Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാദ്ധ്യമപ്രവർത്തകർക്കെതിരെ വീണ്ടും പിതൃശൂന്യ പരാമർശവുമായി എം സ്വരാജ്; കണ്ണൂരിൽ ഒരു ക്രിമിനൽ കൊല്ലപ്പെട്ടപ്പോൾ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് വിലപിക്കുന്നവരുടെ ഇരട്ടമുഖം തിരിച്ചറിയണമെന്ന് ഡിവൈഎഫ്‌ഐ നേതാവ്

മാദ്ധ്യമപ്രവർത്തകർക്കെതിരെ വീണ്ടും പിതൃശൂന്യ പരാമർശവുമായി എം സ്വരാജ്; കണ്ണൂരിൽ ഒരു ക്രിമിനൽ കൊല്ലപ്പെട്ടപ്പോൾ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് വിലപിക്കുന്നവരുടെ ഇരട്ടമുഖം തിരിച്ചറിയണമെന്ന് ഡിവൈഎഫ്‌ഐ നേതാവ്

പാലക്കാട്: മാദ്ധ്യമപ്രവർത്തകർക്കെതിരെ പിതൃശൂന്യ പരാമർശവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് വീണ്ടും രംഗത്ത്. ഒറ്റപ്പാലം അമ്പലപ്പാറയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ദീപു രക്തസാക്ഷിത്വദിനാചരണം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സ്വരാജ് മാദ്ധ്യമപ്രവർത്തകരെ വിമർശിച്ചത്. ഇവിടെ നിരവധി ഡിവൈഎഫ്ഐക്കാരും സിപിഎമ്മുക്കാരും കൊലചെയ്യപ്പെട്ടിട്ടുണ്ട്. അന്നൊക്കെ മാദ്ധ്യമ പ്രവർത്തകർ കുറ്റകരമായ മൗനത്തിലായിരുന്നു.

കൊല്ലത്തെ ഡിവൈഎഫ്ഐ നേതാവ് സുനിൽകുമാറിനെ വീട്ടിൽ കയറിയാണ് വെട്ടികൊന്നത്. മരിക്കുന്നതിന് മുൻപ് സഖാവിന്റെ കൈ വെട്ടിമാറ്റി അതും ഉയർത്തിപിടിച്ച് നഗരത്തിലൂടെ പ്രകടനം നടത്തി. അന്ന് നല്ല തന്തക്ക് പിറന്ന ഒരു മാദ്ധ്യമ പ്രവർത്തകനും എഴുതാനുണ്ടായിരുന്നില്ല. ഇപ്പോൾ കണ്ണൂരിൽ ഒരു ക്രിമിനൽ കൊല്ലപ്പെട്ടപ്പോൾ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് വിലപിക്കുന്നവരുടെ ഇരട്ടമുഖം തിരിച്ചറിയണം. സ്വരാജ് പറഞ്ഞു. കണ്ണൂരിലെ മനോജ് വധത്തെ പരോക്ഷമായി ന്യായീകരിക്കാനും സ്വരാജ് തയ്യാറായി.

ആർഎസ്എസ്സുകാരന്റെ വധത്തെയും ന്യായീകരിക്കാനാകില്ല. കമ്മറ്റി കൂടി കൊല്ലാൻ തീരുമാനിക്കുന്നത് ഡി. വൈ.എഫ്.ഐ സ്വഭാവമല്ല എന്ന് കരുതി ആക്രമി എല്ലാകാലവും സുരക്ഷിതനായി ഇരിക്കാമെന്നല്ല അതിനർത്ഥം. ഒരു കാരണവുമില്ലാതെ ഒരു നാടിന്റെ പ്രിയപ്പെട്ടവർ കൊന്നു തള്ളപ്പെടുമ്പോൾ ആ കനൽ കെട്ടുപോകാതെ സൂക്ഷിക്കും. ആ നാടിന്റെ ഏറ്റവും വലിയ രോഷം ഇന്നല്ലെങ്കിൽ നാളെ കൊലപാതകി നേരിടേണ്ടി വരിക തന്നെ ചെയ്യും. അതൊരു ചരിത്ര സത്യമാണ്. പ്രകൃതി നിയമാണ്. അതാണ് കണ്ണൂരിലുണ്ടായതെന്നും എം.സ്വരാജ് പറഞ്ഞു.

ഇതിന് മുൻപ് എസ്.എഫ്. ഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് സ്വരാജിന്റെ പിതൃശൂന്യ പരാമർശമുണ്ടായത്. അന്ന് സംഘടനക്കെതിരെ പിതൃശൂന്യ വാർത്തകൾ പടച്ചു വിടുന്നവർ എന്ന അദ്ദേഹത്തിന്റെ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടു. സിപിഐ(എം) ഗ്രൂപ്പിസത്തിന്റെ ബലാബലത്തിൽ വി എസ് അച്ച്യൂതാനന്ദൻ സ്വരാജിനെ തള്ളി രംഗത്തിറങ്ങിയതും അന്ന് വാർത്തയായിരുന്നു. മനോജ് വധത്തിൽ ചാനൽ ചർച്ചകളിൽ സിപിഎമ്മിനെ പ്രതിരോധിച്ച് പങ്കെടുക്കുന്നതും ഇപ്പോൾ സ്വരാജാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP