Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മാറ്റത്തിനുള്ള പിന്തുണ ഈ തിരഞ്ഞെടുപ്പിൽ നമുക്ക് കിട്ടിയോ എന്നതാണ് സംശയം; വോട്ട് ചെയ്യാൻ പോയപ്പോൾ ആളുകൾ ഇതെല്ലാം അങ്ങ് മറന്നു..എന്നിട്ട് അയ്യപ്പനെ ഓർമിച്ചു'; ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്ന് പിണറായി ആവർത്തിക്കുമ്പോഴും തോൽവിക്ക് കാരണം വോട്ടർമാർ അയ്യപ്പനെ ഓർത്തത് തന്നെയെന്ന് തുറന്നുസമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സർക്കാർ അയ്യപ്പസ്വാമിക്ക് എതിരാണെന്ന കുപ്രചാരണം ഫലിച്ചെന്നും മന്ത്രി

'മാറ്റത്തിനുള്ള പിന്തുണ ഈ തിരഞ്ഞെടുപ്പിൽ നമുക്ക് കിട്ടിയോ എന്നതാണ് സംശയം; വോട്ട് ചെയ്യാൻ പോയപ്പോൾ ആളുകൾ ഇതെല്ലാം അങ്ങ് മറന്നു..എന്നിട്ട് അയ്യപ്പനെ ഓർമിച്ചു'; ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്ന് പിണറായി ആവർത്തിക്കുമ്പോഴും തോൽവിക്ക് കാരണം വോട്ടർമാർ അയ്യപ്പനെ ഓർത്തത് തന്നെയെന്ന് തുറന്നുസമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സർക്കാർ അയ്യപ്പസ്വാമിക്ക് എതിരാണെന്ന കുപ്രചാരണം ഫലിച്ചെന്നും മന്ത്രി

അനന്തു തലവൂർ

പത്തനാപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വീണ്ടുവിചാരം. കനത്ത തോൽവിക്ക് കാരണം വോട്ടുചെയ്യാൻ പോയവർ അയ്യപ്പനെ ഓർത്തതാണെന്നാണ് മന്ത്രിയുടെ തിരിച്ചറിവ്. മൂന്ന് വർഷം കൊണ്ട് പിണറായി സർക്കാർ കൊണ്ടു വന്ന വികസന നേട്ടങ്ങളെല്ലാം ശബരിമല വിഷയത്തോടെ ഇല്ലാതായന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. വോട്ട് ചെയ്യാൻ എത്തിയവർ സർക്കാരിനെ മറന്ന് അയ്യപ്പനെ ഓർത്തതാണ് പരാജയകാരണമെന്ന് മന്ത്രി തുറന്നുസമ്മതിച്ചു. പത്തനാപുരം തലവൂരിൽ നടന്ന കാർഷിക സഹകരണ ബാങ്കിന്റെ ഉദ്ഘാടനത്തിനിടെ, സ്ത്രീപങ്കാളിത്തമുള്ള വേദിയിലായിരുന്നു തുറന്നുപറച്ചിൽ.

പിണറായി വിജയന്റെ നിശ്ചയദാർഢ്യത്തെ പ്രതിപക്ഷം ധാർഷ്ട്യമായി ചിത്രീകരിക്കുകയാണ് ചെയ്തത്. ശബരിമല വിഷയത്തിൽ സർക്കാർ എന്ന നിലയിലുള്ള ഉത്തരവാദിത്വം വഹിക്കുക മാത്രമാണ് ചെയ്തത്. സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലം ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്്‌നമായതിനാൽ, പാണ്ഡിത്യമുള്ളവർ അടങ്ങുന്ന സമിതിയെ നിയോഗിച്ച്, തീരുമാനം എടുക്കണമെന്നാണ് സർക്കാർ അപേക്ഷിച്ചത്. അതല്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞില്ല. 'പക്ഷേ ഇവിടെയെല്ലാം തെറ്റിദ്ധാരണയ്ക്ക് വിധേയമായി..വളരെ എളുപ്പത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ സാധിച്ചു. പിണറായി വിജയൻ കോടതിയിൽ പോയി വിധി വാങ്ങിച്ചത് പോലെയാണ് ഇവിടെ പ്രചരിപ്പിച്ചത്.' തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ വോട്ട് ചെയ്തവർ ഉറങ്ങുന്നതിന് മുൻപ് ഒരു നിമിഷം ചെയ്തത് ശരിയാണോയെന്ന് ഓർക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്ന് പറയുമ്പോഴാണ് ദേവസ്വം മന്ത്രിയുടെ തുറന്ന് പറച്ചിൽ എന്നതും ശ്രദ്ധയമാണ്..

മന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്തമായ ഭാഗം ഇങ്ങനെ:

'മാറ്റത്തിനുള്ള പിന്തുണ ഈ തിരഞ്ഞെടുപ്പിൽ നമുക്ക് കിട്ടിയോ എന്നതാണ് സംശയം. വോട്ട് ചെയ്യാൻ പോയപ്പോൾ ആളുകൾ ഇതെല്ലാം അങ്ങ് മറന്നു..എന്നിട്ട് അയ്യപ്പനെ ഓർമിച്ചു. ഒരുകൂട്ടം ആളുകൾ പറഞ്ഞു..ഇവര് അയ്യപ്പന് എതിരാണെന്ന്..സ്വാമിക്ക് എതിരാണെന്ന്. ഈ സർക്കാർ അക്കാര്യത്തിൽ എന്തെങ്കിലും ദോഷം ചെയ്തിട്ടുണ്ടോ? ഒരുസർക്കാർ എന്ന നിലയിലുള്ള ഉത്തരവാദിത്വം നിർവഹിക്കുക മാത്രമല്ലേ ചെയ്തുള്ളു? സർക്കാരെന്താ പറഞ്ഞത്..എന്തെങ്കിലും ചെയ്‌തോ? നമ്മുടെ രാജ്യം ഭരണഘടനയെ ഉയരത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള രാജ്യമാണ്. നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമാണ്. സുപ്രീം കോടതിയുടെ പരമമായ ന്യായാസനത്തിന്റെ ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പിലാക്കുകയെന്ന ഭരണഘടനാ ബാധ്യത ആവർത്തിക്കുക മാത്രമാണ് ചെയ്തത്. അതിനെ ധാർഷ്ട്യം എന്നുവിളിക്കാൻ പാടുണ്ടോ? അതിനെ നിയമവാഴ്ച പാലിക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചുവെന്നല്ലാതെ, അതിനെ എങ്ങനെയാണ് ധാർഷ്ട്യം എന്നുവിളിക്കുക? അദ്ദേഹം പിന്നെ പറയണമായിരുന്നോ..സുപ്രീം കോടതി അതിന്റെ വഴിക്ക് പോകട്ടെ എന്നുപറയണമായിരുന്നോ? അങ്ങനെയായിരുന്നോ പറയേണ്ടിയിരുന്നത്? നമ്മുടെ നാട്ടിൽ നിയമവാഴ്ച ഉള്ളതുകൊണ്ടാണല്ലോ നമുക്ക് വീട്ടിൽ കിടന്ന് ഉറങ്ങാൻ കഴിയുന്നത്. ഇല്ലെങ്കിൽ ചട്ടമ്പിമാർ നമ്മുടെ വീട് കേറി നിരങ്ങില്ലായിരുന്നോ? കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്ന കാലമുണ്ടാകുമായിരുന്നില്ലേ?

അതുകൊണ്ട് സർക്കാർ വേറൊന്നും ചെയ്തില്ല കേട്ടോ...സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലം തന്നെ, ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്്‌നമായതിനാൽ, ബഹുമാനപ്പെട്ട സുപ്രീകോടതി ഈ ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ചും, ഹിന്ദുമത ധർമത്തെ സംബന്ധിച്ചും, പാണ്ഡിത്യമുള്ളവർ അടങ്ങുന്ന സമിതിയെ നിയോഗിച്ച് , അവശ്യം വേണ്ടതായിട്ടുള്ള ആലോചനകൾ നടത്തി തീരുമാനം എടുക്കണമെന്നാണ് സർക്കാർ സുപ്രീം കോടതിയോട് അപേക്ഷിച്ചത്. അല്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ഞങ്ങൾ സുപ്രീം കോടതിയിൽ പറഞ്ഞില്ല. പക്ഷേ ഇവിടെയെല്ലാം തെറ്റിദ്ധാരണയ്ക്ക് വിധേയമായി..വളരെ എളുപ്പത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ സാധിച്ചു. പിണറായി വിജയൻ കോടതിയിൽ പോയി വിധി വാങ്ങിച്ചത് പോലെയാണ് ഇവിടെ പ്രചരിപ്പിച്ചത്. വിധി വാങ്ങിക്കാൻ പോയ ആളുകളാണ് ഈ പ്രചരണം നടത്തിയത്..അതാണ് ഈ സങ്കടമെന്ന് പറയുന്നത്. '

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ പരാജയത്തിൽ സർക്കാരിനെ വിമർശിച്ച് സിപിഐയുടെ പത്തനംതിട്ട ജില്ലാകമ്മറ്റി റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരുന്ന സാഹചര്യത്തിൽ ശബരിമല യുവതീപ്രവേശം ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നാണ് വിമർശനം. യുവതീ പ്രവേശനത്തിൽ കാണിച്ച തിടുക്കം ഒരു വിഭാഗം വോട്ടർമാരെ ഇടതുപക്ഷത്തിൽ നിന്ന് അകറ്റി. വനിതാമതിലിന്റെ അടുത്ത ദിവസം തന്നെ രണ്ട് യുവതികളെ ശബരിമലയിലേക്ക് പ്രവേശിപ്പിച്ചത് തിരിച്ചടിയായി. ഇത് ഒഴിവാക്കാമായിരുന്നു. ഒരു വിഭാഗം ഇത് പ്രചാരണത്തിനായി ഉപയോഗിച്ചപ്പോഴും ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.നല്ല രീതിയിൽ പ്രവർത്തിച്ചിട്ടും മികച്ച സ്ഥാനാർത്ഥി അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും വിജയിക്കാനാകാത്തത് ശബരിമല പ്രതിഫലിച്ചതുകൊണ്ടാണെന്നാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP