Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റവന്യൂവുമായി പിണറായിയോട് പടവെട്ടിയ ചന്ദ്രശേഖരൻ രണ്ടാം എഡിഷനിൽ ഉണ്ടാകില്ല; റവന്യൂ രാജന് നൽകിയേക്കും; സുപാലിനെ വെട്ടി ചിഞ്ചുറാണിയും; പി പ്രസാദും ഏതാണ്ടുറപ്പിച്ചു; ഇകെ വിജയനും കാബിനറ്റിന് തൊട്ടരികിൽ; ചിറ്റയം ഡെപ്യൂട്ടി സ്പീക്കറാകും; എല്ലാം പുതുമുഖമെന്ന സിപിഐ ലൈൻ സിപിഎമ്മും എടുത്താൽ ക്ലൈമാക്‌സിൽ ശൈലജ ടീച്ചർ സ്പീക്കറാകും

റവന്യൂവുമായി പിണറായിയോട് പടവെട്ടിയ ചന്ദ്രശേഖരൻ രണ്ടാം എഡിഷനിൽ ഉണ്ടാകില്ല; റവന്യൂ രാജന് നൽകിയേക്കും; സുപാലിനെ വെട്ടി ചിഞ്ചുറാണിയും; പി പ്രസാദും ഏതാണ്ടുറപ്പിച്ചു; ഇകെ വിജയനും കാബിനറ്റിന് തൊട്ടരികിൽ; ചിറ്റയം ഡെപ്യൂട്ടി സ്പീക്കറാകും; എല്ലാം പുതുമുഖമെന്ന സിപിഐ ലൈൻ സിപിഎമ്മും എടുത്താൽ ക്ലൈമാക്‌സിൽ ശൈലജ ടീച്ചർ സ്പീക്കറാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രിസഭയുടെ ആദ്യ എഡിഷനിൽ പിണറായി വിജയന് വഴങ്ങാത്ത മന്ത്രിയായിരുന്നു ഇ ചന്ദ്രശേഖരൻ. പല ഘട്ടത്തിലും പല തീരുമാനങ്ങൾക്കും വിലങ്ങു തടിയായത് ഇ ചന്ദ്രശേഖരന്റെ റവന്യൂവകുപ്പായിരുന്നു. രണ്ടാം എഡിഷനിൽ പിണറായിയോട് പടവട്ടെട്ടാൻ ഇ ചന്ദ്രശേഖരൻ ഉണ്ടാകില്ല. രണ്ട് ടേം മത്സര ഇളവ് നേടി കാഞ്ഞങ്ങാട്ടു നിന്നും ഹാട്രിക് തികച്ച ചന്ദ്രശേഖരന് മന്ത്രിസഭയിൽ ഇത്തവണ സിപിഐ ഊഴം നൽകില്ല. സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ പുതമുഖങ്ങളാകും. ഇക്കാര്യത്തിൽ സിപിഐയിൽ നയപരമായ ധാരണ ഉണ്ടായിക്കഴിഞ്ഞു. അന്തിമ തീരുമാനം ചൊവ്വാഴ്ചത്തെ സിപിഐ സംസ്ഥാന കൗൺസിലിൽ ഉണ്ടാകും.

ഇനി അറിയേണ്ടത് സിപിഎമ്മിലും പുതുമുഖ ഫോർമുല നടപ്പാക്കുമോ എന്നതാണ്. അങ്ങനെ വന്നാൽ ശൈലജ ടീച്ചറും പുറത്താകും. അതായത് സിപിഎമ്മിൽ നിന്നും സിപിഐയിൽ നിന്നും എല്ലാം പുതുമുഖങ്ങൾ. ക്യാപ്ൻ മാത്രം പഴയ പിണറായിയും. കഴിഞ്ഞ തവണയും പുതുമുഖങ്ങളെ മാത്രമാണ് സിപിഐ മന്ത്രിയാക്കിയത്. ഇത് കാരണം മുല്ലക്കര രത്‌നാകരനും സി ദിവാകരനും വെറും എംഎൽഎമാരാകേണ്ടി വന്നു. അതുകൊണ്ടാണ് കാഞ്ഞങ്ങാട് നിന്ന ജയിച്ച ഇ ചന്ദ്രശേഖരന് റവന്യൂ മന്ത്രിപദവും രണ്ടാം നമ്പർ സ്റ്റേറ്റ് കാറും കിട്ടിയത്. അതുകൊണ്ട് തന്നെ ഇത്തവണ ഒഴിവാക്കുമ്പോൾ ആരേയും കുറ്റം പറയാൻ ചന്ദ്രശേഖരന് കഴിയില്ല.

എന്നാൽ സിപിഎമ്മിൽ അങ്ങനൊരു നയം ഇതുവരെ ഇല്ല. ഇത്തവണ പുതുതായി നടപ്പാക്കാനാണ് ചിലരുടെ ശ്രമം. ഇത് ശൈലജ ടീച്ചറിനെ വെട്ടാൻ വേണ്ടിയാണെന്ന സൂചനകളുണ്ട്. ശൈലജ ടീച്ചറിനെ സ്പീക്കറാക്കുമെന്നും ചർച്ച സജീവമാണ്. ഏതായാലും മന്ത്രിസഭയിൽ കുറഞ്ഞത് രണ്ട് വനിതാ മുഖങ്ങളുണ്ടാകും. വീണാ ജോർജിന് സാധ്യത ഏറെയാണ്. സിപിഐയിൽ നിന്ന് ചിഞ്ചു റാണി മന്ത്രിയായാൽ മറ്റൊരു വനിതയ്ക്ക് സിപിഎമ്മിൽ നിന്ന് സാധ്യത അടയും. അല്ലെങ്കിൽ കാനത്തിൽ ജമീലയും മന്ത്രികസേരയ്ക്ക് സാധ്യതയുള്ള വനിതാ നേതാവാണ്. അങ്ങനെ സിപിഎമ്മിലെ വനിതകൾക്കും സിപിഐയിലെ തീരുമാനം നിർണ്ണായകമാകും.

സിപിഐ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് സൂചന പുറത്തായതോടെ പി പ്രസാദിനും കെ രാജനും മന്ത്രിസ്ഥാനത്തേക്ക് സാധ്യതയേറി. ഒരു തവണ മന്ത്രിയായവരെ വീണ്ടും പരിഗണിക്കേണ്ട എന്ന ധാരണ പാലിക്കണം എന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. കൊല്ലത്തു നിന്ന് പി സുപാലോ ജെ ചിഞ്ചു റാണിയോ മന്ത്രി ആയേക്കും. ഇ കെ വിജയൻ മന്ത്രിയാകാനും സാധ്യതയുണ്ട്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ ആയേക്കും. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും മുതിർന്ന നേതാക്കളും തമ്മിൽ ഇക്കാര്യങ്ങളിൽ ധാരണയായിട്ടുണ്ട്. സിപിഐയിൽ കാനം അതിശക്തിമാനാണ്. അതുകൊണ്ട് തന്നെ കാനത്തിന്റെ തീരുമാനം നടപ്പാകാനാണ് സാധ്യത.

സുപാലിനോട് കാനത്തിന് താൽപ്പര്യക്കുറവുണ്ട്. അങ്ങനെ വന്നാൽ ചിഞ്ചുറാണിക്ക് നറുക്ക് വീഴും. പാർട്ടിയിലെ സീനിയോറിട്ടിയും ചിഞ്ചു റാണിക്കാണ്. അങ്ങനെ വന്നാൽ സിപിഐയുടെ വനിതാ മന്ത്രിയായി ചിഞ്ചുറാണി മാറും. ചിറയിൻകീഴിൽ രണ്ടാം ഊഴം ജയിച്ച വി ശശിക്കും മന്ത്രിയാകാൻ മോഹമുണ്ട്. എന്നാൽ കഴിഞ്ഞ തവണ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശശിയെ ഇത്തവണ പരിഗണിക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. ആർക്കാകും റവന്യൂവകുപ്പ് കാനം നൽകുന്നത് എന്നതും നിർണ്ണായകമാണ്. കെ രാജനോ ചിഞ്ചു റാണിക്കോ ഈ വകുപ്പ് ലഭിക്കാനാണ് സാധ്യത.

അതിനിടെ കേരള കോൺഗ്രസിനായി ഒരു വകുപ്പും വിട്ടുനൽകില്ലെന്ന കടുത്ത നിലപാടിലേക്ക് സിപിഐ എത്തുകയാണ്. വൈദ്യുതി, പൊതുമരാമത്ത്, രജിസ്‌ട്രേഷൻ വകുപ്പുകൾ കേരള കോൺഗ്രസിന് വിട്ടുനൽകുന്നതിൽ സിപിഎമ്മിൽ ആലോചന തുടങ്ങി. മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി യോഗം തിങ്കളാഴ്ച ചേരാനിരിത്തെ വകുപ്പ് വിഭജനത്തെപ്പറ്റി സിപിഎംസിപിഐ നേതൃത്വങ്ങൾ തമ്മിൽ അനൗപചാരിക ചർച്ചകൾ പുരോഗമിക്കുകയാണ്. പുതിയതായി മുന്നണിയിലേക്കെത്തിയ കേരള കോൺഗ്രസിന് ഏതു വകുപ്പമെന്നതാണ് മുന്നണിക്ക് മുന്നിലെ പുതിയ വെല്ലുവിളി. രണ്ടു മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയുടെ പാർട്ടിക്ക് ഒന്നു മാത്രമേ നൽകാനാവൂ എന്ന് സിപിഎം അറിയിച്ചു കഴിഞ്ഞു.

ഇതോടെയാണ് നിർണായക വകുപ്പ് വേണമെന്ന ആവശ്യം കേരള കോൺഗ്രസ് മുന്നോട്ട്് വെച്ചത്. പൊതുമരാമത്ത്, കൃഷി, ജലവിഭവം എന്നീ വകുപ്പുകളാണ് കേരള കോൺഗ്രസ് ചോദിക്കുന്നത്. എന്നാൽ ചീഫ് വിപ്പ് പദവിക്ക് അപ്പുറം ഒരു വകുപ്പും വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് സിപിഐ. നേരത്തെ നിയമവും ടൂറിസം കൈയിലുണ്ടായിരുന്ന സിപിഐ അതു വിട്ടുനൽകിയപ്പോൾ വനംവകുപ്പ് ലഭിച്ചത്. പി.ജെ ജോസഫ് ഇടതുമുന്നണിയിലുണ്ടായിരുന്ന സമയത്ത് വിദ്യാഭ്യാസം,പൊതുമരാമത്ത്,രജിസ്‌ട്രേഷൻ എന്നിവര കേരള കോൺഗ്രസിനായിരുന്നു. പിജെ ജോസഫ് വിട്ടുപോയപ്പോൾ ആ വകുപ്പുകൾ എല്ലാം സിപിഎം തന്നെ എടുത്തിരുന്നുവെന്നാണ് സിപിഐ വാദം.

യുഡിഎഫിൽ പോലും കേരള കോൺഗ്രസ് കൃഷി വകുപ്പ് കൈകാര്യം ചെയ്തിട്ടില്ലെന്നിരിക്കെ അതു ചോദിക്കുന്നത് യുക്തിയല്ലെന്ന് സിപിഐ നേതൃത്വം സൂചിപ്പിക്കുന്നു. സിപിഎം ആകട്ടെ ധനം,വിദ്യാഭ്യാസം,ആരോഗ്യം,വ്യവസായം,തദ്ദേശം ഉൾപ്പടെയുള്ള ഒരു നിർണായ വകുപ്പുകളും വിട്ടുനൽകാൻ തയാറല്ല. പൊതുമരാമത്ത് ,വൈദ്യുതി, എന്നീ വകുപ്പകൾക്കൊപ്പം രജിസ്‌ട്രേഷൻ കൂടി വിട്ടുനൽകുന്നതിനാണ് സിപിഎമ്മിൽ ആലോചന നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP