Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്യൂണിറ്റി കിച്ചന്റെ മറവിൽ വാറ്റ് ചാരായ നിർമ്മാണം പിടിച്ചതോടെ തലയിൽ മുണ്ടിട്ടല്ലാതെ നടക്കാൻ വയ്യ; കുഴപ്പത്തിൽ ചാടിയ സഹോദരപുത്രനെതിരെ അച്ചടനടപടി എടുക്കാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.അനന്തഗോപൻ മുങ്ങിയതോടെ വെട്ടിലായത് ഇരവിപേരൂർ പഞ്ചായത്ത്; മെയ് 3 വരെ കമ്യൂണിറ്റി കിച്ചനുകൾ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും വാറ്റിന്റെ നാണക്കേട് മായ്ക്കാൻ കിച്ചൺ അടച്ച് താഴിട്ട് പഞ്ചായത്ത് ഭരണസമിതി

കമ്യൂണിറ്റി കിച്ചന്റെ മറവിൽ വാറ്റ് ചാരായ നിർമ്മാണം പിടിച്ചതോടെ തലയിൽ മുണ്ടിട്ടല്ലാതെ നടക്കാൻ വയ്യ; കുഴപ്പത്തിൽ ചാടിയ സഹോദരപുത്രനെതിരെ അച്ചടനടപടി എടുക്കാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.അനന്തഗോപൻ മുങ്ങിയതോടെ വെട്ടിലായത് ഇരവിപേരൂർ പഞ്ചായത്ത്; മെയ് 3 വരെ കമ്യൂണിറ്റി കിച്ചനുകൾ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും വാറ്റിന്റെ നാണക്കേട് മായ്ക്കാൻ കിച്ചൺ അടച്ച് താഴിട്ട് പഞ്ചായത്ത് ഭരണസമിതി

എസ്.രാജീവ്

തിരുവല്ല : സി പി എം നിയന്ത്രണത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൺ കേന്ദ്രീകരിച്ചുള്ള വാറ്റ് ചാരായ നിർമ്മാണ ആരോപണങ്ങളും ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ പഞ്ചായത്ത് ജീപ്പിൽ കടത്തിയതുമടക്കമുള്ള വിവാദങ്ങളും കത്തിപ്പടരുന്നതിനിടെ അങ്ങാടിയിൽ തോറ്റതിനമ്മയോടെന്ന കണക്കേ ഇരവിപേരൂരിലെ കമ്മ്യൂണിറ്റി കിച്ചൺ അടച്ചുപൂട്ടി സി പി എം നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി. കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങൾ എത്തിക്കുന്നതിന്റെ മറവിൽ ഗ്രാമപഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ കടത്തുന്നതിനിടെ ഉന്നത സി പി എം നേതാക്കൾ ഉൾപ്പെടെയുള്ളവർ പിടിയിലായതും ചാരായ വാറ്റിനിടെയാണ് കമ്മ്യൂണിറ്റി കിച്ചണിൽ തീപിടുത്തം ഉണ്ടായെതെന്നുമടക്കമുള്ള ആരോപണങ്ങൾ കത്തിപ്പടരുന്നതിനിടെയാണ് കിച്ചൺ അടച്ചുപൂട്ടി വിവാദങ്ങളിൽ നിന്നും തടിതപ്പാനുള്ള സി പി എം നീക്കം.

മെയ് മാസം മൂന്ന് വരെ സംസ്ഥാനത്തൊട്ടാകെയുള്ള കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുമെന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഉറപ്പുകൾ നിലനിൽക്കെ ഇരവിപേരൂരിലെ കിച്ചൺ അടച്ചുപൂട്ടിയ പഞ്ചായത്ത് നടപടിയ്‌ക്കെതിരെ ബിജെപി യും കോൺഗ്രസും രംഗത്തെത്തുക കൂടി ചെയ്തതോടെ വിവാദങ്ങൾക്ക് കൊഴുപ്പേറുകയാണ്. പത്തനംതിട്ടയിലെ തലമുതിർന്ന സി പി എം നേതാവും സംസ്ഥാന സെക്രട്ടറിയറ്റംഗവും ഷോപ്പ് ആൻഡ് ഇന്റസ്ട്രീസ് ചെയർമാനുമായ കെ അനന്ത ഗോപന്റെ സഹോദര പുത്രനും ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എൻ രാജീവ് അടക്കമുള്ള നേതാക്കളുടെ പേരിലുയർന്ന ആരോപണങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങളെന്ന വ്യാജേന വാറ്റ്ചാരായ നിർമ്മാണത്തിനുള്ള ശർക്കര അടക്കമുള്ള സാധന സാമഗ്രികളുമായി ഈസ്റ്റർ തലേന്ന് രാജീവ് ഉൾപ്പടെയുള്ള അഞ്ചംഗ സംഘം പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായിരുന്നു. എന്നാൽ ഈ സംഭവം ഉന്നത ഇടപെടിലിനെ തുടർന്ന് ഒതുക്കിയെങ്കിലും സംഭവ വികാസങ്ങൾ സംബന്ധിച്ച വാർത്ത മറുനാടൻ പുറത്തുവിട്ടിരുന്നു. ഈ വാർത്ത സമൂഹ മാധ്യമങ്ങളിലടക്കം കത്തിപ്പടർന്നതിന് പിന്നാലെ കെ അനന്ത ഗോപന്റെ കൂടി സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത ഇരവിപേരൂർ ഏരിയാ കമ്മിറ്റി യോഗത്തിൽ ആരോപണ വിധേയർക്കെതിരെ കടുത്ത നടപടി വേണമെന്ന് പാർട്ടി ജില്ലാ കമ്മറ്റിയംഗമായ ജി.അജയകുമാറും ഏരിയാ സെക്രട്ടറി പി സി സുരേഷും അടക്കം ഒമ്പത് പേർ ശക്തമായ നിലപാട് എടുത്തിരുന്നു.

ഗ്രാമ പഞ്ചായത്ത് ജീപ്പിൽ ചാരായ നിർമ്മാണ സാധനങ്ങൾ കടത്തിയതും സി പി എം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇരവിപേരൂർ കമ്മ്യൂണിറ്റി കിച്ചണിൽ വ്യാജവാറ്റ് നടക്കുന്നതുമായി പ്രചരിക്കുന്ന വാർത്തകൾ പൊതുജന മധ്യത്തിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ആരോപണ വിധേയർക്കെതിരെ നടപടിയെടുത്ത് പാർട്ടിയുടെ മുഖം രക്ഷിക്കണെമെന്നും മേൽ കമ്മിറ്റിയോട് നടപടിക്ക് ശുപാർശ ചെയ്യണമെന്നുമായിരുന്നു ഏരിയാ കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെയും നിലപാട്. എന്നാൽ സ്വന്തം സഹോദര പുത്രൻ ഉൾപ്പെടുന്ന സംഘത്തിനെതിരൈ നടപടിക്ക് ശുപാർശ ചെയ്യാൻ കെ അനന്തഗോപൻ വിസമ്മതം പ്രകടിപ്പിച്ചതോടെ കമ്മിറ്റി വൻ വാഗ്വാദങ്ങൾക്ക് വേദിയാവുകയും അനന്തഗോപനും രാജീവും ഉൾപ്പടെയുള്ളവർ യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്മ്യൂണിറ്റി കിച്ചൺ അടച്ചു പൂട്ടാൻ പഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്ന് അടിയന്തര തീരുമാനെമെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP