Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി കേസായപ്പോൾ ഊരാക്കുടുക്കാകുമെന്ന് ഭയം; കേസ് ഒതുക്കാൻ തീവ്രശ്രമവുമായി ജി.സുധാകരൻ; പാർട്ടി തലത്തിലും സ്വന്തം തലത്തിലും കരുനീക്കം ശക്തമാക്കി മന്ത്രി; ഒരു വർഷം തടവ് കിട്ടാവുന്ന വകുപ്പുള്ള സമൻസ് മന്ത്രിപദവിക്ക് ദോഷം ചെയ്യുമെന്ന് വിദഗ്ധ ഉപദേശവും; സിപിഎമ്മിന്റെ ലിംഗനീതിയും സ്ത്രീ സമത്വവാദവും വേറെ തലവേദന; അവസരം മുതലാക്കാൻ പാർട്ടിയിലെ ശത്രുക്കളും; മന്ത്രിക്ക് കുരുക്കായത് മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനെതിരെ രണ്ടുവർഷം മുമ്പ് നടത്തിയ വിവാദപ്രസംഗം

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി കേസായപ്പോൾ ഊരാക്കുടുക്കാകുമെന്ന് ഭയം; കേസ് ഒതുക്കാൻ തീവ്രശ്രമവുമായി  ജി.സുധാകരൻ; പാർട്ടി തലത്തിലും സ്വന്തം തലത്തിലും കരുനീക്കം ശക്തമാക്കി മന്ത്രി;  ഒരു വർഷം തടവ് കിട്ടാവുന്ന വകുപ്പുള്ള സമൻസ് മന്ത്രിപദവിക്ക് ദോഷം ചെയ്യുമെന്ന് വിദഗ്ധ ഉപദേശവും; സിപിഎമ്മിന്റെ ലിംഗനീതിയും സ്ത്രീ സമത്വവാദവും വേറെ തലവേദന; അവസരം മുതലാക്കാൻ പാർട്ടിയിലെ ശത്രുക്കളും;  മന്ത്രിക്ക് കുരുക്കായത് മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനെതിരെ രണ്ടുവർഷം മുമ്പ് നടത്തിയ വിവാദപ്രസംഗം

എം മനോജ് കുമാർ

 തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ കുടുങ്ങിക്കിടക്കുന്ന മന്ത്രി ജി.സുധാകരൻ കേസ് ഒതുക്കാൻ ശ്രമം തുടങ്ങിയതായി സൂചന. സ്വന്തം നിലയിലും പാർട്ടി തലത്തിൽ ഇടപെടൽ നടത്തിയുമാണ് കേസ് ഒതുക്കാൻ മന്ത്രി ശ്രമിക്കുന്നത്. മുൻപ് സിപിഎമ്മും ഇപ്പോൾ സിപിഐയുമായ ഉഷ നൽകിയ കേസിലാണ് മന്ത്രിക്കെതിരെ കേസെടുത്ത് സമൻസ് അയക്കാൻ അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. സിപിഎം കൊട്ടാരവളവ് ബ്രാഞ്ച് മുൻ സെക്രട്ടറിയും ജി. സുധാകരന്റെ മുൻ പേഴ്‌സണൽ സ്റ്റാഫംഗവുമായ ഉഷ സാലി നൽകിയ സ്വകാര്യ ഹർജിയിലാണ് ഉത്തരവ് വന്നത്. കേസ് വന്നാൽ കുടുങ്ങുമെന്ന് മനസിലാക്കിയാണ് മന്ത്രി ഏതുവിധേനയും കേസ് ഒതുക്കാൻ ശ്രമിക്കുന്നത്.

ഐ പി സിയിലെ വകുപ്പ് 509 പ്രകാരമാണ് കോടതി കേസ്സെടുത്തിരിക്കുന്നത്. കേസ് മുന്നോട്ടു പോയാൽ രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽ ആകുമെന്ന് ഉറപ്പുള്ളതിനാലാണ് മന്ത്രി കേസ് ഒതുക്കാൻ ശ്രമിക്കുന്നത്. സിപിഎമ്മിൽ തന്നെയുള്ള രാഷ്ട്രീയ എതിരാളികൾ തന്റെ രക്തത്തിനു ദാഹിക്കുന്ന പ്രശ്‌നവും മന്ത്രിക്ക് മുന്നിൽ തന്നെയുണ്ട്. പരാതി നൽകിയ ഉഷ സിപിഐ ആയി മാറിയതിനാൽ സിപിഐ നേതാക്കളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ട്. ഐപിസി 509 വകുപ്പ് കുഴപ്പം പിടിച്ച വകുപ്പാണ്. ജാമ്യം കിട്ടാവുന്ന വകുപ്പ് ആണെങ്കിലും കേസ് മുന്നോട്ടു പോയാൽ അത് മന്ത്രിക്ക് ഭീഷണിയാണ്. സ്ത്രീത്വത്തെ ആക്ഷേപിക്കാൻ ഉദ്ദേശിച്ചതായുള്ള പ്രവർത്തി വന്നതായി സ്ത്രീ കരുതുകയോ, അത്തരം പ്രവർത്തനം ആ സ്ത്രീയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയോ ചെയ്താൽ, അങ്ങനെ ചെയ്യുന്നയാളെ ഒരു വർഷത്തെ തടവിനോ പിഴക്കോ അല്ലെങ്കിൽ രണ്ടിനും കൂടിയോ വിധേയനാക്കണം. ഈ രീതിയിൽ കേസ് മുന്നോട്ടു പോയാൽ മന്ത്രി പദവിക്ക് ഈ കേസ് ഭീഷണിയാണ്. അതിനാലാണ് ഊരാൻ മന്ത്രി ശ്രമം തുടങ്ങിയിരിക്കുന്നത്.

പരാതിയുമായി ഉഷാ സാലി പൊലീസിനെ സമീപിച്ചിരുന്നു. പക്ഷെ പൊലീസ് കേസ് എടുത്തില്ല. തുടർന്ന്. മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിരുന്നു. നടപടി വരാതിരുന്നതോടെയാണ് ഇവർ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഉഷയുടെ പരാതിയിൽ കഴമ്പുണ്ട് എന്ന് ബോധ്യമായതിനാലാണ് കോടതി ഐപിസിയിലെ 509 ചുമത്തി കേസെടുത്ത് മന്ത്രി ജി സുധാകരനെതിരെ സമൻസ് അയച്ചിരിക്കുന്നത്. 'നിന്നെ ഇനി മേലാൽ ഈ പരിപാടിയിൽ കണ്ടു പോകരുത്. ഇവളെ പോലുള്ളവരെ വച്ചോണ്ടിരുന്നാൽ പാർട്ടിയും നാടും നാറും. ഇവൾ എന്റെ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു. രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ടു വന്നാൽ ഇവൾക്ക് വേറെ പരിപാടിയായിരുന്നു. പേഴ്‌സണൽ സ്റ്റാഫിൽ അംഗമായിരുന്നപ്പോൾ 20,000 ശമ്പളം കൊടുത്തിരുന്നു. അതുകൊണ്ടാണ് വീട് വച്ചത്. അവളുടെ കല്യാണം ഞാനാണ് നടത്തിക്കൊടുത്തത് '. മന്ത്രിയുടെ ഈ പ്രസംഗമാണ് കേസിലേക്ക് കലാശിച്ചത്.

' 509 ആം വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് കോടതിക്ക് ബോധ്യപ്പെട്ടു എന്നത് നിസ്സാരകാര്യമാണോ?മന്ത്രി രാജി വയ്ക്കാൻ ആവശ്യം ഉയരേണ്ടതുണ്ട്. സ്ത്രീത്വത്തെ അപമാനിച്ച കേസ് ആണിത്. പൊതുപ്രവർത്തകനും വിഎസിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.എം.ഷാജഹാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കോടതി സമൻസ് അയച്ചു കഴിഞ്ഞു. ഈ ഘട്ടത്തിൽ മന്ത്രിക്ക് പദവിയിൽ തുടരാനുള്ള ധാർമ്മിക അവകാശമില്ല. ഈ കാര്യത്തിൽ ഇടപെടാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. ലിംഗനീതി, സ്ത്രീ സമത്വം എന്നിവയ്ക്ക് വേണ്ടി വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രികൂടിയാണ് കേരളം ഭരിക്കുന്നത്. കോടതി സമൻസ് അയച്ചു കഴിഞ്ഞു. ഈ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായം പറയണം. മന്ത്രിസഭയിൽ നിന്നും ഈ മന്ത്രിയെ പുറത്താക്കാൻ യ്യാറാകണം- ഷാജഹാൻ പറയുന്നു.

രണ്ടു വർഷം മുൻപ് 2016 ഫെബ്രുവരി 28ന് തോട്ടപ്പള്ളി കൃഷ്ണൻചിറ - ലക്ഷ്മിത്തോപ്പ് റോഡിന്റെ ഉദ്ഘാടന വേളയിലാണ് , അന്ന് എംഎ‍ൽഎയായിരുന്ന ജി. സുധാകരൻ വിവാദ പ്രസംഗം നടത്തിയത്. സംഭവത്തിനുശേഷം ഉഷ സാലിയെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാദേശികതലം മുതൽ സംസ്ഥാന ഘടകത്തിൽ വരെ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് ഉഷ സിപിഐയിൽ ചേരുന്നത്. സിപിഎം തോട്ടപ്പള്ളി മുൻ എൽ.സി സെക്രട്ടറി സാലിയാണ് ഉഷയുടെ ഭർത്താവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP