Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനാധിപത്യത്തോട് എന്നും പുച്ഛമാണ് ആർഎസ്എസിനെന്ന് മുഖ്യമന്ത്രി; തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് സംഘപരിവാർ ശ്രമിക്കുന്നത്; ബിജെപി യുടെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഇരുട്ടിന്റെ ശക്തികൾക്ക് കൂട്ടുനിൽക്കയാണ്; പിറകോട്ട് നയിക്കുന്ന ശക്തികൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ്; കോൺഗ്രസിനും ബിജെപിക്കുമെതിരെ ഒരുപോലെ ആഞ്ഞടിച്ച് പിണറായി വീണ്ടും; കോഴിക്കോടിനെ ശുഭ്രസാഗരമാക്കി ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം

ജനാധിപത്യത്തോട് എന്നും പുച്ഛമാണ് ആർഎസ്എസിനെന്ന് മുഖ്യമന്ത്രി; തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് സംഘപരിവാർ ശ്രമിക്കുന്നത്; ബിജെപി യുടെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഇരുട്ടിന്റെ ശക്തികൾക്ക് കൂട്ടുനിൽക്കയാണ്; പിറകോട്ട് നയിക്കുന്ന ശക്തികൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ്; കോൺഗ്രസിനും ബിജെപിക്കുമെതിരെ ഒരുപോലെ ആഞ്ഞടിച്ച് പിണറായി വീണ്ടും; കോഴിക്കോടിനെ ശുഭ്രസാഗരമാക്കി ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ജനാധിപത്യത്തോട് എന്നും പുചഛമാണ് ആർഎസ്എസിനെന്നും തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തെ പിന്നോട്ട് വലിക്കുന്ന ഇരുട്ടിന്റെ ശക്തികൾ നടത്തുന്ന ശ്രമം കേരളീയ സമൂഹം ചെറുത്തുതോൽപ്പിക്കും. കോഴിക്കോട്ട് കടപ്പുറത്ത് ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന കൂറ്റൻ യുവജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണ്. വിഷയത്തിൽ രാഹുൽ ഗാന്ധി സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പറഞ്ഞ് അമിത് ഷായുടെ നിലപാട് സ്വീകരിച്ചവരാണ് സംസ്ഥാനത്തെ കോൺഗ്രസുകാരെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി വന്നത്. ഈ വിധി വന്നപ്പോൾ തുടക്കത്തിൽ എല്ലാവർക്കും സ്ത്രീ പക്ഷ നിലപാട് തന്നെയായിരന്നു. എന്നാൽ എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുമോ എന്ന ആലോചനയുടെ ഭാഗമായി അവരിൽ പലരും നിലപാട് മാറ്റുകയായിരുന്നു. സർക്കാർ വിശ്വാസികൾക്കൊപ്പം തന്നെയാണ്. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ശബരിമലയിൽ വരുന്ന വിശ്വാസികൾക്ക് ആവശ്യമായ സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തും.പക്ഷേ ദുരാചാരങ്ങളെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമം കേരള സമൂഹം ചെറുത്ത് തോൽപ്പിക്കും.

ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ ആർഎസ്എസ് ഒഴികെ മറ്റെല്ലാ സംഘടനകൾക്കും വലിയ പങ്കുണ്ട്. എന്നാൽ നാടിന്റെ വളർച്ചയെ തകർക്കാൻ മാത്രമാണ് ആർഎസ്എസ് എന്നും ശ്രമിച്ചുവന്നിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങളും അതിന്റെ ഭാഗം തന്നെയാണ്. കേരളത്തെ വീണ്ടും ഇരുട്ടിലേക്ക് തള്ളിവിടാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആ നീക്കങ്ങൾ ഇവിടെ വിജയിക്കില്ല. യുവജനങ്ങൾ ഒന്നടങ്കം ഇത്തരം നടപടികൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തോട് എന്നും പുഛമാണ് ആർഎസ്എസിന്. മൂല്യങ്ങളെയെല്ലാം തകർക്കാനാണ് അവർ നീക്കം നടത്തന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അവർ അനുവദിക്കുന്നില്ല. നാസിസം അംഗീകരിക്കുന്ന ഈ സംഘടന ജുഡീഷ്യറിയെ തെരുവിലിട്ട് അലക്കുകയാണ്. കുട്ടികളുടെ മനസ്സിൽ പോലും വർഗ്ഗീയ നിലപാടുകൾ കുത്തിക്കയറ്റാനാണ് ഇവരുടെ ശ്രമം. അതിനായി പാഠപുസ്തകങ്ങളിൽ പോലും മാറ്റങ്ങൾ വരുത്തുന്നത്. തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എക്കാലവും സമൂഹത്തെ പിന്നോട്ട് വലിക്കുന്ന ശക്തികൾ ഈ നാട്ടിൽ ഉണ്ടായിട്ടുണ്ട്്. അവർ ഒന്നും ഇന്ന് ചരിത്രത്തിലില്ല. എന്നാൽ മുന്നോട്ടുകൊണ്ടുപോകുന്നവർ തന്നെയാണ് കേരളത്തിൽ അതിജീവിച്ചത്. ചിലർ ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ അവർക്ക് വലിയ പിന്തുണ കിട്ടുന്നുവെന്ന് കരുതേണ്ട. അപ്പുറത്ത് അതിനേക്കാൾ ആളുകളുണ്ട്്. ശ്രീധരൻപിള്ളയുടെ ഒരു ജാഥ ഇപ്പോൾ എവിടെപ്പോയി. ഈ ഇരുട്ടിന്റെ ശക്തികളെ നേരിടേണ്ടത് കൂടുതൽ കൂടുതൽ കരുത്തോടെ മതനിരപക്ഷേതയിൽ അടിയുറച്ചാണ്. അതിനുള്ള തെളിവുകളാണ് ഇന്നത്തെ സമ്മേളനത്തിൽ കാണുന്നത്.- മുഖ്യമന്ത്രിയുടെ വാക്കുകൾ കൈയടിയോടെയാണ് കോഴിക്കോട് കടപ്പുറത്തെ വൻ ജനസാഗരം വരവേറ്റത്.

മതനിരപേക്ഷത സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നതിൽ അധികവും യുവജനങ്ങളാണെന്നും പിണറായി പറഞ്ഞു. യുവജങ്ങൾ വലിയ തോതിൽ രാജ്യകാര്യങ്ങളിൽ ഇടപെടുന്ന കാഴ്‌ച്ചയാണ് കാണാനാകുന്നത്. സാധാരണ പുതിയ തലമുറയ്ക്ക് സാമൂഹ്യ പ്രതിബദ്ധത കുറയുന്നു എന്ന വിമർശനം കേൾക്കാറുണ്ട്. എന്നാൽ പ്രളയദുരന്ത ഘട്ടത്തിൽ എല്ലാം മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവാക്കളെയാണ് നാട് കണ്ടത്.
നാടിന്റെ മതനിരപേക്ഷത തകർക്കാൻ സംഘപരിവാറും മറ്റ് ചിലരും നടത്തുന്ന നീക്കങ്ങൾക്കെതിരെ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ ഏറ്റവുമധികം പങ്കാളിത്തം യുവതയുടേതായിരുന്നു. കലാലയങ്ങളിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐ മികച്ച വിജയം കരസ്ഥമാക്കി. മിക്കയിടങ്ങളിലും ആരും എതിരാളികളില്ലാതെ എസ്എഫ്‌ഐ വിജയിച്ചു വരുന്ന കാഴ്‌ച്ചയാണ് കണ്ടത്.

ഇതെല്ലാം നാടിന്റെ ഭാവിയെക്കുറിച്ചുള്ള ശുഭസൂചനകളാണ് നൽകുന്നത്. ഇക്കാര്യത്തിൽ ഡിവൈഎഫ്‌ഐയാണ് തുടർച്ചയായി ശരിയായ സമീപനം സ്വീകരിച്ച് രാജ്യത്താകെ പ്രചരണ-പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന യുവജന പ്രസ്ഥാനം. ഇതിന് സമമായി മറ്റൊരു സംഘടനയെയും രാജ്യത്ത് കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു..കേന്ദ്ര സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും പിണറായി അഭിപ്രായപ്പെട്ടു.

മൂന്നുദിവസമായി കോഴിക്കോട് നടന്ന ഡി വൈ എഫ് ഐ പതിനാലാം സംസ്ഥാന സമ്മേളനം കോഴിക്കോട് ജില്ലയിലെ യുവജന ശക്തിയും സംഘടനാ മികവും വിളിച്ചോതിയ പടുകൂറ്റൻ റാലിയോടെ സമാപിച്ചത്.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള യുവജനങ്ങൾ കടപ്പുറത്തെ ഫിഡൽ കാസ്ട്രോ നഗറിലേക്ക് ഒഴുകിയെത്തി. കേന്ദ്രീകരിച്ചുള്ള പ്രകടനം ഒഴിവാക്കി, ചെറു സംഘങ്ങളായാണ് പ്രവർത്തകർ റാലിക്കെത്തിയത്. യുവജന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറൽ സെക്രട്ടറി അഭോയ് മുഖർജി, പുതിയ സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ് എസ് സതീഷ്, ട്രഷറർ എസ് കെ സജീഷ്, എം സ്വരാജ്, എ എൻ ഷംസീർ, സിപിഐ (എം) നേതാക്കളായ എളമരം കരീം എം പി, എം വി ഗോവിന്ദൻ മാസ്റ്റർ, മന്ത്രി ടി പി രാമകൃഷ്ണൻ തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP