Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരോഗ്യമേഖലയിൽ അവഗണന; ആലപ്പുഴ മെഡിക്കൽ കോളജ് വികസനം എവിടെയും എത്തിയില്ല; ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; ഓണത്തിനും വിഷുവിനും സാധനങ്ങൾ വിലകുറച്ചു നൽകുന്നതല്ല ആസൂത്രണം; ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെ അയ്യര് കളിയാണ്; സർക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു ജി സുധാകരൻ; ആലപ്പുഴയിലെ കരുത്തന്റെ നീക്കം രണ്ടും കൽപ്പിച്ചോ?

ആരോഗ്യമേഖലയിൽ അവഗണന; ആലപ്പുഴ മെഡിക്കൽ കോളജ് വികസനം എവിടെയും എത്തിയില്ല; ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; ഓണത്തിനും വിഷുവിനും സാധനങ്ങൾ വിലകുറച്ചു നൽകുന്നതല്ല ആസൂത്രണം; ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെ അയ്യര് കളിയാണ്; സർക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു ജി സുധാകരൻ; ആലപ്പുഴയിലെ കരുത്തന്റെ നീക്കം രണ്ടും കൽപ്പിച്ചോ?

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സസ്ഥാന സർക്കാറിനെതിരെ അഴിമതി ആരോപണവുമായി മുൻ മന്ത്രി ജി സുധാകരൻ. ആലപ്പുഴയിലെ ടൂറിസം പ്രമോഷൻ കൗൺസിലിൽ അഴിമതിയുടെ അയ്യരുകളിയാണെന്ന് ജി സുധാകരൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മരുമകൻ പി എ മുഹമ്മദ് റിയാസ് കയ്യാളുന്ന ടൂറിസം വകുപ്പിന് കീഴിലാണ് ടൂറിസം പ്രമേഷൻ കൗൺസിലുള്ളത്. ഇത് കൂടാതെ ആരോഗ്യ വകുപ്പിനെതിരെയും മുൻ മന്ത്രി ആരോപണം ഉന്നിയച്ചു.

ആരോഗ്യ മേഖലയിൽ അശ്രദ്ധയും അവഗണനയുമാണ്. മെഡിക്കൽ കോളജുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ആലപ്പുഴ മെഡിക്കൽ കോളജ് വികസനം എവിടെയും എത്തിയില്ല. ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഓണത്തിനും വിഷുവിനും സാധനങ്ങൾ വിലകുറച്ചു നൽകുന്നതല്ല ആസൂത്രണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ പരിഷ്‌കാരങ്ങൾ വേണം. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും തോടുകളുമാണ് ഇപ്പോഴും ഉള്ളത്. അതിനൊന്നും പരിഹാരമാകുന്നില്ല. ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെ അയ്യര് കളിയാണ്. ആലപ്പുഴയിൽ ലഹരി മരുന്നുപയോഗം വർധിക്കുകയാണെന്നും സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി ചെറുപ്പക്കാരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തിനെതിരെ ഇടതുമുന്നണി അംഗമായ കെബി ഗണേശ് കുമാർ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലും പിന്നീട് പൊതുവേദിയിലും കഴിഞ്ഞ ദിവസങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎമ്മിന്റെ സീനിയർ നേതാവ് സുധാകരനും സർക്കാരിനെ വിമർശിക്കുന്നത്.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുന്ന മരാമത്തുവകുപ്പിനെ രൂക്ഷമായി വിമർശിച്ച ഗണേശ്, മന്ത്രി കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്യുന്ന പട്ടികജാതി/വർഗവകുപ്പിനെ പ്രശംസിച്ചു.സർക്കാരിന്റെ വികസനരേഖ മുന്നണിയിൽ ചർച്ചചെയ്തില്ലെന്നും പങ്കെടുക്കുന്നവരുടെ തിരക്കുമൂലമാകാമെന്നും ഗണേശ് പരിഹസിച്ചിരുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ജനങ്ങളെ അറിയിക്കാൻ ധവളപത്രം പുറപ്പെടുവിക്കണം. സാമ്പത്തികപ്രതിസന്ധി വികസനത്തെ സാരമായി ബാധിച്ചു. ജില്ലാ/ബ്ലോക്ക് പഞ്ചായത്തുകൾക്കു പ്രവർത്തിക്കാൻ മതിയായ ഫണ്ടില്ല. റോഡ് പണികൾ തീർത്തും കുറവാണ്. അതേക്കുറിച്ചു പരാതിപ്പെടുന്നതിൽ രാഷ്ട്രീയമില്ല. താഴേത്തട്ടിൽ കൂടുതൽ വികസനമാണ് ആഗ്രഹിക്കുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നില്ല. പട്ടികജാതി/വർഗവകുപ്പിന്റെ പ്രവർത്തനം പ്രശംസനീയമാണ്. ഏതെങ്കിലും സ്ഥാനം ലഭിക്കുമെന്നു കരുതി അഭിപ്രായം പറയാതിരിക്കുന്നയാളല്ല താൻ. ഒന്നും ലഭിച്ചില്ലെങ്കിലും പൊതുജനവികാരം തുറന്നുപറയും.

റോഡുകളുടെ അറ്റകുറ്റപ്പണി തീരാത്തതിനാൽ എംഎൽഎമാർക്കു മണ്ഡലങ്ങളിൽ പോകാനാവാത്ത സാഹചര്യമാണ്. ഇക്കാര്യങ്ങൾ തുറന്നുപറയാൻ മടിയില്ല. പത്തനാപുരത്തെ ജനം വോട്ട് ചെയ്യുന്നതുകൊണ്ടാണു താൻ നിയമസഭയിലെത്തുന്നത്. പത്തനാപുരത്ത് ഇടതുമുന്നണിക്കും യു.ഡി.എഫിനും വേണ്ടി മത്സരിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്നു കരുതി ഒപ്പമുള്ളവരെയോ ജനങ്ങളെയോ വഞ്ചിക്കില്ല. ഒരു സ്ഥാനവും വേണ്ട. ഇടതുമുന്നണിയിൽ വികസനരേഖ സംബന്ധിച്ചുപോലും ചർച്ചകൾ നടന്നില്ല. അഭിപ്രായം ചോദിക്കുക മാത്രമാണു ചെയ്തതെന്നും ഗണേശ് പറഞ്ഞിരുന്നു.

ഗണേശിന് പിന്നാലെയാണ് ജി സുധാകരനും പൊതുമരാമത്ത് വകുപ്പിനെതിരെ വിമർശനവുമായി രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. ആലപ്പുഴയിലെ സിപിഎമ്മിനുള്ളിലെ ഉൾപാർട്ടി രാഷ്ട്രീയവും ഇപ്പോഴത്തെ കരുനീക്കങ്ങൾക്ക് പിന്നിലുണ്ടെന്നാണ് സൂചന. നേരത്തെ ലഹരിക്കടത്ത് കേസിൽ പാർട്ടിയിൽ ഗൂഢാലോചന നടക്കുന്നതായി നടപടി നേരിട്ട ഷാനവാസ് ആരോപിച്ചിരുന്നു. ജി സുധാകരൻ, ആർ നാസർ, പി പി ചിത്തരഞ്ജൻ എന്നിവർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നാരോപിച്ച് ഷാനവാസ് ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിക്ക് കത്ത് നൽകുകയുണടായി.

ലഹരിക്കടത്ത് കേസിൽ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഷാനവാസിനെതിരെ പാർട്ടിയിലെ ഒരുവിഭാഗം പൊലീസ്, ഇ ഡി , ജിഎസ്ടി വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടതാണ് പരാതിക്കടിസ്ഥാനം. പരാതിക്ക് പിന്നിൽ ആലപ്പുഴയിലെ ഒരു ഏരിയ കമ്മിറ്റി അംഗം ആയിരുന്നു. ഇതിന് പിന്നിൽ മുതിർന്ന നേതാക്കളുടെ പ്രേരണ ഉണ്ടെന്നും ഷാനവാസ് ആരോപിച്ചിരുന്നു.

ജി സുധാകരൻ, ആർ നാസർ, പി പി ചിത്തരഞ്ജൻ എന്നിവരുടെ ബാഹ്യ ഇടപെടലുകൾ പരാതിക്ക് പിന്നിൽ ഉണ്ടെന്നും, ജില്ലയിൽ വിഭാഗീയത രൂക്ഷമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. ബംഗളൂരുവിൽ നടന്ന സിഐടിയു ദേശീയ സമ്മേളനത്തിനിടെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് രഹസ്യയോഗം ചേർന്നെന്നും ആരോപണമുണ്ട്. സമ്മേളന പ്രതിനിധി അല്ലാത്ത സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം യോഗത്തിൽ പങ്കെടുത്തെന്നും ആക്ഷേപമുണ്ട്.

അതേസമയം ജി സുധാകരൻ കുറച്ചു ദിവസമായി രണ്ടും കൽപ്പിച്ചു തുറന്നടിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നിലും വിമർശനവുമായി രംഗത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP