Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാഷൻ ഗോൾഡ് ഇന്റർനാഷനൽ ജൂവലറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥാനാർത്ഥിയായ വേളയിൽ നേതൃത്വവുമായി പങ്കുവെച്ചില്ല; മഞ്ചേശ്വരം എംഎൽക്കെതിരെ കടുത്ത നടപടിയെടുക്കണം എന്ന് ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ ചർച്ച; കുഞ്ഞാലിക്കുട്ടിക്കെതിരായ ഒളി അജണ്ടയായി പ്രശ്നം വളർത്താനും നീക്കം; സ്ഥാനാർത്ഥി നിർണയത്തിൽ നിർണായക പങ്കുവഹിച്ചതും ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചതും കുഞ്ഞാലിക്കുട്ടി; എം സി ഖമറുദ്ദീൻ നാളെ പാണക്കാട്ടെത്തി വിശദീകരണം നൽകും

ഫാഷൻ ഗോൾഡ് ഇന്റർനാഷനൽ ജൂവലറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥാനാർത്ഥിയായ വേളയിൽ നേതൃത്വവുമായി പങ്കുവെച്ചില്ല;  മഞ്ചേശ്വരം എംഎൽക്കെതിരെ കടുത്ത നടപടിയെടുക്കണം എന്ന് ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ ചർച്ച; കുഞ്ഞാലിക്കുട്ടിക്കെതിരായ ഒളി അജണ്ടയായി പ്രശ്നം വളർത്താനും നീക്കം; സ്ഥാനാർത്ഥി നിർണയത്തിൽ നിർണായക പങ്കുവഹിച്ചതും ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചതും കുഞ്ഞാലിക്കുട്ടി; എം സി ഖമറുദ്ദീൻ നാളെ പാണക്കാട്ടെത്തി വിശദീകരണം നൽകും

മറുനാടൻ മലയാളി ബ്യൂറോ

കാസർക്കോട്: ജൂവലറി വിവാദത്തിൽ കുടുങ്ങിയ മഞ്ചേശ്വരം എംഎ‍ൽഎ എം.സി.ഖമറുദ്ദീനെ മുസ്ലിം ലീഗ് നേതൃത്വം നാളെ 'വിചാരണ' ചെയ്യും. പാണക്കാടാണ് ഇതിന് വേദിയാവുക. സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ മുമ്പാകെയാണ് എംഎ‍ൽഎ ഹാജരാവേണ്ടത്.ഫാഷൻ ഗോൾഡ് ഇന്റർനാഷനൽ ജൂവലറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മഞ്ചേശ്വരം സ്ഥാനാർത്ഥിയായ വേളയിൽ നേതൃത്വവുമായി പങ്കുവെച്ചില്ലെന്നതാണ് പാർട്ടി എംഎ‍ൽഎക്കെതിരെ ഉന്നയിക്കുന്ന പ്രധാന കുറ്റം.

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ,നിയമസഭ തെരഞ്ഞെടുപ്പുകൾ ആസന്നമായ വേളയിൽ പാർട്ടിയെ പ്രതിസന്ധിയിലും പ്രതിരോധത്തിലുമാക്കുന്ന ഖമറുദ്ദീന്നെതിരെ കടുത്ത നടപടിയെടുക്കണം എന്ന അഭിപ്രായം ഒടുവിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ ഉയർന്നിരുന്നു.കേരള രാഷ്ട്രീയത്തിൽ വീണ്ടും സജീവമാവുന്ന പി.കെ.കുഞ്ഞാലിക്കുട്ടി എംപിക്കെതിരായ ഒളി അജണ്ടയായി ഖമറുദ്ദീൻ പ്രശ്നം ഊതിക്കാച്ചാനും പാർട്ടിയിൽ ആഭ്യന്തര നീക്കമുണ്ട്.സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക പങ്കുവഹിക്കുകയും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തത് കുഞ്ഞാലിക്കുട്ടിയാണ്.

പി.ബി.അബ്ദുറസാഖ് എംഎ‍ൽഎ 2018 ഒക്ടോബർ 20ന് നിര്യാതനായതിനെത്തുടർന്ന് ഒരുവർഷം മഞ്ചേശ്വരത്ത് എംഎ‍ൽഎ ഇല്ലായിരുന്നു.കഴിഞ്ഞ വർഷം ഒക്ടോബർ 21നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.പത്തരമാറ്റിൽ തിളങ്ങിയ ഉപതെരഞ്ഞെടുപ്പ് വിജയം പത്തു മാസത്തിൽ മങ്ങി പാർട്ടിയും മുന്നണിയും ആരോപണങ്ങളിൽ മുങ്ങുന്നതാണ് വർത്തമാനം.പരാതിക്കാരായ നിക്ഷേപകർക്ക് തുക തിരിച്ചുനൽകി കേസ്സുകൾ പിൻവലിപ്പിക്കാനുള്ള ശ്രമം എംഎ‍ൽഎയും ബന്ധുക്കളും ചേർന്ന് ആരംഭിച്ചിട്ടുണ്ട്.ഇതിന് പത്ത് കോടി രൂപയെങ്കിലും വേണം.

ചെറുവത്തൂർ,പയ്യന്നൂർ,കാസർക്കോട് എന്നിവിടങ്ങളിൽ 2007ലാണ് ഫാഷൻ ഗോൾഡ് ജൂവലറികൾ തുടങ്ങിയത്.മറ്റു സംരംഭങ്ങളേക്കാൾ ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപകരെ ആകർഷിച്ചത്.ചെയർമാൻ എന്ന നിലയിൽ ഖമറുദ്ദീനും മാനജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങളുമാണ് നിക്ഷേപകരുമായുള്ള കരാറിൽ ഒപ്പുവെച്ചത്.സ്ഥാപനത്തിനുണ്ടായ ലാഭവും നഷ്ടവും നിക്ഷേപകർക്കെല്ലാം ഒരുപോലെ ബാധകമാണെങ്കിലും രേഖകൾ പ്രകാരം ചെയർമാന്നും എം.ഡിക്കുമെതിരെയാണ് പരാതികളും കേസ്സുകളും വരുന്നത്.ഇതൊന്നും പൊതോവേ പറഞ്ഞുനിൽക്കാൻ കഴിയാത്തവിധം എൽ.ഡി.എഫും ബിജെപിയും ഖമറുദ്ദീനെതിരായ കേസ്സ് മുസ്ലിം ലീഗിന്നെതിരെ ഉപയോഗിച്ചുതുടങ്ങി. കോൺഗ്രസ്സും ദ്വയാർത്ഥ പുഞ്ചിരിയോടെയാണ് പ്രശ്നത്തെ സമീപിക്കുന്നത്.ഖമറുദ്ദീൻ യു.ഡി.എഫ് ജില്ല ചെയർമാൻ സ്ഥാനം ഒഴിയണമെന്ന ആവശ്യം കോൺഗ്രസ്സാണ് ഉയർത്തിയത്.

യുവമോർച്ച ഖമറുദ്ദീൻ എംഎ‍ൽഎ സ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ട് മഞ്ചേശ്വരം താലൂക്ക് ഓഫീസ് മാർച്ച് നടത്തി.എൽ.ഡി.എഫ് ഈമാസം 16ന് 20 കേന്ദ്രങ്ങളിൽ പൊതുയോഗം ചേർന്ന് എംഎ‍ൽഎയെ ജനകീയ വിചാരണ ചെയ്യും.1987മുതൽ നിയമസഭ തെരഞ്ഞെടുപ്പുകളിൽ മഞ്ചേശ്വരം മണ്ഡലത്തിൽ തുടർച്ചയായി രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് വലിയ പ്രതീക്ഷ നൽകുന്നത് ജൂവലറി കേസ്.കേന്ദ്ര അന്വേഷണ ഏജൻസിയിലേക്ക് കേസ് എത്തിക്കാൻ കഴിയുന്നതിലൂടെ മുസ്ലിം ലീഗിന് ഏല്പിക്കാൻ കഴിയുന്ന ആഘാതം ഒരു ജൂവലറിയിൽ പരിമിതമാവില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP