Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുന്നണി മാറ്റം ജെഡിയുവിൽ ചേരിപ്പോരിലേക്ക്; റിബലുകളെ നിർത്തി പാർട്ടിയെ തോൽപ്പിച്ച കോൺഗ്രസിനെതിരെ വീരേന്ദ്രകുമാർ; മുന്നണി മാറ്റം വേണ്ടെന്നു മോഹനൻ

മുന്നണി മാറ്റം ജെഡിയുവിൽ ചേരിപ്പോരിലേക്ക്; റിബലുകളെ നിർത്തി പാർട്ടിയെ തോൽപ്പിച്ച കോൺഗ്രസിനെതിരെ വീരേന്ദ്രകുമാർ; മുന്നണി മാറ്റം വേണ്ടെന്നു മോഹനൻ

കോഴിക്കോട്: മുന്നണിമാറ്റത്തെച്ചൊല്ലി യുഡിഎഫ് ഘടകകക്ഷിയായ ജെഡിയുവിൽ കലഹം മൂർച്ഛിച്ചു. റിബലുകളെ നിർത്തി ജെഡിയുവിനെ തോൽപ്പിച്ച പാർട്ടിയാണു കോൺഗ്രസ് എന്നും അവരുമായി ഇനി ചങ്ങാത്തം വേണ്ടെന്നുമാണു വീരേന്ദ്രകുമാറിന്റെ നിലപാട്. എന്നാൽ, മുന്നണിമാറ്റത്തിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നാണു മന്ത്രി കെ പി മോഹനൻ പറയുന്നത്.

മുന്നണി മാറ്റം പരോക്ഷമായി സൂചിപ്പിച്ചു തന്നെയാണ് പാർട്ടി പ്രസിഡന്റ് എംപി വീരേന്ദ്രകുമാറും അണികളും രംഗത്തുവന്നത്. അതിനിടെയാണു യു.ഡി.എഫ് വിടേണ്ട സാഹചര്യമില്ലെന്നു കെ.പി മോഹനനും ഒപ്പമുള്ളവരും പറയുന്നു.

കോഴിക്കോട് ജില്ലാ കൗൺസിൽ യോഗത്തിലാണ് നേതാക്കൾ മുന്നണി മാറ്റത്തെ എതിർത്തും അനുകൂലിച്ചും ഭിന്ന നിലപാട് വ്യക്തമാക്കിയത്. മുന്നണി മാറ്റത്തെ പരോക്ഷമായി അനുകൂലിച്ചാണ് വീരേന്ദ്ര കുമാർ സംസാരിച്ചത്. റിബലുകളെ നിർത്തി പാർട്ടിയെ പലയിടത്തും തോൽപ്പിച്ചെന്ന് ജനതാദൾ യുണൈറ്റഡ് സംസ്ഥാന അധ്യക്ഷൻ എംപി വീരേന്ദ്രകുമാർ. യുഡിഎഫിൽ പാർട്ടി ശുഷ്‌കമായെന്ന് പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മുന്നണിയിൽ നിന്നും നീതി കിട്ടിയില്ലെന്നു പ്രവർത്തകർക്ക് പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇപ്പോൾ മുന്നണി മാറേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.പി മോഹനൻ പറഞ്ഞു. തോൽവിയുടെ കാരണം പാർട്ടിയിലെ പ്രശ്‌നങ്ങൾ കൊണ്ടു കൂടിയാണെന്നും കെ.പി മോഹനൻ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് ജില്ലാ പ്രസിഡന്റ് മേനത്ത് ചന്ദ്രൻ പറഞ്ഞു. പാർട്ടിയിലെ ഗ്രൂപ്പ് പ്രശ്‌നങ്ങൾ പരിഹരിക്കണം. മുന്നണി മാറേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ മനോഭാവത്തിൽ മാറ്റം വന്നതായി തനിക്ക് തോന്നുന്നില്ലെന്നും മോഹനൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP