Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ വോട്ട് ഒന്നുകിൽ ആണിന് അല്ലെങ്കിൽ പെണ്ണിന്; നിങ്ങളുടേതോ എന്ന് ചോദിച്ച ആ കുട്ടി നേതാവിനുള്ള മറുപടി; യുണിവേഴ്‌സിറ്റിയിൽ എസ്എഫ്‌ഐയുടെ കോട്ട തകർക്കാൻ എഐഎസ്എഫ് കളത്തിലിറക്കുന്നത് നാദിറയെ; എംഎ പൊളിറ്റിക്കൽ സയൻസിൽ പ്രവേശനം നേടിയ നാദിറ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം; എത്തുന്നത് സർക്കാറിന്റെ പ്രത്യേക സംവരണസീറ്റ് വഴി

എന്റെ വോട്ട് ഒന്നുകിൽ ആണിന് അല്ലെങ്കിൽ പെണ്ണിന്; നിങ്ങളുടേതോ എന്ന് ചോദിച്ച ആ കുട്ടി നേതാവിനുള്ള മറുപടി; യുണിവേഴ്‌സിറ്റിയിൽ എസ്എഫ്‌ഐയുടെ കോട്ട തകർക്കാൻ എഐഎസ്എഫ് കളത്തിലിറക്കുന്നത് നാദിറയെ; എംഎ പൊളിറ്റിക്കൽ സയൻസിൽ പ്രവേശനം നേടിയ നാദിറ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം; എത്തുന്നത് സർക്കാറിന്റെ പ്രത്യേക സംവരണസീറ്റ് വഴി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എസ്എഫ്‌ഐ കോട്ടയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എഐഎസ്എഫിനെ നയിക്കാൻ നാദിറയെ ഇറക്കി പോര് മുറുക്കാനുറച്ച് എഐഎസ്ഫ്. ട്രാൻസ് ജെന്ററായ നാദിറയുടെ വരവിന് പിന്നിൽ ഒരു കഥകൂടിയുണ്ട്. തോന്നക്കൽ എജെ കോളേജിലെ ബിഎ ജേണലിസം പഠനകാലത്ത് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിസ്സാര വോട്ടിന് തോറ്റതിനെക്കാൾ നാദിറയെ വേദനിപ്പിച്ചത് ഒരു എസ്എഫ്‌ഐ നേതാവിന്റെ വാക്കുകളാണത്രെ. എന്റെ വോട്ട് ഒന്നുകിൽ ആണിന് അല്ലെങ്കിൽ പെണ്ണിന്, നിങ്ങളുടേതോ എന്ന് ചോദിച്ച ആ കുട്ടി നേതാവിനുള്ള മറുപടി കൂടിയാണ് ഇനി യൂണിവേഴ്‌സിറ്റി കോളേജിലെ സംഘടനാ പ്രവർത്തനം.

എസ്എഫ്‌ഐ അടക്കി ഭരിക്കുന്ന ക്യാമ്പസിലേക്ക് പഠിക്കാനും പോരാടാനും ഉറപ്പിച്ച് നാദിറ വന്നിറങ്ങുമ്പോൾ വലിയ പ്രതീക്ഷയിലാണ് എഐഎസ്എഫ് നേതൃത്വം. നല്ല സമയത്താണ് യൂണിവേഴ്‌സിറ്റി കോളേജിൽ ചേരുന്നതെന്നാണ് നാദിറയുടെ പക്ഷം. എംഎ പൊളിറ്റിക്കൽ സയൻസിൽ പ്രവേശനം നേടിയതിന് പിന്നാലെ കൂട്ടുകാരെല്ലാം പറഞ്ഞത് അങ്ങിനെയാണത്രെ.ആരെന്ത് പറഞ്ഞാലും പഠിച്ചും പ്രവർത്തിച്ചും മികച്ച പൊതുപ്രവർത്തകയാകാൻ ഇതിലും പറ്റിയ കോളേജ് വേറെ ഏതുണ്ടെന്നാണ് നാദിറ ചോദിക്കുന്നത്.

എസ്എഫ്‌ഐ കോട്ടയിൽ യൂണിറ്റ് തുടങ്ങിയ എഐഎസ്എഫും നാദിറയുടെ വരവിന് ചുക്കാൻപിടിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ നാദിറക്ക് കീഴിൽ യൂണിവേഴ്‌സിറ്റി കോളേജിലെ സംഘടനാ സംവിധാനം അടിമുടി ശക്തിപ്പെടുത്താമെന്ന പ്രതീക്ഷയും എഐഎസ്എഫ് നേതൃത്വത്തിനുണ്ട്. സർക്കാറിന്റെ പ്രത്യേക സംവരണസീറ്റ് വഴിയാണ് കഴിഞ്ഞ ദിവസം നാദിറ യൂണിവേഴ്‌സിറ്റി കോളേജിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നത്.

കേരള സർവകലാശ യൂണിയൻ തെരഞ്ഞെടുപ്പിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള വിദ്യാർത്ഥിയായി മത്സരിച്ചത് നാദിറയായിരുന്നു. ജനറൽ സെക്രട്ടറി സീറ്റിലേക്ക് മാധ്യമവിദ്യാർത്ഥിയായ നാദിറയാണ് മത്സരിച്ചത്. ട്രാൻസ്ജെൻഡർ ഫാഷൻ ഷോയായ എം.എക്സ് മാനവീയം 2018ന്റെ ടൈറ്റിൽ വിന്നറാണ് നാദിറ. കേരള സർക്കാർ ഏർപ്പെടുത്തിയ ട്രാൻസ് സ്‌കോളർഷിപ്പിനും അർഹത നേടിയിട്ടുള്ള നാദിറ ഒരു സാമൂഹ്യ പ്രവർത്തക കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP