Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരൊക്കെ ഈ ദൗത്യത്തെ അട്ടിമറിച്ചാലും നാളെ ഈ പട്ടയം റദ്ദാക്കപ്പെടുകതന്നെ ചെയ്യും; രവീന്ദ്രൻ പട്ടയ വിഷയത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി അരുണും അനന്തുവും; പാർട്ടിയിൽ നിന്നു സമ്മർദ്ദമുണ്ടായപ്പോൾ വി എസ് നിലപാട് മാറ്റിയെന്ന് രവീന്ദ്രനും

ആരൊക്കെ ഈ ദൗത്യത്തെ അട്ടിമറിച്ചാലും നാളെ ഈ പട്ടയം റദ്ദാക്കപ്പെടുകതന്നെ ചെയ്യും; രവീന്ദ്രൻ പട്ടയ വിഷയത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി അരുണും അനന്തുവും;  പാർട്ടിയിൽ നിന്നു സമ്മർദ്ദമുണ്ടായപ്പോൾ വി എസ് നിലപാട് മാറ്റിയെന്ന് രവീന്ദ്രനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാറിലെ രവീന്ദ്രൻ പട്ടയം റദ്ദാക്കിയ വിഷയത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാറും കയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ സുരേഷ് കുമാറിന്റെ മകൻ അനന്തു സുരേഷ് കുമാറും.കൃത്യം പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഇത് തന്റെ അച്ഛൻ പറഞ്ഞിരുന്നുവെന്ന് അനന്തു കുറിച്ചപ്പോൾ പട്ടയം റദ്ദാക്കിയ വാർത്തയും വി എസ് അചുതാനന്ദന്റെ പടവുമാണ് അരുൺ പങ്കുവെച്ചത്.

'താൻ മൂന്നാറിൽനിന്ന് പോയാലും ആരൊക്കെ എങ്ങനെയൊക്കെ ഈ ദൗത്യത്തെ അട്ടിമറിച്ചാലും ഇന്നല്ലെങ്കിൽ നാളെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കപ്പെടുക തന്നെ ചെയ്യും. പാവപ്പെട്ട ഭൂരഹിതർക്ക് കിട്ടേണ്ട ഭൂമി ഇതുപോലുള്ള വ്യാജ പട്ടയങ്ങൾ തരപ്പെടുത്തി പാർട്ടി ഓഫിസുകൾ എന്നും മതസ്ഥാപനങ്ങൾ എന്നും മറ്റ് പല പേരുകളുമിട്ട് ആ ഭൂമിക്ക് താങ്ങാൻ പോലുമാകാത്ത ബഹുനില മന്ദിരങ്ങൾ പണിതുയർത്തി. അതിലെ ഓരോ മുറിക്കും ദിവസേന ആയിരങ്ങളും പതിനായിരങ്ങളും വച്ച് സമ്പാദിച്ച റിസോർട്ട് മാഫിയ ഇന്നല്ലെങ്കിൽ നാളെ നിയമത്തിന്റെ മുന്നിൽ കീഴടങ്ങേണ്ടി വരിക തന്നെ ചെയ്യും എന്ന് കൃത്യം 15 വർഷങ്ങൾക്ക് മുൻപ് 2007ൽ പറഞ്ഞ ഒരു ഉദ്യോഗസ്ഥനെ എനിക്ക് അറിയാം. എന്റെ അച്ഛൻ!'- അനന്തു ഫേസ്‌ബുക്കിൽ കുറിച്ചു.

 

വിഎസിന്റെ ചിത്രവും രവീന്ദ്രൻ പട്ടയം റദ്ദാക്കിയ വാർത്തയും ചേർത്താണ് അരുൺ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ചിത്രത്തിന് അഭിവാദനം നൽകി നിരവധി പേർ കമന്റുകൾ പങ്കുവച്ചു.

 

തന്നെ വ്യാജനെന്നു മുദ്രകുത്തിയത് വി എസ്.അച്യുതാനന്ദനാണെന്നും പാർട്ടി ഓഫിസുകൾ സംരക്ഷിക്കാനുള്ള സമ്മർദം സ്വന്തം പാർട്ടിയിൽനിന്നും ഘടകകക്ഷിയിൽ നിന്നുമുണ്ടായപ്പോൾ വി എസ് നിലപാടു മാറ്റിയെന്നും ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ രവീന്ദ്രൻ ആരോപിച്ചു.

വി എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ, 1997ൽ അഡീഷനൽ തഹസിൽദാരുടെ ചുമതല വഹിച്ചിരുന്ന എം.ഐ.രവീന്ദ്രൻ വ്യാപകമായി അനധികൃത പട്ടയങ്ങൾ അനുവദിച്ചതു കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ദേവികുളം താലൂക്കിലെ വിവിധ വില്ലേജുകളിലായി 530 ലേറെ പട്ടയങ്ങൾ രവീന്ദ്രൻ അനുവദിച്ചിട്ടുണ്ടെന്നു സ്ഥിരീകരിച്ചു. ഇതേ തുടർന്നാണ് കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ മുൻപോട്ട് പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP