Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഥാനാർത്ഥിയുടെതെന്ന അശ്ലീല വീഡിയോ പ്രചരണം; എൽഡിഎഫിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപിയും വി ഡി സതീശനും; ആ അശ്ലീല വിഡിയോ എൽഡിഎഫ് നാടകമെന്ന് സുരേഷ് ഗോപി; വ്യാജവീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായവർക്ക് സിപിഎം ബന്ധമെന്ന് വിഡി സതീശൻ

സ്ഥാനാർത്ഥിയുടെതെന്ന അശ്ലീല വീഡിയോ പ്രചരണം; എൽഡിഎഫിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപിയും വി ഡി സതീശനും; ആ അശ്ലീല വിഡിയോ എൽഡിഎഫ് നാടകമെന്ന് സുരേഷ് ഗോപി; വ്യാജവീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായവർക്ക് സിപിഎം ബന്ധമെന്ന് വിഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത്. ജോ ജോസഫിന്റ അശ്ലീല വിഡിയോ എൽഡിഎഫിന്റെ നാടകമാണന്ന് സുരേഷ് ഗോപി പരിഹസിച്ചു. തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴാണ് സുരേഷ് ഗോപി അശ്ലീല വിഡിയോ വിവാദം എൽഡിഎഫിന്റെ നാടകമാണെന്ന് അഭിപ്രായപ്പെട്ടത്.

തിരഞ്ഞെടുപ്പു വിജയത്തിനായി എൽഡിഎഫ് എന്തു പണിയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതൊക്കെ നാട്ടുകാർക്ക് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. ''ഈ ഉപതിരഞ്ഞെടുപ്പ് വന്നതിന്റെ വഴി വളരെ വൃത്തിഹീനമായ ദൃഷ്ടിയോടെ കണ്ട ആൾക്കാരുടെ ജൽപനങ്ങൾ നമ്മൾ കേട്ടതാണ്. പി.ടി. എന്നു പറയുന്ന മഹാനായ എംഎൽഎ. അദ്ദേഹത്തിന് തൃക്കാക്കരയ്ക്കായി എന്തു ചെയ്യാൻ സാധിച്ചു എന്നു ചോദിച്ച് നാം വിഷമിപ്പിക്കേണ്ടതില്ല. കാരണം, എതിർ കക്ഷിയിൽപ്പെട്ട എംപിയേയും എംഎൽഎയേയും കൊണ്ട് എന്തൊക്കെ ചെയ്യിക്കാതിരിക്കാം എന്നതിൽ ട്രിപ്പിൾ പിഎച്ച്ഡി എടുത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്' സുരേഷ് ഗോപി പറഞ്ഞു.

പേരാമ്പ്രയിലും ഇടമലക്കുടിയിലും വയനാട്ടിലുമല്ലാം ദലിതർക്കും ആദിവാസികൾക്കും വേണ്ടി നടപ്പാക്കിയ പദ്ധതികൾ സംസ്ഥാന സർക്കാർ ഇടപെട്ട് തടഞ്ഞതായി സുരേഷ് ഗോപി ആരോപിച്ചു. ആദിവാസികൾ നേരിടുന്ന അവഗണനകളുമായി ബന്ധപ്പെട്ട സത്യം പാർലമെന്റിൽ വിളിച്ചുപറഞ്ഞതിന്, ആദിവാസി ഊരുകളിലേക്കുള്ള പ്രവേശനം വിലക്കി പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയതായി സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

''ഇനിമുതൽ ആദിവാസി ഊരുകളിലേക്കു പോകണമെങ്കിൽ അവരുടെ ഓശാരം വേണമെന്ന ഉത്തരവ് ഈ അധമ ഭരണം പുറത്തിറക്കിയിട്ടുണ്ട്. സൗകര്യമില്ല. ആ അനുവാദമില്ലാതെ തന്നെ പോകും, ഇത് എന്റെ മണ്ണാണെങ്കിൽ... ഒരു സിനിമയിൽ ഒരു പക്ഷത്തുനിന്നുകൊണ്ട് പറയുന്നുണ്ടല്ലോ, ഇത് ആരുടെയും വകയല്ലെന്ന്.. അതുതന്നെയാണ് ഇവിടെയും എനിക്ക് പറയാനുള്ളത്.'' സുരേഷ് ഗോപി പറഞ്ഞു.

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് പിടിയിലായവർക്ക് സിപിഎം ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃക്കാക്കരയിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ ക്രമക്കേടെന്നും അദ്ദേഹം ആരോപിച്ചു. പുതിയതായി അപേക്ഷ നൽകിയ ഒട്ടേറെ ആളുകളെ വോട്ടർപ്പട്ടികയിൽ ചേർത്തില്ല. വോട്ടർപ്പട്ടികയിൽ ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്ഥനെവച്ചത് ഇതിനാണെന്നും സതീശൻ പറഞ്ഞു.

അതേസമയം വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ടു പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂർ കേളകം സ്വദേശി അബ്ദുൽ റഹ്മാൻ, കളമശേരി സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്. വ്യാജ വിഡിയോ നിർമ്മിച്ചവരെ കണ്ടെത്താനായേക്കുമെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP