Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധനരാജിന്റെ പേരിലെ അക്കൗണ്ടിൽ ഇനി ബാക്കിയുള്ളത് വെറും ഇരുപതിനായിരം രൂപ; കാണാതായത് 42 ലക്ഷം; അക്കൗണ്ടിലെ അവശേഷിക്കുന്ന പണം എത്രയെന്ന് കുഞ്ഞികൃഷ്ണന് അറിയാമെന്നത് തലവേദന; പിജെ ആർമിയെ വെട്ടിനിരത്തിയ മാതൃകയിൽ ഇനി പയ്യന്നൂർ ഓപ്പറേഷൻ; സത്യം കണ്ടെത്തിയവരെ പുറത്താക്കാൻ സിപിഎം

ധനരാജിന്റെ പേരിലെ അക്കൗണ്ടിൽ ഇനി ബാക്കിയുള്ളത് വെറും ഇരുപതിനായിരം രൂപ; കാണാതായത് 42 ലക്ഷം; അക്കൗണ്ടിലെ അവശേഷിക്കുന്ന പണം എത്രയെന്ന് കുഞ്ഞികൃഷ്ണന് അറിയാമെന്നത് തലവേദന; പിജെ ആർമിയെ വെട്ടിനിരത്തിയ മാതൃകയിൽ ഇനി പയ്യന്നൂർ ഓപ്പറേഷൻ; സത്യം കണ്ടെത്തിയവരെ പുറത്താക്കാൻ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പാർട്ടിയിലെ സാമ്പത്തിക ക്രമക്കേടുകൾ തെളിവുകൾ സഹിതം നേതൃത്വത്തിനു മുന്നിൽ എത്തിച്ചതിന്റെ പേരിൽ സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട വി.കുഞ്ഞിക്കൃഷ്ണനെ സിപിഎം പ്രാഥമികാ അംഗത്വത്തിൽ നിന്നും പുറത്താക്കിയേക്കും. പാർട്ടി അച്ചടക്കം കുഞ്ഞികൃഷ്ണൻ നിരന്തരം ലംഘിച്ചുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. പിജെ ആർമ്മിയെ വെട്ടി നിരത്തിയ അതേ മാതൃകയിൽ പയ്യന്നൂരിലെ വിമതരേയും ഒതുക്കും.

കുഞ്ഞികൃഷ്ണനെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നവരും സിപിഎം നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്. പാർട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകൾ അവതരിപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസവും ഓഡിറ്റ് നടത്താതിരുന്നതും ആണ് വീഴ്ചയെന്നുമുള്ള മേൽ കമ്മിറ്റി തീരുമാനം പയ്യന്നൂർ ഏരിയ കമ്മിറ്റിയെക്കൊണ്ട് അംഗീകരിപ്പിച്ചു കഴിഞ്ഞു. ഇത് വിമതരെ പ്രകോപിപ്പിക്കും. അവർ കടുത്ത നിലപാടിലേക്ക് പോവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സഖാക്കളെ നിരീക്ഷിക്കുന്നത്. ഇനിയും അച്ചടക്കം ലംഘിച്ചാൽ എല്ലാവരേയും പുറത്താക്കും.

പാർട്ടിയിലെ അനീതി ചോദ്യം ചെയ്യുന്നവരെ അച്ചടക്ക നടപടിക്കു വിധേയമാക്കിയതിലും ആരോപണ വിധേയർക്ക് എതിരായി നാമമാത്രമായി നടപടി എടുത്തതിലും 21 അംഗ ഏരിയ കമ്മിറ്റിയിൽ 16 പേർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. നടപടി റിപ്പോർട്ട് ചെയ്യാൻ ചേർന്ന യോഗത്തിലായിരുന്നു ഇത്. കുഞ്ഞിക്കൃഷ്ണനെ മാറ്റിയത് ഏരിയ കമ്മിറ്റിയിലെ മാനസിക അനൈക്യം പരിഹരിക്കാൻ ആണെന്നാണ് സിപിഎം വിശദീകരണം. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ കുഞ്ഞിക്കൃഷ്ണൻ പങ്കെടുത്തിരുന്നില്ല.

കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ വരവുചെലവ് കണക്ക് പരിശോധനയിലാണ് ഫണ്ട് തിരിമറി പുറത്തുവന്നത്. 3 ഫണ്ടുകളിൽ നിന്നായി ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയെന്നാണു വിമതർ പറയുന്നത്. സിപിഎമ്മിനു വേണ്ടി ഫണ്ട് പിരിക്കുന്ന ഇടനിലക്കാർ എന്ന് ആരോപിക്കപ്പെടുന്ന 2 പേർക്കെതിരെ പയ്യന്നൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇതും സംസ്ഥാന നേതൃത്വം ഗൗരവത്തോടെ എടുക്കുന്നു. തെരുവിലെ പ്രതിഷേധം അംഗീകരിക്കില്ലെന്നാണ് അവരുടെ നിലപാട്.

ഫണ്ട് ദുർവിനിയോഗം നടന്നെന്നു സമർഥിക്കാൻ കഴിയുന്ന കണക്കുകളുടെ രേഖകൾ കുഞ്ഞിക്കൃഷ്ണന്റെ കൈവശമുള്ളതും സിപിഎം നേതൃത്വത്തിനു ഭീഷണിയാണ്. ധനരാജ് രക്തസാക്ഷി ഫണ്ടിനായി ടി.ഐ.മധുസൂദനൻ എംഎൽഎയുടെയും മുൻ ഏരിയ സെക്രട്ടറി കെ.പി.മധുവിന്റെയും പേരിൽ എടുത്ത സംയുക്ത അക്കൗണ്ടിൽ അവശേഷിക്കുന്ന പണം എത്ര എന്ന വിവരം കുഞ്ഞിക്കൃഷ്ണന് അറിയാം. ഇത് സിപിഎമ്മിന് തലവേദനയാണ്.

കുഞ്ഞിക്കൃഷ്ണന്റെ കണക്കും നേതൃത്വം തയാറാക്കിയ കണക്കും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ട്. ധനരാജിന്റെ പേരിൽ ബാങ്കിലുള്ള കടം വീട്ടുമെന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് 15 ലക്ഷം രൂപയോളം വേണം. അക്കൗണ്ടിൽ അവശേഷിക്കുന്നത് 20,600 രൂപ മാത്രമാണെന്നാണു വിമതർ പറയുന്നത്. ബാക്കി പണം എവിടെ പോയി എന്നതാണ് ദുരൂഹം. അക്കൗണ്ടിൽ ബാക്കി ആകേണ്ടിയിരുന്ന 42 ലക്ഷം ചിലർ തട്ടിയെടുത്തുവെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP