Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202306Monday

നിങ്ങൾ ഞങ്ങളുടെ കൊടി കീറി; ആ കൊടി കീറിയതിനു പകരം കീറാൻ അറിയാഞ്ഞിട്ടല്ല; കീറിയവനെ കീറാനും അറിയാമെന്നും വയനാട്ടിലെ സിപിഎം ജില്ലാ സെക്രട്ടറി; മകന്റെ അളിയനെ കേസിൽ നിന്ന് രക്ഷിച്ചെടുത്ത് നാണക്കേടായി; ബന്ധു നിയമനവും ചർച്ചകളിൽ; വയനാട്ടിൽ ഗഗാറിൻ 'ഭരണം' തുടരുമ്പോൾ

നിങ്ങൾ ഞങ്ങളുടെ കൊടി കീറി; ആ കൊടി കീറിയതിനു പകരം കീറാൻ അറിയാഞ്ഞിട്ടല്ല; കീറിയവനെ കീറാനും അറിയാമെന്നും വയനാട്ടിലെ സിപിഎം ജില്ലാ സെക്രട്ടറി; മകന്റെ അളിയനെ കേസിൽ നിന്ന് രക്ഷിച്ചെടുത്ത് നാണക്കേടായി; ബന്ധു നിയമനവും ചർച്ചകളിൽ; വയനാട്ടിൽ ഗഗാറിൻ 'ഭരണം' തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: നിങ്ങൾ ഞങ്ങളുടെ കൊടി കീറി. ആ കൊടി കീറിയതിനു പകരം കീറാൻ അറിയാഞ്ഞിട്ടല്ല. കീറിയവനെ കീറാനും അറിയാമെന്നും വയനാട്ടിലെ സിപിഎം ജില്ലാ സെക്രട്ടറി ഗഗാറിൻ. ഭീഷണിയും ആഹ്വാനവുമാണ് ഗഗാറിൻ ഇന്നലെ നടത്തിയത്. എന്നിട്ടും പൊലീസ് കേസെടുക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിലെ ഗൂഢാലോചന പൊലീസ് അന്വേഷിക്കുന്നില്ലെന്ന വാദം ശക്തമാണ്. അതിനിടെയാണ് ഭീഷണിയുമായി ജില്ലാ സെക്രട്ടറി എത്തുന്നത്. ഇതിന് പിന്നിൽ മന്ത്രി വീണാ ജോർജിന്റെ ഓഫീസിൽ ജില്ലാ സെക്രട്ടറി നടത്തിയ ബന്ധു നിയമനം ചർച്ചയാതു കൊണ്ടാണെന്ന് സിപിഎമ്മുകാർ പോലും പറയുന്നു.

രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചുതകർത്ത സംഘത്തിലുണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അവിഷിത്ത് കുട്ടി സഖാവാണെങ്കിലും മൂത്തസഖാക്കളെ പോലും കൂസാത്ത മട്ടായിരുന്നു. മന്ത്രിയുടെ ഓഫീസിൽ അറ്റൻഡന്റായിട്ട് 2021 ഓഗസ്റ്റ് 10ന് നിയമിച്ചെങ്കിലും സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തുന്നത് തോന്നും പടിയായിരുന്നു. വയനാട്ടിൽ പാർട്ടി പ്രവർത്തനമായിരുന്നു കൂടുതലും. ഇടയ്ക്കിടെ ടൂറിന് വരുന്നത് പോലെ വന്നുപോകും. ഇത്തരത്തിൽ അവിഷിത്തിന് പെരുമാറാൻ കഴിഞ്ഞത് ബന്ധുബലം കാരണമാണ്. ഗഗാറിന്റെ മകന്റെ അളിയനാണ് അവിഷിത്ത്.

അവിഷിത്ത് എസ് എഫ് ഐ പ്രകടത്തിൽ ഉണ്ടെന്നതിന് വീഡിയോ തെളിവുണ്ട്. എന്നാൽ അക്രമത്തിൽ അവിഷിത്തില്ലെന്ന് പറഞ്ഞ് ജില്ലാ സെക്രട്ടറി പൊലീസിന് മുന്നിൽ തടസ്സമായി നിൽക്കുന്നു. മരുമകളുടെ സഹോദരനെ ഏതാണ്ട് രക്ഷിച്ചെടുത്തു. എന്നാൽ ബന്ധുക്കാര്യം ചർച്ചയായത് നാണക്കേടായി. ബന്ധു നിയമനം ജില്ലാ സെക്രട്ടറി നടത്തിയെന്നും ആരോപണം ഉയർന്നു. ഇതോടെയാണ് കടന്നാക്രമണവുമായി സിപിഎമ്മുകാരുടെ ഹീറോയാകാനുള്ള ഗഗാറിന്റെ ശ്രമം.

എസ്എഫ്ഐ പ്രവർത്തകർ ചെയ്തതു തെറ്റാണെന്ന് അംഗീകരിച്ചിട്ടും സംഘടനയെ തകർക്കാൻ ശ്രമിച്ചാൽ ഇടതുപക്ഷ പ്രസ്ഥാനം സംരക്ഷണം നൽകുമെന്ന് ഗഗാറിൻ പറയുന്നു. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ റാലിയിലെ അക്രമങ്ങൾക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അതായത് തെറ്റാണെന്ന് സമ്മതിച്ചാൽ പിന്നെ നടപടി ഒന്നും വേണ്ടെന്ന സന്ദേശമാണ് ഗഗാറിൻ നൽകുന്നത്. ഒപ്പം കൊടി കീറിയവരെ കീറുമെന്ന ഭീഷണിയും.

ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഒന്നും ചെയ്തില്ലെന്ന എസ്എഫ്ഐ മുദ്രാവാക്യം ശരിയാണ്. മഹാത്മാഗാന്ധിയുടെ ഫോട്ടോ എസ്എഫ്ഐക്കാർ വലിച്ചെറിയില്ല. എസ്എഫ്ഐക്കാർ പോയതിനു ശേഷം ഓഫിസിൽ കയറിയ കെഎസ്‌യു നേതാവും ബ്ലോക്ക് അംഗവുമായ ആളാണ് ചിത്രം നിലത്തിട്ടു ചവിട്ടി പൊട്ടിച്ചതെന്നു ഗഗാറിൻ പറഞ്ഞു.

അവിഷിത്ത് വിവാദം ഗഗാറിന് തിരിച്ചടിയാണ്. മന്ത്രി ഓഫീസുമായുള്ള ബന്ധം അത്രസുഖകരമാകാതെ വന്നതോടെ ഈമാസം തുടക്കത്തിൽ ഇനി താൻ ജോലിക്ക് വരുന്നില്ലെന്ന് അവിഷിത്ത് അറിയിച്ചെങ്കിലും ജില്ലാ സെക്രട്ടറിയുടെ തീരുമാനം കൂടി അറിഞ്ഞ ശേഷം ഒഴിവാക്കിക്കൊണ്ട് കത്ത് പൊതുഭരണവകുപ്പിന് കൊടുക്കാനായിരുന്നു മന്ത്രി ഓഫീസ് തീരുമാനിച്ചിരുന്നതായാണ് വിവരം. അതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് പൊക്കാൻ അഭിഷിത്ത് ഇറങ്ങി പുറപ്പെട്ടത്. ഇതോടെ മന്ത്രി ഓഫീസും പ്രതിക്കൂട്ടിലായി. ഉടൻ ഇയാളെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കണമെന്ന കത്ത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പൊതുഭരണവകുപ്പിന് നൽകി തടിയൂരി.

മുമ്പ് ഡോൺ ബോസ്‌കോ കോളേജ് അടിത്തു തകർക്കുമ്പോഴും അവിഷിത്ത് ഉണ്ടായിരുന്നു. അതിൽ അവിഷിത്തിനെതിരെ കേസ് എടുത്തിരുന്നില്ല. ജില്ലാ സെക്രട്ടറിയുടെ മകന്റെ അളിയൻ എന്ന നിലയിൽ വയനാട്ടിലെ പ്രധാന നേതാവായിരുന്നു അവിഷിത്ത്. ഈ ബന്ധു ബലമാണ് മന്ത്രിയുടെ ഓഫീസിൽ അവിഷിത്തിനെ എത്തിച്ചത്. ബന്ധു നിയമനങ്ങൾക്കെതിരെയുള്ള നയമെല്ലാം അവിഷിത്തിന്റെ കാര്യത്തിൽ കാറ്റിൽ പറന്നു. ഇത് സിപിഎമ്മിൽ പുതിയ വിവാദമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP