Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിഡി സതീശനും ആളുകളും നമ്മുടെ സ്ത്രീകളെ കയറിപ്പിടിക്കുകയാ; എവിടെയൊക്കെയാ പിടിച്ചത്, ഞങ്ങൾ നോക്കിനിൽക്കുമെന്നാണോ സതീശൻ ധരിച്ചത്? ഞങ്ങളുടെ ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം സതീശാ..അതിനൊന്നും ഞങ്ങൾ നിന്നുതരില്ല; പ്രതിപക്ഷ നേതാവിന് എതിരെ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ

വിഡി സതീശനും ആളുകളും നമ്മുടെ സ്ത്രീകളെ കയറിപ്പിടിക്കുകയാ; എവിടെയൊക്കെയാ പിടിച്ചത്, ഞങ്ങൾ നോക്കിനിൽക്കുമെന്നാണോ സതീശൻ ധരിച്ചത്? ഞങ്ങളുടെ ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം സതീശാ..അതിനൊന്നും ഞങ്ങൾ നിന്നുതരില്ല; പ്രതിപക്ഷ നേതാവിന് എതിരെ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെപിസിസി പ്രസിഡന്റിന് ഒത്ത നിലയിലാണ് വി ഡി സതീശന്റെ ഇപ്പോഴത്തെ പ്രവർത്തനം. ഇതൊന്നും നോക്കി നിൽക്കുമെന്ന് സതീശൻ കരുതേണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു. നിയമസഭയിൽ അതിക്രമം നടത്തിയവർ ഉപദേശിക്കേണ്ടെന്ന സതീശന്റെ പ്രസ്താവനയോടായിരുന്നു പ്രതികരണം.

വി ഡി സതീശനും ആളുകളും ഞങ്ങളുടെ സ്ത്രീകളെ കയറിപിടിക്കുന്നുവെന്നും ഞങ്ങൾ ഇത് നോക്കി നിൽക്കുമെന്ന് സതീശൻ കരുതണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു. ഞങ്ങളുടെ ശരീരത്തിൽ ജീവൻ ഉള്ളയിടത്തോളം കാലം അതിനൊന്നും നിന്ന് കൊടുക്കില്ല. സ്ത്രീ എംഎൽഎമാരെ പ്രതിപക്ഷം കൈയേറ്റം ചെയ്തു. അവരെ അങ്ങേയറ്റം ആക്ഷേപിച്ചു. ഇതൊന്നും ഞങ്ങൾ നോക്കി നിൽക്കില്ല. നിയമസഭയിൽ ഞങ്ങൾ ചെയ്തതിനെതിരെ നടപടി എടുത്തു. എന്നാൽ, യുഡിഎഫ് ഭരണകാലത്ത് യുഡിഎഫ് എംഎൽഎമാർ സഭയിൽ കാണിച്ചു കൂട്ടിയതിനെതിരെ കേസെടുത്തോ എന്നും ഇ പി ജയരാജൻ ചോദിച്ചു.

ജയരാജന്റെ വാക്കുകൾ:

'വിഡി സതീശനും ആളുകളും നമ്മുടെ സ്ത്രീകളെ കയറിപ്പിടിക്കുകയാ. എവിടെയൊക്കെയാ പിടിച്ചത്. ഞങ്ങൾ നോക്കിനിൽക്കുമെന്നാണോ സതീശൻ ധരിച്ചത്?. ഞങ്ങളുടെ ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം സതീശാ..അതിനൊന്നും ഞങ്ങൾ നിന്നുതരില്ല. നിങ്ങൾ എന്തൊക്കെയാ, കാണിച്ചുകൂട്ടിയത്. സ്ത്രീ എംഎൽഎമാരെ കയ്യേറ്റം ചെയ്തില്ലേ? അവരെ അങ്ങേയറ്റം ആക്ഷേപിച്ചില്ലേ?. ഈ കാര്യങ്ങളെല്ലാം നിങ്ങൾ ചെയ്യുമ്പോൾ ഞങ്ങൾ നോക്കിനിൽക്കുമെന്നാണോ'- ജയരാജൻ ചോദിച്ചു.

'അന്ന് ഞങ്ങൾ ചെയ്തതിന്റെ പേരിൽ ഞങ്ങൾക്കെതിരെ നടപടിയെടുത്തു. യുഡിഎഫ് എംഎൽഎമാർ എന്തെല്ലാം കാണിച്ചുകൂട്ടി. അവർക്ക് നേരെ നടപടിയെടുത്തോ?. അവർക്കെതിരെ ഞാൻ പരാതി കൊടുത്തിട്ട് കേസ് എടുത്തോ? ഈ വനിതാ എംഎൽഎമാരെ അടിച്ച് ആശുപത്രിയിൽ ആക്കിയില്ലേ? ശിവൻകുട്ടിയെ ആക്രമിച്ച് ബോധം കെടുത്തിയില്ലേ?. കേസ് എടുത്തോ? നിങ്ങളുടെ കാലത്ത് കേസ് എടുത്തിട്ടുണ്ടോ?. നിങ്ങൾക്ക് എന്ത് മാന്യതയാണ് ഉള്ളത്. വിഡി സതീശൻ വല്ലാത്ത ഒരു അവസ്ഥയിലാണ് ഉള്ളത്. അദ്ദേഹത്തിന്റെ നില ശരിയായ നിലയിൽ അല്ല. അദ്ദേഹത്തിന്റെ പ്രസിഡന്റിന് ഒത്തനിലയിലാണ്. അദ്ദേഹത്തിന്റെ പ്രസിഡന്റ് അയാളെ ചെറ്റയെന്നോ മറ്റോ വിളിച്ചു. അത് സഹിക്കാൻ കഴിയാത്തതുകൊണ്ട് അദ്ദേഹം നമുക്ക് നേരെ വന്നിട്ട് എന്താ കാര്യം. അത് സുധാകരനോട് പോയി പറയൂ'- ജയരാജൻ പറഞ്ഞു.

തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവന വിശ്വസിക്കാൻ കഴിയുന്നില്ലെന്നും റബർ താങ്ങ് വില കൂട്ടണമെന്നത് കേരളത്തിന്റെ താത്പര്യമാണ്. കേന്ദ്രമാണ് തടസ്സം നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP