Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ ഹിന്ദു മതവിഭാഗത്തിൽ പെട്ട ആളാണെന്ന് പറയാനാകില്ലെന്ന് കോടതി വിധിയിൽ; വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയതും കയ്യോടെ പിടിക്കപ്പെട്ടു; സഭയിലെ എൽഡിഎഫ് അംഗബലം 99ൽ നിന്ന് 98 ആയി കുറയും; ഹൈക്കോടതി വിധിക്കെതിരെ രാജ സുപ്രീംകോടതിയെ സമീപിച്ചേക്കും; സുപ്രീംകോടതിയും കൈവിട്ടാൽ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും

രാജ ഹിന്ദു മതവിഭാഗത്തിൽ പെട്ട ആളാണെന്ന് പറയാനാകില്ലെന്ന് കോടതി വിധിയിൽ; വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയതും കയ്യോടെ പിടിക്കപ്പെട്ടു; സഭയിലെ എൽഡിഎഫ് അംഗബലം 99ൽ നിന്ന് 98 ആയി കുറയും;  ഹൈക്കോടതി വിധിക്കെതിരെ രാജ സുപ്രീംകോടതിയെ സമീപിച്ചേക്കും; സുപ്രീംകോടതിയും കൈവിട്ടാൽ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദേവികുളത്ത് ഹൈക്കോടതി വിധിയോടെ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങിയേക്കും. സിപിഎം നേതാവായ ഡി രാജ ഹിന്ദു മതവിഭാഗത്തിൽപ്പെട്ടയാളല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിൽ സുപ്രീംകോടതിയും കൈവിട്ടാൽ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. ദേവികുളത്തെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതോടെ സഭയിൽ എൽഡിഎഫ് അംഗബലം 99ൽ നിന്ന് 98 ആകും.

ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഈ ഹർജിയാണ് അംഗീകരിക്കപ്പെട്ടത്.
വ്യാജ ജാതി സർട്ടിഫിക്കറ്റ് രാജ ഹാജരാക്കിയെന്നാണ് കോൺഗ്രസ് ഹർജിയിലെ പ്രധാന പരാതി. ധാർമികതയുടെ വിജയമെന്നാണ് കോൺഗ്രസ് നേതൃത്വം ഇതിനോട് പ്രതികരിച്ചത്. അതേസമയം സിപിഎം ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. ഹൈക്കോടതി വിധിക്കെതിരെ സിപിഎമ്മും എ.രാജയും സുപ്രീംകോടതിയെ സമീപിച്ചേക്കും. സുപ്രീംകോടതിം കൈവിട്ടാൽ അത് സിപിഎമ്മിന് വൻ തിരിച്ചടിയാകാനാണ് സാധ്യത.

കോടതി വിധിയിൽ പറയുന്നത് ഇങ്ങനെയാണ്:

രാജ ഹിന്ദു മതവിഭാഗത്തിൽപ്പെട്ടയാളെന്ന് പറയാനാകില്ല. രാജയുടെ നാമനിർദ്ദേശം തന്നെ റിട്ടേണിങ് ഓഫീസർ തള്ളേണ്ടതായിരുന്നു. ഹിന്ദു പറയ സമുദായത്തിൽപ്പെട്ടയാളല്ല രാജയെന്ന് വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ല. ദേവികുളത്തെ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയാണ്. ഉത്തരവിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും, നിയമസഭാ സ്പീക്കർക്കും, സംസ്ഥാന സർക്കാരിനും കൈമാറാനും കോടതി നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റിൽ വിജ്ഞാപനം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

ക്രിസ്തുമത വിശ്വാസികളായ അന്തോണിഎസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ.രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നുമാണു ഡി.കുമാറിന്റെ വാദം. എ.രാജയുടെയും ഷൈനിപ്രിയയുടെയും വിവാഹഫോട്ടോ പ്രാഥമിക തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. താലിമാലയുടെ ലോക്കറ്റിൽ കുരിശ് ആലേഖനം ചെയ്തതായി വിവാഹഫോട്ടോയിൽ കാണാം.

കോവിഡ് കാലത്തു കാലഹരണനിയമം ബാധകമല്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഹർജി കാലഹരണപ്പെട്ടിട്ടില്ലെന്നും ജാതി സംബന്ധിച്ച തർക്കം വിശദമായി തെളിവെടുത്തു തീർപ്പു കൽപിക്കണമെന്നും കോടതി കണ്ടെത്തി. മാത്രമല്ല, രാജയുടെ വിവാഹം ക്രിസ്ത്യൻ ആചാരപ്രകാരം പള്ളിയിൽ വച്ചാണ് നടന്നിട്ടുള്ളത്. ജനനം മരണം അടക്കമുള്ള എല്ലാ കുടുംബകാര്യങ്ങളും ക്രസ്ത്യൻ ആചാരപ്രകാരം നടത്തുന്ന എ രാജ, പട്ടിക ജാതിയാണെന്ന വ്യാജ സത്യവാങ് മൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹാജരാക്കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു എ കെ മണിയെ പിൻതള്ളിയാണ് ഡി കുമാർ മത്സരരംഗത്ത് എത്തിയത്. മൂന്ന് പ്രാവശ്യം ജയിച്ച എസ് രാജേന്ദ്രന് പകരമാണ് അഡ്വ. എ രാജയെ സിപിഎം ഇത്തവണ ദേവികുളം സ്ഥാനാർത്ഥിയാക്കിയത്. ഡി.കുമാറിനു വേണ്ടി അഡ്വ. എം.നരേന്ദ്രകുമാറാണു ഹാജരായത്. 2021-ലെ തിരഞ്ഞെടുപ്പിൽ 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ.രാജ വിജയിച്ചിരുന്നത്. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് ഹൈക്കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP