Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുഴുവരിക്കുന്നത് ആരോഗ്യവകുപ്പിനെ എന്നും അടിയന്തര ചികിത്സ വേണ്ടത് വകുപ്പിനെന്നും തുറന്നടിച്ചു; അമേരിക്കയിൽ നിന്നുവന്ന ഡോക്ടർ എന്ന ആരോഗ്യമന്ത്രിയുടെ പരിഹാസം ഏറ്റുവാങ്ങിയ ആൾ; എസ് എസ് ലാൽ ജയിച്ച് യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആരോഗ്യമന്ത്രിയാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പുഴുവരിക്കുന്നത് ആരോഗ്യവകുപ്പിനെ എന്നും അടിയന്തര ചികിത്സ വേണ്ടത് വകുപ്പിനെന്നും തുറന്നടിച്ചു; അമേരിക്കയിൽ നിന്നുവന്ന ഡോക്ടർ എന്ന ആരോഗ്യമന്ത്രിയുടെ പരിഹാസം ഏറ്റുവാങ്ങിയ ആൾ; എസ് എസ് ലാൽ ജയിച്ച് യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആരോഗ്യമന്ത്രിയാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കകിയത് ലോകപ്രശസ്തനായ ആരോഗ്യ വിദഗ്ദൻ ഡോക്ടർ എസ് എസ് ലാലിനെയാണെന്നും അദ്ദേഹം ജയിച്ച് യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആരോഗ്യമന്ത്രിയാകുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.സ്വകാര്യ ന്യൂസ് ചാനലിന് നൽകിയ ആഭിമുഖത്തിലാണ് ഡോക്ടർ എസ് എസ് ലാലിനെ അടുത്ത യുഡിഎഫ് മന്ത്രി സഭയിൽ ആരോഗ്യമന്ത്രിയാക്കുമെന്ന പ്രസ്താവന നടത്തിയത്.

നൂറോളം രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായി പൊതുജനരോഗ്യ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ഡോക്ടർ എസ് എസ് ലാലിനെ കഴക്കൂട്ടത്തിനു ലഭിക്കുന്നത് വലിയൊരു മുതൽക്കൂട്ടാകുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിലെ പോരാട്ടകാലത്തേക്കുള്ള മടക്കം കൂടിയാണ് ഡോ.എസ് എസ് ലാലിന് പുതിയ നിയോഗം. എസ്.എഫ്.ഐയുടെ ശക്തികേന്ദ്രത്തിൽ ചെയർമാനായി കെ.എസ്.യുവിന്റെ കൊടി പാറിച്ചതായിരുന്നു ലാലിന്റെ ആദ്യ വിജയം.ആരോഗ്യവകുപ്പിലും ഐക്യരാഷ്ട്രസഭയിലുമായി മൂന്നരപതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ലാൽ ചുവടു വെച്ചത്.

2016ൽ ഒരു ത്രികോണ പോര് കണ്ട മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. കടകംപള്ളി സുരേന്ദ്രനും വി. മുരളീധരനും എം.എ വാഹിദും കഴക്കൂട്ടത്ത് ഏറ്റുമുട്ടിയപ്പോൾ 7347 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അന്ന് കടകംപള്ളി വിജയിച്ചു. ഇത്തവണയും അത്തരമൊരും ത്രികോണ പോരിനാണ് കഴക്കൂട്ടംഇത്തവണയും സാക്ഷ്യം വഹിക്കുന്നത്.

എൽഡിഎഫ് സർക്കാരിന്റെ കോവിഡ് മാനേജ്‌മെന്റിനെ വിമർശിച്ചും പരിഹസിച്ചും കൊണ്ടാണ് ഡോ.എസ്.എസ്.ലാൽ അടുത്തിടെ പൊതുരംഗത്ത് സജീവമായത്. രാജ്യത്തെ കോവിഡ് രോഗികളിൽ 50% കേരളത്തിൽ ഉണ്ടാകാൻ കാരണം സംസ്ഥാന സർക്കാരിന്റെ അബദ്ധങ്ങളെന്ന് ഡോ എസ് എസ് ലാൽ കുറ്റപ്പെടുത്തുന്നു. വേണ്ടതിന്റെ പകുതി പരിശോധന മാത്രം നടത്തി സർക്കാർ കേരളത്തെ നാണം കെടുത്തിയെന്നും അദ്ദേഹം സർക്കാരിനെ വിമർശിക്കുന്നു. പുഴുവരിക്കുന്നത് ആരോഗ്യ വകുപ്പിനെ. ചികിത്സ വേണ്ടത് വകുപ്പിനാണെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.

ഇതിന് അമേരിക്കയിൽ നിന്നു വന്ന ഡോക്ടർ എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പരിഹാസം. കേരളത്തിൽ ഒരു മരണം പോലും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് സർക്കാരിനെ തിരുത്താൻ ശ്രമിക്കുന്നതെന്നാണ് ലാൽ ഇതിന് മറുപടി പറഞ്ഞത്. ജനുവരി മുതൽ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ പിന്തുണച്ച മുഴുവൻപേരും ഇപ്പോൾ വിമർശിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രിമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സർക്കാർ തെറ്റുകൾ തിരുത്താത്തതിനാലണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP