Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

പുതുപ്പള്ളിയും കോട്ടയവും ഒഴിച്ച് ഏതുസീറ്റും നേടും; കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇടിവ് തട്ടും; എറണാകുളവും മലപ്പുറവും ഒഴികെ 12 ജില്ലകളിലും മുന്നിൽ; എന്നിട്ടും സിപിഎമ്മിന്റെ കണക്കിൽ 80 സീറ്റ് വരെ മാത്രം

പുതുപ്പള്ളിയും കോട്ടയവും ഒഴിച്ച് ഏതുസീറ്റും നേടും; കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇടിവ് തട്ടും; എറണാകുളവും മലപ്പുറവും ഒഴികെ 12 ജില്ലകളിലും മുന്നിൽ; എന്നിട്ടും സിപിഎമ്മിന്റെ കണക്കിൽ 80 സീറ്റ് വരെ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതു തരംഗമുണ്ടായാൽ മുന്നണിയുടെ സീറ്റുകൾ നൂറുകടക്കുമെന്ന് സിപിഎം വിലയിരുത്തിയത് രണ്ടുനാൾ മൂമ്പാണ്. 80 സീറ്റിൽ കുറയാതെ കിട്ടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. വിജയം ഉറപ്പെന്ന് സിപിഎം നേതൃത്വം എൽഡിഎഫ് നേതൃയോഗത്തിലും വ്യക്തമാക്കി.ബിജെപി വോട്ടുകൾ പലയിടത്തും നിർജീവമായെന്നും സിപിഎം വിലയിരുത്തുന്നു.

സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾ, കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ, വികസനം, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ എന്നിവ എൽഡിഎഫിന് അനുകൂല വിധിയെഴുത്തിന് സഹായകരമാകുമെന്നാണ് സിപിഎം നേതൃയോഗം വിലയിരുത്തിയത്.

തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ ബിജെപി വോട്ടുകൾ ആർക്കും ലഭിക്കാത്ത സാഹചര്യമുണ്ട്. ബിജെപി, ബിഡിജെഎസ് സ്ഥാനാർത്ഥികൾ ദുർബലരായ മണ്ഡലങ്ങളിലും വോട്ടുകൾ നിർജീവമായിപ്പോയിട്ടുണ്ടാകുമെന്ന് സിപിഎം വിലയിരുത്തുന്നു. മലപ്പുറവും എറണാകുളവും ഒഴിച്ചുള്ള 12 ജില്ലകളിലും മുന്നിലെത്തും. എറണാകുളത്തു ട്വന്റി ട്വന്റി പിടിക്കുന്ന വോട്ടുകൾ നിർണായകമാകും.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് മത്സരിച്ച കളമശേരിയിലെ ജയം പാർട്ടി ഉറപ്പിക്കുന്നില്ല.

കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിന്റെ വരവ് ഗുണം ചെയ്യും. കോട്ടയം ജില്ലയിൽ, പുതുപ്പള്ളിയും കോട്ടയവും ഒഴിച്ച് 7 സീറ്റും നേടുമെന്നാണു വിശകലനം. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇടിവ് തട്ടുമെങ്കിലും സീറ്റുകൾ കുറയില്ല. സിറ്റിങ് സീറ്റുകളിൽ ചിലത് നഷ്ടപ്പെടാമെങ്കിലും 47 പുതിയ സീറ്റുകൾ ലഭിക്കും. ബിജെപി ഒരു സീറ്റിൽ പോലും ജയിക്കില്ലെന്നാണു വിലയിരുത്തൽ. കുറെ സീറ്റുകളിൽ രണ്ടാമതെത്തും.അരൂർ, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിൽ പോരാട്ടം കനക്കുമെന്നും പാർട്ടി വിലയിരുത്തി.

ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഉൾപ്പെടെ പിടിച്ചെടുത്തേക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. ഇത്തവണ എൽഡിഎഫ് പുതുമുഖമായ അഡ്വ. ജി സ്റ്റീഫനാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്.1991 മുതൽ ജി കാർത്തികേയനും അദ്ദേഹത്തിന്റെ മരണശേഷം മകൻ കെഎസ് ശബരീനാഥും വിജയിച്ചുവരുന്ന മണ്ഡലമാണ് അരുവിക്കര. കഴിഞ്ഞ തവണ മണ്ഡലത്തിൽ നിന്നും ശബരിനാഥന് 70000 ത്തിലധികം വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിന്റെ എഎ റഷീദ് 49,595 വോട്ടായിരുന്നു നേടിയത്. എന്നാൽ ഇത്തവണ സ്റ്റീഫൻ അട്ടമറി വിജയം നേടുമെന്നാണ് എൽഡിഎഫ് സംസ്ഥാന സമിതി യോഗത്തിൽ സിപിഎം വിലയിരുത്തൽ.

കായംകുളം അടക്കം ആലപ്പുഴ ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും വിജയിക്കുമെന്നായിരുന്നു യുഡിഎഫ് വിലയിരുത്തൽ. കായംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബു 2000-5000 വോട്ടിന് വിജയിക്കുമെന്നാണ് യുഡിഎഫ് നിഗമനം. അരിതയുടെ വ്യക്തിത്വവും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണത്തിന് എത്തിയതും വിജയത്തിന് സഹായിച്ചുവെന്നാണ് അവരുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP