Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാറ്റം വേണമെന്ന് ആന്റണി; വേണ്ടെന്ന് മുഖ്യമന്ത്രി; പ്രതീക്ഷയോടെ ചെന്നിത്തല; മന്ത്രിയായി തിരിച്ചെത്താൻ കാർത്തികേയനും; പുനഃസംഘടാന ചർച്ചകൾ കോൺഗ്രസിൽ വീണ്ടും സജീവമാകുന്നു

മാറ്റം വേണമെന്ന് ആന്റണി; വേണ്ടെന്ന് മുഖ്യമന്ത്രി; പ്രതീക്ഷയോടെ ചെന്നിത്തല; മന്ത്രിയായി തിരിച്ചെത്താൻ കാർത്തികേയനും; പുനഃസംഘടാന ചർച്ചകൾ കോൺഗ്രസിൽ വീണ്ടും സജീവമാകുന്നു

തിരുവനന്തപുരം: മന്ത്രിസഭാ അഴിച്ചുപണിയെന്ന ആശയം കോൺഗ്രസിൽ വീണ്ടും സജീവമാകുന്നു. മുതിർന്ന നേതാവ് എകെ ആന്റണിയാണ് നീക്കത്തിന് പിന്നിൽ. സ്പീക്കർ ജി കാർത്തികേയനെ മന്ത്രിയാക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പരിഗണിക്കണമെന്നാണ് ആന്റണിയുടെ ആഗ്രഹം. എന്നാൽ ഈ നീക്കത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുകൂലിക്കുന്നില്ല.

വകുപ്പുമാറ്റം, മന്ത്രിമാരെ മാറ്റൽ, നേതൃമാറ്റം എന്നിവ അജണ്ടയാക്കിയാണ് ചർച്ചകൾ. വകുപ്പുമാറ്റം മാത്രം പോരാ, മന്ത്രിമാരെ മാറ്റി അഴിച്ചുപണി വേണമെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം എംഎൽഎമാരുടെ അഭിപ്രായം. മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയെ കൊണ്ടുവന്ന് പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന നിർദേശമാണ് ഐ വിഭാഗത്തിനുള്ളത്. ഈ മൂന്ന് നിർദേശങ്ങളും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അംഗീകരിക്കുന്നില്ല.

എന്നാൽ കാർത്തികേയനെ മാത്രം മന്ത്രിയാക്കുന്നതിനെ ഉമ്മൻ ചാണ്ടി അനുകൂലിക്കുന്നുമുണ്ട്. സമ്പൂർണ്ണ മാറ്റമാണ് കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റെ ലക്ഷ്യം. തങ്ങളുടെ മന്ത്രിമാർക്ക് കാര്യമായ പരുക്ക് പറ്റാതെയുള്ള പുനഃസംഘടനയാണ് ലക്ഷ്യമിടുന്നത്. കെസി ജോസഫിനെ മാറ്റി കാർത്തികേയനെ മന്ത്രിയാക്കുന്നതിനെ ഐ ഗ്രൂപ്പ് എതിർക്കില്ല. എന്നാൽ സാമുദായിക സമവാക്യത്തിന്റെ പേരിൽ ഐ ഗ്രൂപ്പ് മന്ത്രിമാരെ മാറ്റുന്നത് അംഗീകരിക്കില്ല.

ബാർ കോഴ സംഭവത്തോടെ യുഡിഎഫ് വിരുദ്ധവികാരം ജനങ്ങൾക്കിടയിൽ ശക്തിപ്പെടുന്നതിനാൽ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ കെ ആന്റണി സംസ്ഥാനത്തെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. പരിഹാരം ഔദ്യോഗികമായി നിർദേശിച്ചിട്ടില്ല. എന്നാൽ, മന്ത്രിസഭാ അഴിച്ചുപണി നല്ലതാണെന്ന ചിന്തയിലാണ്. ബജറ്റ് സമ്മേളനം സുഗമമായി നടത്താനും പ്രാദേശിക തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിടിച്ചുനിൽക്കാനും ഇത് നല്ലതായിരിക്കുമെന്ന അഭിപ്രായം ഡൽഹിയിൽ കൂടിക്കാഴ്ച കോൺഗ്രസ് എംഎൽഎമാരോട് ആന്റണി തന്നെ വ്യക്തമാക്കി.

പുനഃസംഘടനയിലെ സജീവമായി ചർച്ചയാകുന്നത് വകുപ്പുമാറ്റമാണ്. ബാർ കോഴയിൽ പ്രതിപക്ഷ പ്രക്ഷോഭം നേരിടുന്ന മാണിയെ ധനവകുപ്പിൽനിന്ന് മാറ്റുക എന്നതടക്കമുള്ള നടപടികളാണ് കോൺഗ്രസിലെ ഒരു വിഭാഗം നിർദേശിക്കുന്നത്. മാണിയിൽനിന്ന് ധനകാര്യം മാറ്റി പി ജെ ജോസഫിനെ ഏൽപ്പിക്കുക എന്ന നിർദേശവുമുണ്ട്. എന്നാൽ ഒരുതരത്തിലെ പുനഃസംഘടനയ്ക്കുമില്ലെന്ന നിലപാടിലാണ് കെഎം മാണി. തനിക്കെതിരെ കേസും പ്രക്ഷോഭവും നടക്കുന്നതിനാൽ, ഈ ഘട്ടത്തിൽ മന്ത്രിസഭാ പുനഃസംഘടന വേണ്ടെന്നാണ് മാണിയുടെയും അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP