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സ്വർണക്കടത്തു കേസിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് വിശദീകരിക്കാൻ ആരംഭിച്ച ഗൃഹസന്ദർശന പരിപാടിയെച്ചൊല്ലി പാർട്ടിയിൽ വിരുദ്ധാഭിപ്രായങ്ങൾ എന്ന് റിപ്പോർട്ട്. സന്ദർശനം ഇന്നലെ ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും പലയിടത്തും തുടങ്ങിയിട്ടില്ലെന്ന് മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഇപ്പോൾ വീടുകൾ കയറിയിറങ്ങുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണു പല പ്രവർത്തകരുടെയും അഭിപ്രായം. സംസ്ഥാന കമ്മിറ്റി വിതരണം ചെയ്ത 'തുറന്നുകാട്ടപ്പെടുന്ന അജൻഡകളും നുണകളും' എന്ന തലക്കെട്ടിലുള്ള 4 പേജ് ലഘുലേഖയ്ക്കു 'മൂർച്ച' പോരെന്നും സ്വർണക്കടത്ത് വിവാദത്തിലെ പല കാര്യങ്ങളും ഓർമിപ്പിക്കാനേ അതുപകരിക്കൂവെന്നുമാണു വാദവും പാർട്ടിയിൽ സജീവമാണെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകിരക്കാനുള്ള ശ്രമമായിരുന്നു ഗൃഹ സന്ദർശനം. എന്നാൽ ഇത് ഇപ്പോൾ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തലുകൾ.

മുൻപു ചെയ്തിരുന്നതു പോലെ വീട്ടുകാരുമായി വിശദമായി സംസാരിച്ചിരിക്കുന്ന രീതി ഇത്തവണ നടക്കുന്നില്ലെന്നതാണ് ആദ്യദിവസത്തെ അനുഭവം. കോവിഡുകാരണമാണ് ഇത്. ഇതിനൊപ്പമാണ് മറ്റ് വിമർശനങ്ങൾ. സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനൊപ്പം സ്വർണക്കടത്ത് വിവാദത്തിലെ പാർട്ടി നിലപാട് കൂടി വിശദീകരിക്കുന്നതിനു പകരം വിവാദം മാത്രം ഉന്നയിക്കുന്നതിലെ ഔചിത്യവും ചർച്ചയായിയെന്ന് മനോരമ പറയുന്നു.

സ്വപ്ന, സ്വർണക്കടത്ത് കേസിലെ പ്രതി. തട്ടിപ്പുകാരി. അവർക്ക് ഭരണനേതൃത്വവുമായി ഒരു ബന്ധവുമില്ല. അവരുടെ തട്ടിപ്പിൽ ഒരു ഐ.എ.എസുകാരൻ കുടുങ്ങി. അറിഞ്ഞപ്പോൾത്തന്നെ നമ്മൾ നടപടിയെടുത്തു. ആളെ കൈയോടെ പുറത്താക്കി. കാര്യങ്ങൾ അന്വേഷിക്കാൻ ഇപ്പോൾ എൻ.ഐ.എ. വന്നിട്ടുണ്ട്. അവരുമായി നമ്മൾ എല്ലാ അർഥത്തിലും സഹകരിക്കും. നമുക്ക് ഒന്നും മറച്ചുവെക്കാനില്ല....ഇങ്ങനെ ആളുകളിലേക്ക് പ്രചരണമെത്തിക്കാനാണ് തീരുമാനം ഉണ്ടായത്.

വരുന്ന തദ്ദേശ -നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയെ ലളിതമായി എങ്ങനെ മറികടക്കാമെന്ന് സിപിഎം. പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. തദ്ദേശതിരഞ്ഞെടുപ്പിനുമുന്നോടിയായി സിപിഎം. ഓൺലൈൻ കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കുടുംബയോഗങ്ങളിലൂടെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. പ്രകടനപത്രികവെച്ചുകൊണ്ടുതന്നെ വിശദീകരിക്കാനായിരുന്നു പരിപാടി. ഇതിനൊപ്പം ഗൃഹസന്ദർശനത്തിനും പദ്ധതിയിട്ടു.

ലോക്കൽ കമ്മിറ്റികൾക്കും പഞ്ചായത്ത് കമ്മിറ്റികൾക്കും കീഴിൽ ഓൺലൈൻയോഗങ്ങൾ സംഘടിപ്പിച്ച് ജില്ലകളിലെ മുതിർന്ന നേതാക്കൾത്തന്നെ വിശദീകരണദൗത്യം ഏറ്റെടുത്തിരിക്കയാണ്. ഓൺലൈനിൽ തത്സമയം യോഗങ്ങളിൽ പങ്കെടുക്കാൻവേണ്ടി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ലിങ്കുകൾ അയച്ചുകൊടുക്കും. പങ്കെടുക്കാൻ പറ്റാത്തവർക്കായി റെക്കോഡ്‌ചെയ്ത്് ഗ്രൂപ്പിലിടും. ഇതിനൊപ്പമാണ് ഓഗസ്റ്റ് ഒന്നാം തീയതി മുതൽ പാർട്ടിപ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൃഹസന്ദർശനം നടത്തണമെന്ന തീരുമാനം എടുത്തത്. സംഘമായിട്ടാകില്ല യാത്ര. ഓരോ അംഗത്തിനും വീടുകൾ കണക്കാക്കി നൽകി. അവിടെപ്പോയി വീട്ടുകാരെക്കണ്ട് സംസാരിക്കും. സരിതയും സ്വപ്നയും രണ്ടാണെന്ന് വിശദീകരിക്കാനായിരുന്നു പദ്ധതി. ഈ ഗൃഹസന്ദർശനമാണ് പ്രതിസന്ധിയിലാകുന്നത്.

മാസ്‌ക് ധരിച്ചും ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും വേണം സന്ദർശന പരിപാടിയെന്നു പാർട്ടി സംസ്ഥാന നേതൃത്വം നിർദേശിച്ചിട്ടുണ്ട്. ഒരു ബ്രാഞ്ചിൽ കുറഞ്ഞത് 2 പേരടങ്ങുന്ന സ്‌ക്വാഡ് 100 വീടുകളെങ്കിലും കയറണം. സ്വർണക്കടത്ത് വിവാദത്തെക്കുറിച്ചു ചോദ്യങ്ങൾ ഉണ്ടായാൽ മറുപടി പറയാൻ കഴിവുള്ളവർ സ്‌ക്വാഡിൽ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

പലയിടത്തും വീടുകളിലേക്കു കയറാതെ മുറ്റത്തോ ഗേറ്റിനു പുറത്തോ നിന്നു ലഘുലേഖ കൈമാറുകയാണ് ഇപ്പോൾ ചെയ്യുന്നത്. കണ്ടെയ്ന്മെന്റ് സോണുകളും ഹോട്‌സ്‌പോട്ടുകളും ഒഴിവാക്കിയാണ് ഗൃഹസമ്പർക്കം നടത്താൻ സിപിഎം തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP