Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമക്ഷേത്ര നിർമ്മാണത്തിനായുള്ള മുറവിളികൾക്കിടെ പ്രവർത്തകരെ ആവേശഭരിതരാക്കി പ്രഖ്യാപനം; ഫൈസാബാദ് ഇനി അയോധ്യ എന്നറിയപ്പെടും; അലഹബാദിനെ പ്രയാഗ് രാജ് ആക്കിയതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്; അയോധ്യയോട് അനീതി കാണിക്കാൻ ആരെയും അനുവദിക്കില്ലെന്നും യുപി മുഖ്യമന്ത്രി

രാമക്ഷേത്ര നിർമ്മാണത്തിനായുള്ള മുറവിളികൾക്കിടെ പ്രവർത്തകരെ ആവേശഭരിതരാക്കി പ്രഖ്യാപനം; ഫൈസാബാദ് ഇനി അയോധ്യ എന്നറിയപ്പെടും; അലഹബാദിനെ പ്രയാഗ് രാജ് ആക്കിയതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്; അയോധ്യയോട് അനീതി കാണിക്കാൻ ആരെയും അനുവദിക്കില്ലെന്നും യുപി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്തതിന് പിന്നാലെ ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ. ഇവിടുത്തെ വിമാനത്താവളം രാമന്റെ പേരിലായിരിക്കും അറിയപ്പെടുന്നതെന്നും ആദിത്യനാഥ് പറഞ്ഞു. ഫൈസാബാദ് ജില്ലയുടെ പേര് ശ്രീ അയോധ്യ എന്ന് മാറ്റണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങൾക്കകമാണ് പേരുമാറ്റമുണ്ടായിരിക്കുന്നത്. യോഗിജി മന്ദിർ കാ നിർമ്മാൺ എന്ന മുറവിളികൾക്കിടയാണ് യോഗിയുടെ പ്രഖ്യാപനം.

'അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അന്തസ്സിന്റെയും അടയാളമാണത്. അയോധ്യയോട് അനീതി കാണിക്കാൻ ഒരാളെയും അനുവദിക്കില്ല. അയോധ്യയിൽ മെഡിക്കൽ കോളജ് നിർമ്മിക്കുമെന്നും യോഗി അറിയിച്ചു. ശ്രീരാമന്റെ പിതാവായ ദശരഥന്റെ പേരിലായിരിക്കും മെഡിക്കൽ കോളേജെന്നും യോഗി പറഞ്ഞു.ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഭാര്യ കിംജങ് സൂക്കുമായി ചേർന്ന് അയോധ്യയിൽ ദീപാവലിയോടനുബന്ധിച്ചുള്ള 'ദീപോത്സവം' ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി.

ഫൈസാബാദ്, അയോധ്യ നഗരങ്ങൾ ചേർന്നതായിരുന്നു ഫൈസാബാദ് ജില്ല. ഫൈസാബാദിനു കീഴിലെ മുനിസിപ്പൽ കോർപറേഷന്റെ പേര് അയോധ്യ നഗർ നിഗം എന്നായിരുന്നു. ഈ സാഹചര്യത്തിൽ ഫൈസാബാദിന്റെ പേരും അയോധ്യയാക്കണമെന്ന് അടുത്തിടെ മുതിർന്ന ബിജെപി നേതാവ് വിനയ് കട്ട്യാറും വിഎച്ച്പിയും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, കൂട്ടായ ചർച്ചകളിലൂടെ സമവായമുണ്ടാക്കി അയോധ്യ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സമയം തീർന്നെന്നും ഭരണഘടനാപരവും നിയമപരവുമായ വഴികളിലൂടെ ക്ഷേത്രം നിർമ്മിക്കാനാണ് ഇനി ശ്രമമെന്നും ബിജെപി വ്യക്തമാക്കി. കേന്ദ്ര ഓർഡിനൻസിലൂടെ രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പാർട്ടിയുടെ ഫൈസാബാദ് ജില്ലാ തലവൻ അവധേഷ് പാണ്ഡെയുടെ പ്രസ്താവന.

വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ജനസംഖ്യയിലെ ഭൂരിപക്ഷം പേരും ക്ഷേത്രനിർമ്മാണത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇവർക്കു വേണ്ടി സംസാരിക്കാൻ നിലവിൽ ബിജെപി മാത്രമേ ഉള്ളൂവെന്നും പാണ്ഡെ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ അജണ്ട മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ബിജെപിയുടെ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP