Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202323Thursday

വെട്ടിനുറുക്കി ചന്ദ്രശേഖരനെ കൊന്ന പാർട്ടി ഇതുവരെ അത് തെറ്റാണെന്ന് പറഞ്ഞിട്ടില്ല; ഇപ്പോൾ ആ മനുഷ്യന്റെ വിധവയ്ക്ക് പിറകേയാണ്; സിപിഎം പൂർണ്ണമായും ഒരു സ്ത്രീവിരുദ്ധ സംഘടന; ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുമ്പോൾ സിപിഎം ആസ്തി കൂട്ടുന്നു; രൂക്ഷ വിമർശനവുമായി ഡോ: എസ്.എസ്. ലാൽ

വെട്ടിനുറുക്കി ചന്ദ്രശേഖരനെ കൊന്ന പാർട്ടി ഇതുവരെ അത് തെറ്റാണെന്ന് പറഞ്ഞിട്ടില്ല; ഇപ്പോൾ ആ മനുഷ്യന്റെ വിധവയ്ക്ക് പിറകേയാണ്; സിപിഎം പൂർണ്ണമായും ഒരു സ്ത്രീവിരുദ്ധ സംഘടന; ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുമ്പോൾ സിപിഎം ആസ്തി കൂട്ടുന്നു; രൂക്ഷ വിമർശനവുമായി ഡോ: എസ്.എസ്. ലാൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎമ്മിനെയും സർക്കാറിനെയും അതിരൂക്ഷമായി വിമർശിച്ച് പ്രൊഫഷണൽ കോൺഗ്രസ് മുൻനേതാവ് കൂടിയായ ഡോ. എസ് എസ് ലാൽ. ആനുകാലിക സംഭവങ്ങൾ ചൂണ്ടിക്കാട്ടി അക്കമിട്ട് നിരത്തി കൊണ്ടാണ് എസ്എസ് ലാലിന്റെ വിമർശനം. കെ കെ രമക്കെതിരെ ക്രൂരമായി സൈബർ ആക്രമണം നടത്തുന്നതും എസ്എഫ്‌ഐ കാമ്പസുകളിൽ നടത്തുന്ന ഗുണ്ടായിസവും എണ്ണിപ്പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന പാർട്ടിയോ അതിന്റെ നേതാക്കളോ ഇതുവരെ അത് തെറ്റായിപ്പോയെന്ന് പറഞ്ഞിട്ടില്ല. മരിച്ചു കഴിഞ്ഞിട്ടും ആ മനുഷ്യനെതിരെ പ്രചാരണം നടത്തി. ഇപ്പോൾ ആ മനുഷ്യന്റെ വിധവയുടെ പിറകേയാണ്. ഒരു സ്ത്രീയെന്ന പരിഗണന പോലും വിധവയായ ആ സാമാജികയ്ക്ക് നൽകാത്ത സിപിഎം പൂർണ്ണമായും ഒരു സ്ത്രീവിരുദ്ധ സംഘടനയാണെന്നും ലാൽ കുറ്റപ്പെടുത്തുന്നു.

വോട്ട് ചോദിച്ചാൽ കാല് വെട്ടുമെന്ന് പരസ്യമായി പറയാൻ ഒരു ജില്ലാ സെക്രട്ടറിക്ക് മടിയില്ല. അദ്ധ്യാപകരെ പൂട്ടിയിടാനും അദ്ധ്യാപികയെ ആക്രമിക്കാനും നിയമപഠനം നടത്തുന്ന എസ്.എഫ്.ഐക്കാർക്ക് പോലും മടിയില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡോ. ലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പഴയ കാലത്ത് എതിർപക്ഷത്ത് നിൽക്കുമ്പോഴും സിപിഎമ്മിനോട് ഒരു പാർട്ടിയെന്ന നിലയിൽ ബഹുമാനമുണ്ടായിരുന്നു. സകല കുഴപ്പങ്ങൾക്കിടയിലും ബഹുമാനം അർഹിക്കുന്ന കുറേ നല്ല മനുഷ്യർ ആ പാർട്ടിയിൽ ഉണ്ടായിരുന്നു. മാന്യന്മാരായ കുറേ ചെറുപ്പക്കാരും. ഒരിക്കലും നടപ്പാകാത്ത കമ്യൂണിസത്തിന്റ പിന്നാലേയാണെങ്കിലും മനുഷ്യസ്‌നേഹത്തിന്റെ പേരിലും വായിച്ച ചില പുസ്തകങ്ങൾ കാരണവും ആ പാർട്ടിയിൽ എത്തിപ്പോയ കുറേ നല്ല മനുഷ്യരോട് വ്യക്തികളെന്ന നിലയിൽ എതിർപ്പൊന്നും ഇല്ലായിരുന്നു.

കോളേജിൽ പഠിക്കുന്ന കാലത്ത് എതിർപക്ഷത്തുള്ളവരെ സ്ഥിരം ആക്രമിക്കുന്ന സംഘടനയായിട്ടാണ് എസ്.എഫ്.ഐ യെ കാണാൻ കഴിഞ്ഞത്. എങ്കിലും അതിൽ വായനാശീലവും അറിവും പ്രഭാഷണചാതുര്യവുമാക്കെയുള്ള കുറേ യുവാക്കൾ ഉണ്ടായിരുന്നു. അവരിൽ പലരുടേയും ലളിത ജീവിതവും മാതൃകാപരമായിരുന്നു. ഭാവിയിൽ അവരെപ്പോലെയുള്ളവരുടേതായി ആ സംഘടനയും പാർട്ടിയും മാറുമെന്നാണ് പൊതുവേ കരുതപ്പെട്ടത്.

ശരീരം മുഴുവനും വെട്ടിനുറുക്കി ചന്ദ്രശേഖരനെന്ന മാന്യനെ കൊന്ന പാർട്ടിയോ അതിന്റെ നേതാക്കളോ ഇതുവരെ അത് തെറ്റായിപ്പോയെന്ന് പറഞ്ഞിട്ടില്ല. മരിച്ചു കഴിഞ്ഞിട്ടും ആ മനുഷ്യനെതിരെ പ്രചാരണം നടത്തി. ഇപ്പോൾ ആ മനുഷ്യന്റെ വിധവയുടെ പിറകേയാണ്. ഒരു സ്ത്രീയെന്ന പരിഗണന പോലും വിധവയായ ആ സാമാജികയ്ക്ക് നൽകാത്ത സിപിഎം പൂർണ്ണമായും ഒരു സ്ത്രീവിരുദ്ധ സംഘടനയാണ്. അവർക്കെതിരെ സകല ആക്ഷേപങ്ങളും പറഞ്ഞ സിപിഎം അവരുടെ ചികിത്സാ രേഖകൾ മോഷ്ടിക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുകയെന്ന ക്രിമിനൽ കുറ്റവും നടത്തിയിരിക്കുന്നു. അത് ന്യായീകരിക്കാൻ പാർട്ടി സെക്രട്ടറിയും.

ഇന്നത്തെ സിപിഎമ്മും അതിന്റെ പോഷക സംഘടനകളും ഭീകര സംഘടനകളെപ്പോലെ മാറിയിരിക്കുന്നു. കോളേജുകളിൽ മറ്റ് സംഘടനകളുടെ കൊടി കത്തിക്കൽ മാത്രമാണ് ഇന്ന് എസ്.എഫ്.ഐ യുടെ പ്രവർത്തനം. വോട്ട് ചോദിച്ചാൽ കാല് വെട്ടുമെന്ന് പരസ്യമായി പറയാൻ ഒരു ജില്ലാ സെക്രട്ടറിക്ക് മടിയില്ല. അദ്ധ്യാപകരെ പൂട്ടിയിടാനും അദ്ധ്യാപികയെ ആക്രമിക്കാനും നിയമപഠനം നടത്തുന്ന എസ്.എഫ്.ഐക്കാർക്ക് പോലും മടിയില്ല. ഇവരാണ് ഭാവിയിലെ നിയമജ്ഞരും സാമാജികരും മന്ത്രിമാരും ആകേണ്ടത്. ആ പാർട്ടിയുടെ ചരിത്രം നോക്കിയാൽ അങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്.

രണ്ടാമതും ഭരണം കിട്ടിയെന്നതാണ് സിപിഎമ്മിന്റെ ധിക്കാരത്തിന് കാരണം. കോവിഡ് രോഗബാധയെ രാഷ്ട്രീയമായി ഉപയോഗിച്ചും കള്ളക്കണക്കുകൾ കാണിച്ചും മാത്രം നേടിയ ഭരണമാണിത്. പിന്നെ കുറേയധികം മനുഷ്യർ രോഗഭയം കൊണ്ട് വോട്ടിടാൻ പോകാതിരുന്നതിനാലും. രണ്ടാം ഭരണം നേടാൻ വോട്ട് നൽകിയ നല്ലൊരു ശതമാനം ഇടതുപക്ഷ വോട്ടർമാർമാർ ഈ ഭരണത്തിന് എതിരായിക്കഴിഞ്ഞു.

രണ്ടാം തവണ കിട്ടിയ ഭരണം കൂടി ഉപയോഗിച്ച് സിപിഎം എന്ന കോർപ്പറേറ്റ് പ്രസ്ഥാനത്തിന്റെ ആസ്തി കൂട്ടുക മാത്രമാണ് സിപിഎം നേതൃത്വത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ ഖജനാവ് സകല മാർഗങ്ങളിലൂടെയും മോഷ്ടിക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം മുഴുവനും സിപിഎം പാർട്ടിയിൽ എത്തിച്ചേരുകയാണ്. സംസ്ഥാനവും മുഴുവൻ ജനങ്ങളും സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുമ്പോൾ സിപിഎമ്മിന്റെ മാത്രം ആസ്തി ദിവസവും കൂടുകയാണ്. സകലയിടത്തും പാർട്ടി ഭൂമി വാങ്ങുകയാണ്. കെട്ടിടങ്ങൾ കെട്ടുകയാണ്.

ഭരണത്തിന് ഇനിയും മൂന്നു കൊല്ലം ബാക്കിയുണ്ട്. ആ കാലമത്രയും ഭീകരതയും മോഷണവും അനുവദിച്ചാൽ ഈ ഭരണം കഴിയുമ്പോൾ സംസ്ഥാനം ബാക്കിയുണ്ടാവില്ല. അത് ഒരുപാട് പേർക്ക് മനസിലായിട്ടുണ്ട്. മാധ്യങ്ങൾക്കും. സിപിഎമ്മിന്റെ അഴിമതികളും അക്രമങ്ങളും അവസാനിപ്പിക്കാനുള്ള വർഷങ്ങളാണ് ബാക്കിയുള്ളത്. സിപിഎമ്മിന്റെ എല്ലാ കൊള്ളരുതായ്മകളെയും നമുക്ക് പ്രതിരോധിക്കണം. കേരള സംസ്ഥാനം ബാക്കിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ പൗരന്മാരുടെയും ഉത്തരവാദിത്വമാണത്.
ഡോ: എസ്.എസ്. ലാൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP