Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരിക്കേ പ്രവാചക നിന്ദയ്ക്കെതിരേയുള്ള എസ്ഡിപിഐ പ്രകടനത്തിൽ കണ്ടു; പിന്നീട് സംഘടനയിൽ നിന്ന് രാജിവച്ചു; പാർട്ടി അന്വേഷണം പ്രഖ്യാപിച്ചപ്പോൾ യൂണിറ്റ് സെക്രട്ടറിയായി തിരിച്ചു വരവ്; മേഖലാ കമ്മിറ്റി യോഗത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ വന്നപ്പോൾ അണികളെയും കൂട്ടി ഇറങ്ങിപ്പോക്ക്; ഡിവൈഎഫ്ഐയിൽ തീവ്രവാദസംഘടനകൾ കടന്നു കയറുന്നത് തിരുവല്ലയിൽ

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരിക്കേ പ്രവാചക നിന്ദയ്ക്കെതിരേയുള്ള എസ്ഡിപിഐ പ്രകടനത്തിൽ കണ്ടു; പിന്നീട് സംഘടനയിൽ നിന്ന് രാജിവച്ചു; പാർട്ടി അന്വേഷണം പ്രഖ്യാപിച്ചപ്പോൾ യൂണിറ്റ് സെക്രട്ടറിയായി തിരിച്ചു വരവ്; മേഖലാ കമ്മിറ്റി യോഗത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ വന്നപ്പോൾ അണികളെയും കൂട്ടി ഇറങ്ങിപ്പോക്ക്; ഡിവൈഎഫ്ഐയിൽ തീവ്രവാദസംഘടനകൾ കടന്നു കയറുന്നത് തിരുവല്ലയിൽ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി യോഗത്തിൽ നിന്ന് മുന്മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇറങ്ങിപ്പോക്ക്. പ്രതിനിധികളിൽ പകുതിയിലേറെപ്പേരുമായി ഇറങ്ങിപ്പോയത് മുൻ മേഖലാ സെക്രട്ടറി അൻഷാദ്. സംസ്ഥാന കമ്മറ്റിയംഗം ആർ മനു, മേഖലാ പ്രസിഡന്റ് മഹേഷ് എന്നിവർ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് എട്ടുമാസം മുൻപാണ് സംഘടനാ സെക്രട്ടറി സ്ഥാനം അൻഷാദ് രാജി വച്ചത്. പിന്നീട് പ്രവാചക നിന്ദ നടത്തി ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ട പാസ്റ്റർക്കെതിരേ എസ്ഡിപിഐ അടക്കമുള്ള സംഘടനകൾ തിരുവല്ല ടൗണിൽ നടത്തിയ പ്രകടനത്തിൽ അൻഷാദും പങ്കെടുത്തു. ഇക്കാര്യം ചർച്ചയാവുകയും സംഘടനാ തലത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

ഇതിനിടെ ഡിവൈഎഫ്ഐ മാങ്കരമല യൂണിറ്റ് സെക്രട്ടറിയായി അൻഷാദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, തീവ്രവാദ സംഘടനകളുമായി ബന്ധം ആരോപിച്ച് അന്വേഷണം നേരിടുന്ന അൻഷാദിനെ അംഗീകരിക്കാൻ തിരുവല്ല മേഖലാ കമ്മറ്റി തയാറായില്ല. വിഷയം ഇങ്ങനെ നിൽക്കുമ്പോഴാണ് ഞായറാഴ്ച രാവിലെ ഗവ. എംപ്ലോയീസ് സഹകരണ സംഘം ഹാളിൽ നടന്ന ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി യോഗത്തിൽ പങ്കെടുക്കാൻ അൻഷാദും കൂട്ടരും എത്തിയത്. ഇവരെ യോഗത്തിൽ പങ്കെടുപ്പിക്കാൻ കഴിയില്ലെന്ന് മേഖലാ പ്രസിഡന്റ് മഹേഷ്, സെക്രട്ടറി പ്രകാശ്ബാബു എന്നിവർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ഭൂരിഭാഗം പ്രവർത്തകരെയും വിളിച്ചു കൂട്ടി അൻഷാദ് ഇറങ്ങിപ്പോവുകയായിരുന്നു.

Stories you may Like

130 പ്രതിനിധികൾ പങ്കെടുത്ത യോഗം അതിന് ശേഷം 42 പേരെ വച്ചാണ് പൂർത്തിയാക്കിയത്. ഇറങ്ങിപ്പോയവർ സംസ്ഥാന, ജില്ലാ നേതാക്കൾക്ക് പരാതിയും നൽകിയിട്ടുണ്ട്. സംഘടനയിൽ തീവ്രവാദ സ്വഭാവമുള്ളവരുടെ കടന്നു കയറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ശുദ്ധീകരണ പ്രക്രിയ നടന്നു വരികയാണെന്നുമാണ് ഡിവൈഎഫ്ഐ നേതൃത്വം പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP