Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ധനുവച്ചപുരത്ത് അക്രമങ്ങൾ തുടർക്കഥയാകുന്നു; ഇന്ന് സിപിഎം സ്മൃതി മണ്ഡപം തകർക്കപ്പെട്ടു; ഇന്നലെ മദ്യലഹരിയിൽ എസ്എഫ്ഐക്കാർ എബിവിപി കൊടികൾ നശിപ്പിച്ചതിന് പകരമെന്ന് സംശയം

ധനുവച്ചപുരത്ത് അക്രമങ്ങൾ തുടർക്കഥയാകുന്നു; ഇന്ന് സിപിഎം സ്മൃതി മണ്ഡപം തകർക്കപ്പെട്ടു; ഇന്നലെ മദ്യലഹരിയിൽ എസ്എഫ്ഐക്കാർ എബിവിപി കൊടികൾ നശിപ്പിച്ചതിന് പകരമെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധനുവച്ചപുരത്ത് സിപിഎം സ്മൃതിമണ്ഡപത്തിന് നേരെ ആക്രമണം. അന്തരിച്ച സിപിഎം പ്രവർത്തകൻ എ. വകുമാരന്റെ സ്മൃതിമണ്ഡപമാണ് അടിച്ച് തകർത്തനിലയിൽ കണ്ടത്. അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമായ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണ്.

പാറശാല പൊലീസ് ആക്രമണ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരുന്നതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സ്മൃതിമണ്ഡപം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത വസ്തുവിന്റെ ഉടമസ്ഥനുമായി വ്യവഹാരം നിലനിൽക്കുകയാണ്. ഇന്നലെ ധനുവച്ചപുരത്ത് മദ്യലഹരിയിൽ അഴിഞ്ഞാടിയ ഐഎച്ച്ആർഡി കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ വിടിഎംഎൻഎസ്എസ് കോളേജിലെ എബിവിപിയുടെ കൊടിമരം ഉൾപ്പെടെ നശിപ്പിച്ചിരുന്നു. ഈ പ്രശ്നങ്ങൾക്ക് സ്തൂപം തകർത്തതുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചുദിവസമായി ധനുവച്ചപുരത്ത് സാമൂഹ്യവിരുദ്ധ ആക്രമണങ്ങൾ വർദ്ധിച്ചുവരുകയാണ്. ഈ പ്രദേശത്ത് ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ സംഘം നടത്തുന്ന അക്രമങ്ങൾ തുടരുന്നതിൽ പ്രദേശവാസികൾ ഭീതിയിൽ ആണ്. രണ്ടാഴ്ച മുൻപ് പാർക്ക് ജങ്ഷനിൽ 5 ദിവസത്തെ ഇടവേളയിൽ രണ്ട് വീടുകളിൽ കയറി പൊലീസുകാരി അടക്കം പത്തോളം പേരെ ആക്രമിച്ചു. പരസ്പരം ബന്ധമുള്ള കേസിൽ 27 പ്രതികൾ ഉണ്ടെങ്കിലും ഏഴ് പേർ മാത്രം ആണ് ഇതുവരെ പിടിയിലായിട്ടുള്ളത്. ലഹരി ലഹരിഅക്രമങ്ങൾ രാഷ്ട്രീയവൈരാഗ്യങ്ങൾക്ക് വഴിമാറുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇന്നലെ മദ്യ ലഹരിയിൽ വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം പാർട്ടി കൊടികളും വാഹനങ്ങളുടെ ഗ്ലാസുകളും തകർത്ത സംഭവത്തിൽ ധനുവച്ചപുരം ഐഎച്ച്ആർഡി കോളജ് വിദ്യാർത്ഥികളായ എള്ളുവിള സ്വദേശി അബിൻ (20), വെള്ളറട സ്വദേശി അഖിൽ (19), കോഴിവിള സ്വദേശി സൽമാൻ (19) എന്നിവരെ പാറശാല പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. വ്യാഴം വെളുപ്പിന് മൂന്നിന് ധനുവച്ചപുരം കോളജ് റോഡിൽ ആണ് സംഭവം. അക്രമം നടത്തിയ ശേഷം ഐഎച്ച്ആർഡി കോളേജിനുള്ളിൽ ഉറങ്ങുകയായിരുന്നു വിദ്യാർത്ഥികളെ പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്നാണ് ക്യാംപസിൽ നിന്ന് പിടികൂടിയത്.

ഇരുചക്രവാഹനങ്ങളിൽ എത്തിയ സംഘം ഉദിയൻകുളങ്ങര റെയിൽവേ പാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഡ്രൈവിങ് സ്‌കൂളിലെ കാറിന്റെ ചില്ല് തകർക്കുകയായിരുന്നു. പിന്നീട് ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിന് മുന്നിൽ എത്തി എബിവിപിയുടെ കൊടിമരത്തിലെ കൊടികൾ ഊരി തീയിട്ട് നശിപ്പിച്ചു. സമീപ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിന്റെ പിൻ ഗ്ലാസ് തകർത്തു. സമീപത്തെ എൻഎസ്എസ് സ്‌കൂൾ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ക്യാമറ തകർത്തു. ഇവിടെ നിന്നാണ് ചെമ്പറ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര ഉത്സവത്തിന് തയാറാക്കിയ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ ആണ്. സംഭവത്തിൽ കൂടുതൽ പേർ ഉണെന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP