Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യയെ കൈവിട്ട് സിപിഎം; പാർട്ടി പിന്തുണയില്ലെന്ന് ഇ.പി.ജയരാജൻ; വ്യാജ രേഖ ചമച്ച വിദ്യ എസ്.എഫ്.ഐ നേതാവല്ല; എസ്എഫ്‌ഐയിൽ പല വിദ്യാർത്ഥികളും കാണും, അവരൊക്കെ നേതാക്കളാണോ? നേതാക്കൾക്കൊപ്പം ഫോട്ടോ എടുത്താൽ അവരുമായി ബന്ധമുണ്ട് എന്നാണോ അർഥമെന്നും ഇപിയുടെ ചോദ്യം

വിദ്യയെ കൈവിട്ട് സിപിഎം; പാർട്ടി പിന്തുണയില്ലെന്ന് ഇ.പി.ജയരാജൻ; വ്യാജ രേഖ ചമച്ച വിദ്യ എസ്.എഫ്.ഐ നേതാവല്ല; എസ്എഫ്‌ഐയിൽ പല വിദ്യാർത്ഥികളും കാണും, അവരൊക്കെ നേതാക്കളാണോ? നേതാക്കൾക്കൊപ്പം ഫോട്ടോ എടുത്താൽ അവരുമായി ബന്ധമുണ്ട് എന്നാണോ അർഥമെന്നും ഇപിയുടെ ചോദ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ കൈവിട്ട് സിപിഎം. കെ.വിദ്യക്ക് പാർട്ടി പിന്തുണയില്ലെന്ന് ഇ.പി.ജയരാജൻ പ്രതികരിച്ചു. വിദ്യ ചെയ്തത് തെറ്റ്, കുറ്റവാളികളെ ആരും സംരക്ഷിച്ചിട്ടില്ല. എസ്എഫ്‌ഐയിൽ പല വിദ്യാർത്ഥികളും കാണും, അവരൊക്കെ നേതാക്കളാണോ? നേതാക്കൾക്കൊപ്പം ഫോട്ടോ എടുത്താൽ അവരുമായി ബന്ധമുണ്ട് എന്നാണോ അർഥം. പഴയ എസ്എഫ്‌ഐക്കാർ ചെയ്ത തെറ്റിന് സംഘടന എന്ത് പിഴച്ചുവെന്നും ഇ.പി. ജയരാജൻ ചോദിച്ചു.

വിദ്യ എസ്.എഫ്.ഐയിൽ സജീവമായി പ്രവർത്തിച്ചിരുന്നില്ല. സംഘടനയുടെ ഭാരവാഹിത്വം ഉണ്ടായിരുന്നില്ല. മഹാരാജാസ് കോളജിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോൾ വ്യാജ രേഖയിൽ അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ ന്യായീകരിക്കില്ല. കാലടിയിൽ വിദ്യ പി.എച്ച്.ഡി പ്രവേശനം നേടിയത് ശരിയായ വഴിയിൽ അല്ലെങ്കിൽ അന്വേഷണത്തിലൂടെ പുറത്തു വരും. ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അല്ലെ അന്വേഷണം പ്രഖാപിക്കുകയെന്നും ജയരാജൻ പറഞ്ഞു. ഒരു കുറ്റവാളികളെയും സംരക്ഷിക്കില്ല.

ജോലി നേടാൻ കെ. വിദ്യ തെറ്റായ വഴിയാണ് സ്വീകരിച്ചത്. കുറ്റവാളിയെ സംരക്ഷിക്കാൻ ആരും നോക്കിയില്ല. ആരെക്കിലും പിന്തുണ നൽകിട്ടാണോ വ്യാജരേഖ ഉണ്ടാക്കിയതെന്ന് ഇപ്പോൾ പറയ്യാൻ കഴിയില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഇപ്പോൾ വ്യാജ രേഖയിൽ അന്വേഷണം നടക്കുന്നുണ്ട്.കുറ്റവാളികളെ ന്യായീകരിക്കില്ല. കാലടിയിൽ വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് ശരിയായ വഴിയിൽ അല്ലെങ്കിൽ അന്വേഷണത്തിലൂടെ പുറത്തു വരും. ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അല്ലെ അന്വേഷണം പ്രഖാപിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഒരു കുറ്റവാളിയേയും സംരക്ഷിക്കില്ല.

ജോലി നേടാൻ കെ വിദ്യ തെറ്റായ വഴി ആണ് സ്വീകരിച്ചത്. കുറ്റവാളിയെ സംരക്ഷിക്കാൻ ആരും നോക്കിയില്ല. ആരെങ്കിലും പിന്തുണ നൽകിയിട്ടാണോ വ്യാജരേഖ ഉണ്ടാക്കിയതെന്ന് ഇപ്പോൾ പറയ്യാൻ കഴിയില്ല.എസ്എഫ്‌ഐയെ മാത്രം നോക്കി നടക്കുന്നത് ശരിയല്ല. കാട്ടാക്കട സംഭവത്തിൽ കുറ്റക്കരെ സംരക്ഷിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

നേരത്തെ പി കെ ശ്രീമതിയും വിദ്യയെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരുന്നു. 'എന്നാലും എന്റെ വിദ്യേ' എന്ന ഫേസ്‌ബുക്ക് പോസ്റ്റിലുള്ള പ്രതികരണത്തിൽ ഉറച്ചു നിൽക്കുന്നതായി ശ്രീമതി ടീച്ചർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാലും എന്റെ വിദ്യേ നീ ഇത്തരത്തിലുള്ള കുടുക്കിൽ പെട്ടല്ലോ എന്നാണ് ഉദ്ദേശിച്ചത്. വ്യാജ രേഖ ആര് ഉണ്ടാക്കിയാലും തെറ്റാണെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. തനിക്കറിയാവുന്ന കുട്ടിയാണ് ഇതെന്നാണ് വിദ്യ പറയുന്നത്.

ആലപ്പുഴ മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ സാഹിത്യ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയാണ്. ആ കുട്ടി ഉന്നത വിജയം നേടണം എന്ന് ആഗ്രഹിച്ചിരുന്നു. ആ കുട്ടി ഇങ്ങനെ ചെയ്തു എന്ന് കേട്ടപ്പോൾ ഉള്ള പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ ഇട്ടത്. അത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്നാലും എന്റെ വിദ്യേ എന്നത് മനസ്സിൽ നിന്നുണ്ടായ പ്രതികരണമാണ്. അതിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നതെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

ഇന്നലെയാണ് 'എന്നാലും എന്റെ വിദ്യേ...' എന്ന് പി കെ ശ്രീമതി ഫേസ്‌ബുക്കിൽ കുറിച്ചത്. വ്യാജരേഖാ കേസ് വലിയ വിവാദങ്ങൾ സൃഷ്ടിക്കുമ്പോഴായിരുന്നു ശ്രീമതി ടീച്ചറുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് വലിയ രീതിയിൽ ചർച്ചയാവുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP