Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇപിക്കെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന വാദം പൊളിയുന്നു; തനിക്കെതെിരെ ചില സംശയങ്ങൾ പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചുവെന്ന് സമ്മതിച്ചു ഇ പി ജയരാജൻ; വൈദേകം മുൻ എംഡി രമേഷ് കുമാർ പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തി; പിന്നാലെയാണ് തന്റെ പേര് വന്നതെന്ന് ഇ പി

ഇപിക്കെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന വാദം പൊളിയുന്നു; തനിക്കെതെിരെ ചില സംശയങ്ങൾ പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചുവെന്ന് സമ്മതിച്ചു ഇ പി ജയരാജൻ; വൈദേകം മുൻ എംഡി രമേഷ് കുമാർ പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തി; പിന്നാലെയാണ് തന്റെ പേര് വന്നതെന്ന് ഇ പി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൈദേകം റിസോർ്ട്ട് വിവാദം തനിക്ക് തിരിച്ചടിയായി മാറുന്ന ഘട്ടത്തിൽ പി ജയരാജനെ ഉന്നമിട്ട് ഇ പി ജയരാജന്റെ നീക്കങ്ങൾ. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ റിസോർട് വിവാദം ഉന്നയിച്ചെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ രംഗത്തുവന്നു. ഇത് തന്നെ ലക്ഷ്യമിടുന്നത് പി ജെ ആണെന്ന ആരോപണങ്ങൾ ഉയർത്തുന്നതിന് വേണ്ടി തന്നെയാണ്. അഴിമതി ആരോപണം എന്ന നിലയിലല്ല പി. ജയരാജൻ ഉന്നയിച്ചതെന്നും സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണുണ്ടായതെന്നും ഇ.പി. ജയരാജൻ പറഞ്ഞു. വൈദേകം മുൻ എംഡി രമേഷ് കുമാർ പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ.പി. ജയരാജൻ വ്യക്തമാക്കി.

ഇതോടെ, ഇതുവരെ മാധ്യമ സൃഷ്ടി എന്നാണ് ഈ ആരോപണത്തെ സിപിഎമ്മും നേതാക്കളും നിഷേധിച്ചിരുന്നത്. എന്നാൽ ഇ.പി. ജയരാജൻ തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കുകയാണ്. രമേഷിന് റിസോർട്ടിൽ പിടിമുറുക്കാൻ കഴിയാത്ത സാഹചര്യത്തിൽ തന്റേ പേര് വലിച്ചിഴച്ചതാണെന്ന ആരോപണമാണ് ഇ.പി. ഉന്നയിക്കുന്നത്. അതേസമയം വിവാദത്തിൽ നിന്നും രക്ഷ നേടാൻ വൈദേകത്തിന്റെ ഓഹരികൾ വിൽക്കാനാണ് ഇ പി ജയരാജനും കുടുംബവും ഓഹരികൾ വിൽക്കാൻ ഒരുങ്ങുകയാണ്.

എന്നാൽ, വിവാദമുയർന്ന സാഹചര്യത്തിൽ കണ്ണൂരിലെ വൈദേകം റിസോർട്ടിലെ ഓഹരി വിൽക്കാൻ ഒരുങ്ങുകയാണ് ഇ.പി. ജയരാജന്റെ കുടുംബം. ജയരാജന്റെ ഭാര്യ ഇന്ദിരയുടെയും മകൻ ജെയ്സണിന്റെയുമാണ് ഓഹരി വിൽക്കുന്നത്. 91.99 ലക്ഷത്തിന്റെ ഓഹരിയാണ് ഇരുവർക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്. ഓഹരികൾ വിൽക്കാൻ തയ്യാർ എന്ന് ഡയറക്ടർ ബോർഡിനെ അറിയിച്ചിട്ടുണ്ട്. വിവാദങ്ങളെ തുടർന്നാണ് തീരുമാനമെന്നാണ് നിലവിൽ വ്യക്തമാകുന്നത്. വേദേകം റിസോർട്ടിൽ കേന്ദ്ര ഏജൻസി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇൻകം ടാക്‌സ് വകുപ്പും നോട്ടീസ് നൽകിയിട്ടുണ്ട്.

അതിനിടെ ജനപ്രതിരോധ ജാഥയിൽ ഇ.പി ജയരാജൻ തൃശൂരിൽ പങ്കെടുത്തതിനെ തുടർന്ന് പാർട്ടിയിൽ മഞ്ഞുരുകുമെന്ന് കരുതിയെങ്കിലും വീണ്ടും കേന്ദ്ര ഏജൻസി ആദായ നികുതി വകുപ്പ് വൈദേകത്തിന്റെ അടിവേരുകൾ ചികയുന്നത് പാർട്ടിയിൽ വിഭാഗീതയുടെ തിരയിളക്കമുണ്ടാക്കിയിട്ടുണ്ട്. ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണ് കണ്ണൂരിലെ സി.പി. എം നേരിടുന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്നതിനിടെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ കൂടുതൽ ആരോപണങ്ങൾ ഉയരുമെന്നാണ് സൂചന.

കണ്ണൂരിലെ സി.പി. എമ്മിൽ ഇ.പിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ആവനാഴിയിൽ എയ്തു വിടുന്നതിനായി ആരോപണശരങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം. ആകാശ് തില്ലങ്കേരിയിൽ നിന്നും ഒരു ഉന്നത നേതാവ് ലക്ഷങ്ങൾ ഒരു യുവനേതാവ് മുഖേനെ കോഴപ്പണം വാങ്ങിയെന്ന ആരോപണം അന്തരീക്ഷത്തിലുണ്ട്. വരുംദിവസങ്ങളിൽ ഈ ആരോപണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.

ഇതിനിടെ സി.പി. എമ്മിലെ ഉൾപാർട്ടി തർക്കങ്ങളിലും വിവാദങ്ങളിലും എരതീയിൽ എണ്ണപകർന്നു കൊണ്ടു കേന്ദ്ര ഏജൻസിയായ ആദായനികുതി വകുപ്പ് വീണ്ടും കണ്ണൂരിൽ ഇടപെടുന്നത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എൽ.ഡി.എഫ് കൺവീനറും സി.പി. എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര ചെയർപേഴ്‌സണായ കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിന്റെ രേഖകൾ പരിശോധിക്കാനാാണ് ആദായ നികുതി വകുപ്പ് നീക്കം നടത്തുന്നത്. ഇവർ ആവശ്യപ്പെട്ട രേഖകൾ റിസോർട്ട് അധികൃതർ കണ്ണൂർ ആധായ നികുതി ഓഫിസിൽ ഹാജരാക്കിയിട്ടുണ്ട്.

നിക്ഷേപകരുടെ വിവരങ്ങളും ടി ഡി എസ് കണക്കുകളും ഹാജരാക്കാൻ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റിസോാർട്ട് നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്‌ച്ച രാവിലെ പതിനൊന്നരയോടെ കമ്പനി പ്രതിനിധി കണ്ണൂരിലെ ഇൻകം ടാക്‌സ് ഓഫീസിൽ നേരിട്ട് ഹാജരായാണ് രേഖകൾ കൈമാറിയത്. ഈ മാസം രണ്ടിനാണ് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം വൈദേകം റിസോർട്ടിൽ പരിശോധന നടത്തിയത്.എട്ട് മണിക്കൂർ നീണ്ട പരിശോധനയിൽ ഹാർഡ് ഡിസ്‌ക്കുകളും രേഖകളും പിടിച്ചെടുത്തിരുന്നു.പിന്നാലെയാണ് കൂടുതൽ രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച് ചെയർ പേഴ്‌സൺ പി കെ ഇന്ദിരക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയത്.

നിക്ഷേപകരുടെ വിവരങ്ങൾ, ഓഹരി പങ്കാളിത്തം ,ടി ഡി എസ് കണക്കുകൾ എന്നിവയുടെ വിശദ്ാംശങ്ങളാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്.ആവശ്യപ്പെട്ട രേഖകൾ എല്ലാം കൈമാറിയതായി റിസോർട്ട് സിഇഒ തോമസ് ജോസഫ് വ്യക്തമാക്കി.നികുിതി വെട്ടിപ്പ് കണ്ടെത്തിയാൽ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് ആദായ നികുതി വകുപ്പ് കടക്കും.സി.പി. എം നേതാവും മുൻ വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജന്റെ കുടുംബത്തിന് നിയന്ത്രണമുള്ള ആന്തൂർ നഗരസഭയിലെ മൊറാഴ വെള്ളിക്കീലിലെ വൈദേകം റിസോർട്ടിനെതിരെകൊച്ചിയിലുള്ള ഒരു മാധ്യമപ്രവർത്തകനാണ് പരാതി നൽകിയത്.

സ്ഥാപനത്തിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചു എൻഫോഴ്‌സ്‌മെന്റിനും പരാതി നൽകിയിട്ടുണ്ട്. മുൻ എം ഡിയും ഡയറക്ട് ബോർഡ് അംഗവും ചേർന്ന് ഏഴര കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി. ഈ പരാതിയിൽ ഇ.ഡി പ്രാഥമിക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. നേരത്തെ തനിക്ക് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും തനിക്കെതിരെ തിരുവനന്തപുരം കേന്ദ്രീകരിച്ചു ഒരു സംഘമാളുകൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇ. പി ജയരാജൻ ആരോപിച്ചിരുന്നു. സി.പി. എം തെറ്റുതിരുത്തൽ രേഖ സംസ്ഥാനകമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനകമ്മിറ്റിയംഗമായ പി.ജയരാജനാണ് ഇ.പി കുടുംബത്തിന്റെ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചു ആരോപണമുന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP