Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതാണ് ശരി... ഇതാകണം ശരി... പന്നി ഇറച്ചിയും ബീഫും തൊട്ടടുത്ത്.... കൂടെ കഴിക്കാൻ ബിരീയാണി; ഭക്ഷണത്തിൽ മതം കലർത്തെരുതെന്ന മുദ്രാവാക്യം എല്ലാ അർത്ഥത്തിലും പാലിച്ച് ഡിവൈഎഫ് ഐയുടെ ഫുഡ് സ്ട്രീറ്റ്; വിമർശിച്ചവർക്ക് നിലപാടിലൂടെ മറുപടി നൽകി മാസായി എഎ റഹിം; പോർക്ക് വിളമ്പി പൊളിച്ചത് പരിവാർ പ്രചരണം

ഇതാണ് ശരി... ഇതാകണം ശരി... പന്നി ഇറച്ചിയും ബീഫും തൊട്ടടുത്ത്.... കൂടെ കഴിക്കാൻ ബിരീയാണി; ഭക്ഷണത്തിൽ മതം കലർത്തെരുതെന്ന മുദ്രാവാക്യം എല്ലാ അർത്ഥത്തിലും പാലിച്ച് ഡിവൈഎഫ് ഐയുടെ ഫുഡ് സ്ട്രീറ്റ്; വിമർശിച്ചവർക്ക് നിലപാടിലൂടെ മറുപടി നൽകി മാസായി എഎ റഹിം; പോർക്ക് വിളമ്പി പൊളിച്ചത് പരിവാർ പ്രചരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇതാണ് ശരി... ഇതാകണം ശരി... പന്നി ഇറച്ചിയും ബീഫും തൊട്ടടുത്ത്. കൂടെ കഴിക്കാൻ ബിരീയാണി. ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിന് താക്കീതായി ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ്. ഭക്ഷണത്തിൽ മതം കലർത്തേണ്ട എന്ന മുദ്രാവാക്യമുയർത്തി എല്ലാ ജില്ലാകേന്ദ്രങ്ങളിലുമാണ് ഡിവൈഎഫ്ഐ നോൺ വെജ് വിഭവങ്ങളുമായി ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്.

ബിജെപിയുടെ നോൺ ഹലാലിനെതിരെയാണ് ഡിവൈഎഫ് ഐയുടെ ഇടപെടൽ. അതുകൊണ്ട് തന്നെ പന്നി ഇറച്ചി ഉണ്ടാകുമോ എന്ന സംശയവുമായി ബിജെപിക്കാർ സോഷ്യൽ മീഡിയയിൽ പ്രചരണവും നടത്തി. ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്റ് എഎ റഹിമിനെ കടന്നാക്രമിക്കാനായിരുന്നു ശ്രമം. ഇവർക്കുള്ള മറുപടിയായാണ് ഭക്ഷണത്തിൽ മതം വേണ്ടെന്ന് വ്യക്തമാക്കിയുള്ള ഡിവൈഎഫ് ഐയുടെ ഇടപെടൽ. പന്നിയേയും ബീഫിനേയും മെനുവിൽ ഉൾപ്പെടുത്തി വിമർശകർക്ക് മാസ് മറുപടി നൽകുകയാണ് ഡിവൈഎഫ് ഐ.

എറണാകുളത്ത് നടന്ന പരിപാടി അഡ്വ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. ചിന്താ ജെറോം അടക്കമുള്ളവർ പങ്കെടുത്തു. പന്നി ഇറച്ചി മറ്റുള്ളവർ കഴിക്കുന്നതിനെ മുസ്ലിം സഹോദരങ്ങൾ എതിർക്കുന്നില്ല. അതാണ് സത്യം. ആ സന്ദേശം നൽകാനാണ് ബീഫും പോർക്കും ഒന്നിച്ചു വച്ചതെന്ന് ഡിവൈഎഫ് ഐ വിശദീകരിക്കുന്നു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വലിയ പ്രതികരണമാണ് ഈ പ്രതിഷേധ ഫുഡ് ഫെസ്റ്റിന് കിട്ടിയത്. പ്രമുഖരെല്ലാം ഭക്ഷണം കഴിക്കാൻ എത്തി.

ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ആണ് ജില്ലാ കേന്ദ്രങ്ങളിൽ 'ഫുഡ് സ്ട്രീറ്റ്' നടത്തുന്നതെന്ന് ഡിവൈഎഫ് ഐ പ്രഖ്യാപിച്ചിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നും നാടിനെ വിഭജിക്കുന്ന ആർഎസ്എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം ആവശ്യപ്പെട്ടിരുന്നു. ബിജെപി ചർച്ചയാക്കുന്ന ഹലാൽ ഭക്ഷണ വിവാദത്തെ തുടർന്നാണ് ഡിവൈഎഫ്ഐ ഈ വേറിട്ട പരിപാടി. പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും സംസ്ഥാന സർക്കാർ നിരോധിക്കണമെന്നു ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്.

ഹലാൽ ഭക്ഷണത്തിനെതിരായ പ്രചാരണം മതമൈത്രി തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. അതിനെ പ്രോത്സാഹിപ്പിക്കുന്ന ശ്രമം ഉണ്ടാകരുത്. ആർഎസ്എസ് സമൂഹത്തെ ആകെ മതപരമായി ചേരിതിരിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്. ഇത് കേരളത്തിൽ വിലപ്പോകില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡിവൈഎഫ് ഐയുടെ പ്രതിഷേധം എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP