Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ദൈവവിശ്വാസിയാണ്'; 'ആരാധനാലയം പണിയാൻ ആര് പണം ചോദിച്ചാലും കൊടുക്കും'; 'രാമക്ഷേത്ര നിർമ്മാണത്തിന് ഇനിയും പണം കൊടുക്കും'; ആരും പേടിപ്പിക്കാന് വരേണ്ട; എൽദോസിന്റ നടപടി എംഎൽഎ വർഗത്തിന് നാണക്കേടെന്നും പി സി ജോർജ്

'ദൈവവിശ്വാസിയാണ്'; 'ആരാധനാലയം പണിയാൻ ആര് പണം ചോദിച്ചാലും കൊടുക്കും'; 'രാമക്ഷേത്ര നിർമ്മാണത്തിന് ഇനിയും പണം കൊടുക്കും'; ആരും പേടിപ്പിക്കാന് വരേണ്ട; എൽദോസിന്റ നടപടി എംഎൽഎ വർഗത്തിന് നാണക്കേടെന്നും പി സി ജോർജ്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് ചോദിച്ചാൽ ഇനിയും സംഭാവന നൽകുമെന്ന് പി സി ജോർജ് എംഎൽഎ. സംഭാവന നൽകിയത് വിവാദമായ സാഹചര്യത്തിലാണ് പ്രതികരണം.

താൻ ദൈവവിശ്വാസിയാണെന്നും ആരാധനാലയം പണിയാൻ ആര് പണം ചോദിച്ചാലും കൊടുക്കുമെന്നും പൂഞ്ഞാർ എംഎൽഎ ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു. ചോദിച്ചാൽ ഇനിയും കൊടുക്കും. അതിന്റെ പേരിൽ പേടിപ്പിക്കാൻ ആരും വരേണ്ടെന്നും എംഎൽഎ പ്രതികരിച്ചു.

രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് സംഭാവന നൽകിയതിൽ തെറ്റുപറ്റി എന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ നിലപാട് ശരിയായില്ല. എൽദോസിന്റ നടപടി എംഎൽഎ വർഗത്തിന് തന്നെ മാനക്കേടാണെന്നും പി സി ജോർജ് കുറ്റപ്പെടുത്തി.

'പൂഞ്ഞാർ എംഎൽഎ പി സി ജോർജിൽ നിന്ന്അയോധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രനിധി ആർഎസ്എസ് കോട്ടയം സേവാപ്രമുഖ് ആർ രാജേഷ് ഏറ്റുവാങ്ങുന്നു' എന്ന ക്യാപ്ഷനോടെയുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ സംഘ്പരിവാർ അനുകൂലികൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.



പി സി ജോർജ് പറഞ്ഞത്

''റോമൻ കത്തോലിക്കൻ ആണ്. പക്ഷെ ഒരു കാര്യമുണ്ട്. ഞാൻ ദൈവ വിശ്വാസിയാണ്. ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുന്നു. ചിലർ അള്ളാഹുവിൽ, ചിലർ പരമേശ്വരനിൽ, എല്ലാം ദൈവ വിശ്വാസം. ദൈവ വിശ്വാസികളുടെ അഭിപ്രായം അനുസരിച്ച് ചെയ്യുക. മോസ്‌ക് പണിയാനും പള്ളി പണിയാനും കാശ് കൊടുത്തിട്ടുണ്ട്.

രാമക്ഷേത്രത്തിന് പണം കൊടുത്തു. ചോദിച്ചാൽ ഇനിയും കൊടുക്കും. എന്നാൽ ഇത് പറഞ്ഞ ആരും പേടിപ്പിക്കാൻ വരേണ്ട. രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് സംഭാവന നൽകിയതിൽ തെറ്റുപറ്റി എന്ന എൽദോസ് കുന്നപ്പള്ളിയുടെ നിലപാട് ശരിയായില്ല. എൽദോസിന്റ നടപടി എംഎൽഎ വർഗത്തിന് തന്നെ മാനക്കേടാണ്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP