Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

കൊട്ടിക്കലാശത്തിനിടെ കല്ലേറിൽ പരിക്കേറ്റ രമ്യാ ഹരിദാസ് ആശുപത്രിയിൽ; തിരുവനന്തപുരത്ത് മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു; കുമ്മനത്തിന് നേരെ ചെരുപ്പേറ്; വേളിയിൽ ആന്റണിയേയും തരൂരിനേയും തടഞ്ഞതും സംഘർഷമായി; സുരേന്ദ്രനും അൻവറിനും മുരളീധരനും നേരെയൂം അക്രമം; വടകരയിൽ സ്ഥിതി ശാന്തമാക്കിയത് കേന്ദ്ര സേനയെത്തി; വോട്ടെടുപ്പ് ദിനം വടകരയിൽ നിരോധനാജ്ഞ; പ്രചരണത്തിന്റെ അവസാന ദിനത്തെ കേരളത്തിലെ ആവേശം അവസാനിച്ചത് സംഘർഷത്തിൽ; ഇനി നിശബ്ദ പ്രചരണം

കൊട്ടിക്കലാശത്തിനിടെ കല്ലേറിൽ പരിക്കേറ്റ രമ്യാ ഹരിദാസ് ആശുപത്രിയിൽ; തിരുവനന്തപുരത്ത് മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു; കുമ്മനത്തിന് നേരെ ചെരുപ്പേറ്; വേളിയിൽ ആന്റണിയേയും തരൂരിനേയും തടഞ്ഞതും സംഘർഷമായി; സുരേന്ദ്രനും അൻവറിനും മുരളീധരനും നേരെയൂം അക്രമം; വടകരയിൽ സ്ഥിതി ശാന്തമാക്കിയത് കേന്ദ്ര സേനയെത്തി; വോട്ടെടുപ്പ് ദിനം വടകരയിൽ നിരോധനാജ്ഞ; പ്രചരണത്തിന്റെ അവസാന ദിനത്തെ കേരളത്തിലെ ആവേശം അവസാനിച്ചത് സംഘർഷത്തിൽ; ഇനി നിശബ്ദ പ്രചരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് അകം കേരളം പോളിങ് ബൂത്തിലേക്ക്. ഒന്നരമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ പരിസമാപ്തിയായി. വൈകീട്ട് ആറ് മണിവരെയായിരുന്നു പരസ്യ പ്രചാരണത്തിന് അനുവദിച്ച സമയം. വലിയ ആവേശത്തോടെയാണ് എല്ലാ മണ്ഡലങ്ങളിലും പ്രവർത്തകരും സ്ഥാനാർത്ഥികളും നേതാക്കളുമെല്ലാം കൊട്ടിക്കലാശത്തിന് അണി നിരന്നത്. തിരുവനന്തപുരത്ത് മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. തിരുവനന്തപുരം വേങ്ങോട് ആണ് സംഭവം നടന്നത്. വീട്ടിൽ കയറിയാണ് കോൺഗ്രസ് പ്രവർത്തകരെ അക്രമികൾ വെട്ടിയത്.

ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണത്തിന്റെ ആവേശം മുഴുവൻ കൊട്ടിക്കലാശത്തിലും പ്രകടമായിരുന്നു. കൊട്ടിക്കലാശത്തിലും കളം പിടിക്കാൻ മുന്നണികൾ മത്സരിച്ചു. കൊട്ടിക്കലാശത്തിനിടെ ആലത്തൂരിൽ സംഘർഷം. രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്ന് പരാതി. രമ്യാ ഹരിദാസിനെയും അനിൽ അക്കരെ എംഎ‍ൽഎയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ പൊലീസുകാർക്കും പരിക്കേറ്റു. ആലത്തൂരിൽ കൊട്ടികലാശത്തിനിടെ യു ഡി എഫ് എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം ഉണ്ടായിരുന്നു. ഇതിനിടെയാണ് കല്ലേറ് ഉണ്ടായത് .

Stories you may Like

സംഘർഷം മുന്നിൽ കണ്ട് കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത് എങ്കിലും പല മണ്ഡലങ്ങളിലും കാര്യങ്ങൾ കൈവിട്ടുപോയി. വടകര വില്യാപ്പള്ളിയിൽ ഇരുവിഭാഗം പ്രവർത്തകർ ഏറ്റുമുട്ടിയതോടെ സ്ഥിതി നിയന്ത്രണാതീതമായി. ചേരി തിരിഞ്ഞ് കല്ലെറിഞ്ഞ പ്രവർത്തകരെ തുരത്താൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു . സ്ഥിതി നിയന്ത്രിക്കാൻ കൂടുതൽ കേന്ദ്ര സേനയെ എത്തിച്ചു.

സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 23 ന് വൈകീട്ട് ആറ് മുതൽ 24 ന് രാത്രി 10 വരെ വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ക്രിമിനൽ നടപടി ചട്ടം 144 പ്രകാരം ജില്ലാ കലക്ടർ സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരസ്യപ്രചാരണം അവസാനിക്കുന്നത് വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയിൽ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് വിലക്കി ജില്ലാ കലക്ടർ ഉത്തരവായി.

വടകരയിൽ നിരോധനാജ്ഞ

സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 23 ന് വൈകീട്ട് ആറ് മുതൽ 24 ന് രാത്രി 10 വരെ വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ക്രിമിനൽ നടപടി ചട്ടം 144 പ്രകാരം ജില്ലാ കലക്ടർ സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാൻ പാടില്ല. വടകര വില്ല്യാപ്പള്ളിയിൽ യു.ഡി.എഫ് പ്രകടനത്തിന് നേരെയുണ്ടായ അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കെ.മുരളീധരന്റെ പ്രചരണ വാഹനവ്യൂഹം സിപിഎം പ്രവർത്തകർ ആക്രമിച്ചു. പേരാമ്പ്ര വാല്ല്യക്കോട് വച്ചായിരുന്നു ആക്രമണം..

സിപിഎം ഗുണ്ടായിസമെന്ന് ആന്റണി

എ.കെ. ആന്റണി നടത്തിയ റോഡ്‌ഷോയിലേയ്ക്ക് ഇരച്ചുകയറാൻ സിപിഎം ശ്രമം. എ.കെ ആന്റണിക്ക് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി.നേതാക്കളുടെ അവസ്ഥ ഇതാണെങ്കിൽ സമാധാനപരമായ തെരഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്ന് ചോദിച്ച എ.കെ.ആന്റണി ഇത്തരം സംഭവം സംസ്ഥാനത്തെന്നല്ല തന്റെ ജീവിതത്തിൽ തന്നെ ആദ്യമായാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി. മോദി സർക്കാരും പിണറായി സർക്കാരും അക്രമത്തിന്റെ കാര്യത്തിൽ ഒരേതൂവൽ പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചുവേളിയിൽ പൂഴിക്കടകൻ

കൊച്ചുവേളിയിൽ എൽഡിഎഫ് റാലിയിലേക്ക് ഇരച്ചുകയറാൻ ഡഉഎ പ്രവർത്തകരുടെ ശ്രമത്തെ തുടർന്ന് സംഘർഷം'' നൂറു കണക്കിന് എൽഡിഎഫ് പ്രവർത്തകർ പങ്കെടുത്ത തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ റാലിയിലേക്കാണ് എതിരെ വന്ന റോഡ് ഷോയിലുള്ള ഒരു സംഘം യുഡിഎഫ് കാർ ഇരച്ചുകയറിയത്. സ്ത്രീകളടക്കമുള്ളവരോട് ഇവർ മോശമായി പെരുമാറി എൽഡിഎഫ് റാലിയിലേക്ക് മണൽ വാരി യുഡിഎഫ് പ്രവർത്തകർ എറിഞ്ഞതോടെ സംഘർഷമായി. ഇതിനെ തുടർന്ന് ഏകെ ആന്റണിയടക്കമുള്ളവർക്ക് മടങ്ങേണ്ടി വന്നു. യുഡിഎഫ് ബാധപൂർവ്വം സംഘർഷം സൃഷ്ടിക്കൂകയായിരുന്നെന്ന് എൽഡിഎഫ് ആരോപിച്ചു.

കരുനാഗപ്പള്ളിയിൽ അമ്പലം കേന്ദ്രീകരിച്ച് ബിജെപി ആക്രമണം

കരുനാഗപ്പള്ളിയി കൊട്ടിക്കലശത്തിനിടയിലേക്ക് ബിജെപി ആക്രമണം. എൽ.ഡി.എഫ് യുഡിഎഫ് പ്രവർത്തകർക്ക് നേരേയാണ് ബിജെപി ആക്രമണം. ബിജെപി പ്രവർത്തകർ തൊട്ടടുത്തുള്ള പടനായർകുളങ്ങര ക്ഷേത്രത്തിൽ തമ്പടിച്ചിരിക്കുന്നു

സുരേന്ദ്രന് നേരെയും ആക്രമണം

പത്തനംതിട്ടയുടെ എൻ ഡി എ സ്ഥാനാർത്ഥി കെ സു രേന്ദ്രനെ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ തടഞ്ഞ് വച്ചു. മുതിർന്ന എൽഡിഎഫ് നേതാക്കൾ എത്തിയാണ് സുരേന്ദ്രന്റെ വാഹനം കടത്തി വിട്ടത്. ആറ്റിങ്ങലിൽ ബിജെപി സിപിഎം കോൺഗ്രസ് പ്രവർത്തകർ നേർക്ക് നേർക്ക് നേർ നിന്ന് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യം സംഘർഷത്തിന്റെ വക്കോളം എത്തിയെങ്കിലും പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

കൊല്ലം കരുനാഗപ്പള്ളിയിലും ഇരു വിഭാഗം പ്രവർത്തകർ തമ്മിൽ സംഘർഷമായി. പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. നിരവധി വാഹനങ്ങളും തകർത്തു. മലപ്പുറത്ത് ഉന്തിനും തള്ളിനും ഇടയിൽ പൊലീസുകാരന് പരിക്കേറ്റു. ആലപ്പുഴയിലെ അമ്പലപ്പുഴയിൽ സിപിഎം ബിജെപി സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

കുമ്മനത്തിനും അൻവറിനും മുരളീധരനും നേരെ ആക്രമണം

തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ പ്രചാരണ വാഹനത്തിനു നേരെ ചെരുപ്പേറു ഉണ്ടായി. എൽഡിഎഫ് പ്രവർത്തകരാണ് ഇതിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. പൊന്നാനിയിൽ എൽഡഎഫ് സ്ഥാനാർത്ഥി പി.വി.അൻവറിന്റെ പ്രചാരണ വാഹനം യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഇതിനിടെ ഉണ്ടായ സംഘർഷത്തിൽ എഎസ്‌ഐയ്ക്കു പരിക്കേറ്റു. മട്ടന്നൂരിലും എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇവിടെ പൊലീസ് നാല് തവണയാണ് ഗ്രനേഡ് പ്രയോഗിച്ചത്.

കാസർഗോഡ് ഉദുമയിൽ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇവിടെയും പൊലീസ് ഒന്നിലേറെ തവണ ഗ്രനേഡ് പ്രയോഗിച്ചു. കൊച്ചിയിൽ പാലാരിവട്ടത്ത് എൽഡിഎഫ്- എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തിരുവല്ലയിലും സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകർ പരസ്പരം കല്ലെറിഞ്ഞു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

വടകര വില്യാപള്ളിയിലും എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മലപ്പുറത്തും മണ്ണാർകാട്ടും പ്രവർത്തകർ പൊലീസുമായി ഏറ്റമുട്ടി. മലപ്പുറത്ത് എൽഡിഎഫ് പ്രവർത്തകരും മണ്ണാർകാട്ട് യുഡിഎഫ് പ്രവർത്തകരുമാണ് പൊലീസിനെതിരെ തിരിഞ്ഞത്. കെ.മുരളീധരന്റെ പ്രചരണ വാഹനവ്യൂഹം സിപിഎം പ്രവർത്തകർ ആക്രമിച്ചു. പേരാമ്പ്ര വാല്ല്യക്കോട് വച്ചായിരുന്നു ആക്രമണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP