Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാലത്തിനൊത്ത് കോലം മാറണം; പാർട്ടിയിൽ വനിതകളുടെ പ്രവർത്തനം പിന്നോട്ടടിക്കാൻ പാടില്ല; പ്രത്യേക രൂപ രേഖ ഉണ്ടാക്കണമെന്ന് മുസ്ലിംലീഗിന്റെ കരട് പ്രവർത്തന രേഖ; നേതാക്കൾ അണികളിലേക്ക് ഇറങ്ങണം എന്നും നിർദ്ദേശം

കാലത്തിനൊത്ത് കോലം മാറണം;  പാർട്ടിയിൽ വനിതകളുടെ പ്രവർത്തനം പിന്നോട്ടടിക്കാൻ പാടില്ല; പ്രത്യേക രൂപ രേഖ ഉണ്ടാക്കണമെന്ന് മുസ്ലിംലീഗിന്റെ കരട് പ്രവർത്തന രേഖ; നേതാക്കൾ അണികളിലേക്ക് ഇറങ്ങണം എന്നും നിർദ്ദേശം

ജംഷാദ് മലപ്പുറം

മലപ്പുറം: മാറുന്നകാലത്ത് പാർട്ടിയിൽ വനിതകളുടെ പ്രവർത്തനം പിന്നോട്ടടിക്കാൻ പാടില്ലെന്നും ഇതിനായി പ്രത്യേക രൂപ രേഖ ഉണ്ടാക്കണമെന്നും മുസ്ലിംലീഗ് പാർട്ടിയുടെ കരട് പ്രവർത്തന രേഖ. നേതാക്കൾ താഴേതട്ടിലിറങ്ങി പ്രവർത്തിക്കണമെന്നും ജില്ലാ തലത്തിൽ അച്ചടക്ക സമിതി രൂപീകരിക്കണമെന്നും മുസ്ലിംലീഗ് നേതൃത്വം നിയോഗിച്ച പത്തംഗ ഉപസമിതിയുടെ നിർദ്ദേശം. മുസ്ലിംലീഗ് നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനംചെയ്യാൻ കൂടിയ നേതൃയോഗമാണ് പി.എം.എ സലാം, കെ.പി.എ മജീദ്, കെ എം ഷാജി, കുട്ടി അഹമ്മദ് കുട്ടി എന്നിവരടങ്ങിയ പത്തംഗ ഉപസമിതിക്ക് രൂപം നൽകിയത്.

പാർട്ടിയെ കൂടുതൽ ജനകീയമാക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനും വാർഡ് തലത്തിലെ നേതാക്കളുമായി സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തണമെന്നും ജില്ലാ തലത്തിൽ അച്ചടക്ക സമിതി രൂപീകരിക്കണമെന്നും സാംസ്‌കാരിക നേതാക്കളുമായി നേതാക്കൾ ചർച്ചകൾ നടത്തണമെന്നും ഈ പത്തംഗ ഉപസമിതിയുടെ നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. പാർട്ടി ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച കമ്മറ്റി മുന്നോട്ടുവെക്കുന്ന സുപ്രധാന നിർദ്ദേശം നേതാക്കൾ അണികളിലേക്ക് ഇറങ്ങണമെന്നും വാർഡ് തലത്തിലുള്ള ഭാരവാഹികളുമായി സംസ്ഥാനനേതൃത്വം നേരിട്ട് സംസാരിക്കണമെന്നുമാണ്.

ഇതിനായി നിയോജകമണ്ഡലാടിസ്ഥാനത്തിൽ വാർഡ് തല ഭാരവാഹികളെ വിളിച്ചു ചേർക്കണം. എല്ലാ ജില്ലയിലും പ്രധാനപ്പെട്ട സംസ്ഥാന നേതാക്കൾ തന്നെ പങ്കെടുത്ത് നേരിട്ട് ആശയ വിനിമയം നടത്തണം. സംസ്ഥാന നേതൃത്വം മുഴുവൻ പങ്കെടുക്കുന്ന പ്രവർത്തന കൺവെൻഷൻ എല്ലാ ജില്ലകളിലും നടത്തണം. സംഘടനക്കകത്ത് ഉയരുന്ന ചെറിയ പ്രശ്നങ്ങൾ പോലും വേഗത്തിൽ പരിഹരിക്കണം. ഇതുംകൂടി കണക്കിലെടുത്താണ് ജില്ലാ തലത്തിൽ അച്ചടക്ക നടപടി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെന്നുമാണ് നിർദ്ദേശം.

പാർട്ടി നയസമീപനങ്ങളെക്കുറിച്ച് പൊതു അഭിപ്രായ രൂപീകരണത്തിനായി സാംസ്‌കാരിക നേതാക്കളുമായി ചർച്ച നടത്തൽ നിർബന്ധമാണ്.മാറുന്നകാലത്ത് പാർട്ടിയിൽ വനിതകളുടെ പ്രവർത്തനം പിന്നോട്ടടിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ഇതിനായി പ്രത്യേക രൂപ രേഖ ഉണ്ടാക്കണമെന്നും സമിതി നിർദ്ദേശിക്കുന്നു. ഇനി മുസ്ലിംലീഗ് ഉന്നതാധികാര സമിതിയംഗങ്ങളുമായി ഈ കരട് ചർച്ച ചെയ്ത് അന്തിമ രൂപമുണ്ടാക്കും. ഇതിന് ശേഷമാകും പ്രവർത്തക സമിതിക്ക് മുന്നിൽ നിർദ്ദേശങ്ങൾ സമർപ്പിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP