Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെഹ്‌റു കുടുംബം പരമ്പരാഗത മോഷ്ടാക്കൾ; നെഹ്‌റുവിന്റെ മകളും കൊച്ചുമകനും പിൻതലമുറയും എങ്ങനെ ഗാന്ധിയായെന്ന് വ്യക്തമാക്കണം; ഇന്ദിരയുടെ ഭർത്താവ് ഗാന്ധിയാണെന്ന് അറിയാതെ ദേവികുളം എംഎൽഎയുടെ വിവരക്കേട് വിളിച്ചു പറയൽ: രാജേന്ദ്രനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

നെഹ്‌റു കുടുംബം പരമ്പരാഗത മോഷ്ടാക്കൾ; നെഹ്‌റുവിന്റെ മകളും കൊച്ചുമകനും പിൻതലമുറയും എങ്ങനെ ഗാന്ധിയായെന്ന് വ്യക്തമാക്കണം; ഇന്ദിരയുടെ ഭർത്താവ് ഗാന്ധിയാണെന്ന് അറിയാതെ ദേവികുളം എംഎൽഎയുടെ വിവരക്കേട് വിളിച്ചു പറയൽ: രാജേന്ദ്രനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

സ്വന്തം ലേഖകൻ

മൂന്നാർ: നെഹ്‌റു കുടുംബം പരമ്പരാഗത മോഷ്ടാക്കളെന്ന് ദേവികുളം എംഎ‍ൽഎ. എസ്.രാജേന്ദ്രൻ. നെഹ്‌റുവിന്റെ മകളും കൊച്ചുമകനും പിൻതലമുറയും എങ്ങനെ ഗാന്ധിയായെന്ന് വ്യക്തമാക്കണമെന്നും എംഎൽഎ. ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയാണെന്ന് അറിയാതെയാണ് ദേവികുളം എംഎൽഎയുടെ വിവരക്കേട് വിളിച്ചു പറയൽ. പൊതുവിജ്ഞാനം ഇല്ലാത്ത രാജേന്ദ്രൻ എംഎൽഎയുടെ വിവരക്കേട് കേട്ടവരിൽ എല്ലാം ചിരി പടർത്തിയിരിക്കുകയാണ്. അതേസമയം നെഹ്‌റു കുടുംബത്തെ മോഷ്ടാക്കളായി ചിത്രീകരിച്ച ആർ. രാജേന്ദ്രനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ

കോൺഗ്രസിന് നേതൃത്വംനൽകുന്ന നെഹ്‌റുകുടുംബം പരമ്പരാഗത മോഷ്ടാക്കളെന്നാണ് ദേവികുളം എംഎ‍ൽഎ. എസ്.രാജേന്ദ്രൻ ആരോപിച്ചത്. മോഷണം നടത്തിയ കുടുംബത്തിന്റെ അണികളായ കോൺഗ്രസ് പ്രവർത്തകരാണ് തൊട്ടതിനും പിടിച്ചതിനും ഇടതുപക്ഷസർക്കാരിനെയും നേതാക്കളെയും വിമർശിക്കുന്നതെന്നും എംഎ‍ൽഎ. പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് സിപിഎം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാർ ടൗണിൽ നടത്തിയ രാഷ്ട്രീയവിശദീകരണ യോഗത്തിലാണ് എംഎ‍ൽഎ.യുടെ വിവാദപരാമർശം.

സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യപ്രധാനമന്ത്രിയാണ് ജവാഹർലാൽ നെഹ്‌റു. ഈ പരമ്പരയിൽപ്പെട്ടവരാണ് ഇന്ദിരമുതൽ രാഹുൽ, പ്രിയങ്ക വരെയുള്ളവർ. എന്നാൽ ഇവരുടെ പേരിനൊപ്പം ഗാന്ധി എങ്ങനെ വന്നു? നെഹ്‌റുവിന്റെ പേരിനൊപ്പം ഗാന്ധിയുണ്ടോ? ഗാന്ധിയുമായി ബന്ധമില്ലാത്തവർ പേരിനൊപ്പം ഗാന്ധി ഉപയോഗിക്കുന്നതെന്തിനെന്ന് കോൺഗ്രസുകാർ വെളിപ്പെടുത്തണം. അതിനർഥം, ഈ കുടുംബം പരമ്പരാഗതമായി മോഷ്ടാക്കളാണെന്നാണ്- എന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.

സംഭവം അക്ഷരാർത്ഥത്തിൽ കേട്ടവരിൽ എല്ലാം ചിരി പടർത്തി. ജവഹർ ലാൽ നെഹ്‌റുവിന്റെ മകൾ ആണെങ്കിലും ഇന്ദിരാ ഗാന്ധി ഫിറോസ് ഗാന്ധിയുടെ ഭാര്യയാണെന്ന അറിവില്ലാതെയായിരുന്നു രാജേന്ദ്രൻ എംഎൽഎയുടെ പ്രസംഗം. ഫിറോസ് ഗാന്ധിയിൽ നിന്നാണ് പിന്നീട് ഭാര്യയും മക്കളും കൊച്ചു മക്കളുമെല്ലാം ഗാന്ധി എന്ന പേര് സ്വീകരിച്ചതെന്ന അറിവ് പോലും ഇല്ലാതെ ആയിരുന്നു ദേവികുളം എംഎ‍ൽഎയുടെ പ്രസംഗം കത്തി കയറിയത്. എന്തായാലും എംഎൽഎയുടെ വിവരക്കേട് പുറത്തായതിന് പിന്നാലെ നെഹ്‌റു കുടുംബത്തെ കള്ളന്മാരെന്ന് അധിക്ഷേപിച്ച രാജേന്ദ്രനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP