Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംകെ രാഘവൻ കുരുക്കിലേക്ക്; കോഴ ആരോപണത്തിൽ ജില്ല കളക്ടറോട് റിപ്പോർട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ;നടപടി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലെന്നും ടിക്കാറാം മീണ

എംകെ രാഘവൻ കുരുക്കിലേക്ക്; കോഴ ആരോപണത്തിൽ ജില്ല കളക്ടറോട് റിപ്പോർട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ;നടപടി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലെന്നും ടിക്കാറാം മീണ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് ശേഷിക്കെ യുഡിഎഫ് സ്ഥാനാർത്ഥിയ്‌ക്കെതിരെ കോഴ ആരോപണം വന്നത് യുഎഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയ ദിവസം തന്നെയാണ് കോഴ ആരോപണവും പുറത്തുവന്നത്. അതേസമയം എം കെ രാഘവനെതിരായ ആരോപണത്തിൽ ജില്ല കളക്ടറോട് റിപ്പോർട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മീണ പറഞ്ഞു.

ഒരു ഹിന്ദി ചാനലിന്റെ ഒളിക്യാമറ ഓപറേഷനിലാണ് കോഴിക്കോട്ടെ സ്ഥാനാർത്ഥി എം കെ രാഘവൻ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവുകൾക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാൻ തന്റെ ഡൽഹി ഓഫീസുമായി ബന്ധപ്പെടാൻ രാഘവൻ ആവശ്യപ്പെടുന്നത് അടക്കമുള്ളവയാണ് ചാനൽ പുറത്ത് വിട്ടത്.

ഒരു കൺസൾട്ടൻസി സ്ഥാപനത്തിന്റെ പ്രതിനിധികളായി രാഘവനെ സമീപിക്കുന്നതും തെരഞ്ഞെടുപ്പിന് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്യുന്നതുമാണ് സ്വകാര്യ ഹിന്ദി ചാനൽ പുറത്ത് വിട്ടത്. പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങാൻ പത്ത് മുതൽ പതിനഞ്ചേക്കർ സ്ഥലം കോഴിക്കോട് ആവശ്യമുണ്ടെന്നും ഇതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഓപറേഷൻ.

രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയ ദിവസം തന്നെ ഒളിക്യാമറ റിപ്പോർട്ട് പുറത്ത് വന്നത് യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലൂന്നിയായിരുന്നു ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം. കോഴ ആരോപണം വന്നതോടെ ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ്

എന്നാൽ ആരോപണം തള്ളിയ രാഘവൻ തന്റെ ശബ്ദം എഡിറ്റ് ചെയ്തു ചേർത്തു എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. മാത്രമല്ല ആരോപണം തെളിയിക്കപ്പെട്ടാൽ തന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നും സ്ഥാനാർത്ഥി വെല്ലുവിളിക്കുന്നുണ്ട്. അതേസമയം രാഘവനെ പിന്തുണച്ച് യുഡിഎഫ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പാണ് ഇതെന്നാണ് നേതാക്കൾ ആരോപിക്കുന്നത്.

തെരഞ്ഞെടുപ്പ് ചർച്ച ചെയ്തത് പത്രക്കാരാണെന്ന് പറഞ്ഞ് തന്നെ സമീപച്ചതിനാലാണ്. താൻ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. ചാനലിനെതിരെ മാനനഷ്ടകേസ് നൽകുന്ന കാര്യം ആലോചിക്കും. തന്റെ പാർട്ടിക്കാർക്ക് ഈ ആരോപണത്തിൽ പങ്കില്ല. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മാഫിയ സംഘത്തിന്റെ രാഷ്ടീയ ബന്ധം പിന്നീട് വെളിപ്പെടുത്തും. തന്റെ വിജയം ഉറപ്പായതാണ് തന്നെ ഉന്നം വയ്ക്കാൻ കാരണമെന്നും എം കെ രാഘവൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP