1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

പ്രതിപക്ഷത്തിനും സിപിഐക്കും മറുപടിയുമായി സിപിഎം മുഖപത്രം; അട്ടപ്പാടിയിൽ വനത്തിനകത്ത് തെരച്ചിൽ നടത്തുന്ന തണ്ടർബോൾട്ട് സേനയെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നു; പോയിന്റ് ബ്ലാങ്കിൽ വെടിവച്ച് കൊല്ലുകയായിരുന്നു എന്ന വാദം തെറ്റ്; മാവോയിസ്റ്റ് വേട്ടയെന്ന കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമെന്നും വിമർശനം

November 05, 2019 | 10:33 AM IST | Permalinkപ്രതിപക്ഷത്തിനും സിപിഐക്കും മറുപടിയുമായി സിപിഎം മുഖപത്രം; അട്ടപ്പാടിയിൽ വനത്തിനകത്ത് തെരച്ചിൽ നടത്തുന്ന തണ്ടർബോൾട്ട് സേനയെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നു; പോയിന്റ് ബ്ലാങ്കിൽ വെടിവച്ച് കൊല്ലുകയായിരുന്നു എന്ന വാദം തെറ്റ്; മാവോയിസ്റ്റ് വേട്ടയെന്ന കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പ്രതിപക്ഷത്തിന്റെയും സിപിഐയുടെയും നിലപാടിനെതിരെ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലൂടെ മറുപടി നൽകി സിപിഎം. മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവത്കരിച്ച് പൊലീസിനെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്നും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു.

യു.എ.പി.എ ദുരുപയോഗം അനുവദിക്കരുതെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാവോയിസ്റ്റ് തീവ്രവാദഭീഷണി കുറഞ്ഞ സംസ്ഥാനമാണ് കേരളം. മതതീവ്രവാദത്തിനും മലയാളമണ്ണിൽ കാര്യമായ വേരോട്ടമില്ല. കേരളം ആർജിച്ച സാമൂഹ്യപുരോഗതിയും ഇടതുപക്ഷ മനസ്സുമാണ് ഈ നേട്ടത്തിന് ആധാരം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം തീവ്രവാദ ശക്തികൾ ഭീകരപ്രവർത്തനങ്ങളിലൂടെ തുടർച്ചയായി ദുരന്തങ്ങൾ വിതയ്ക്കുന്നുണ്ട്. സാമൂഹ്യമായ പിന്നോക്കാവസ്ഥയിൽ കഴിയുന്ന ജനവിഭാഗങ്ങളെ ദുർബോധനപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മാവോയിസ്റ്റുകൾ മലയോര- വനമേഖലകളിൽ നിലയുറപ്പിക്കുന്നത്. പൊലീസ്-അർധസൈനിക സേനയിൽപെട്ടവരാണ് ഇവരുടെ സായുധപ്രവർത്തനത്തിന്റെ പ്രധാന ഇരകൾ.

നിരവധി രാഷ്ട്രീയപ്രവർത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.2016 നവംബറിൽ നിലമ്പൂരിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച കുപ്പു ദേവരാജ്, ഛത്തീസ്‌ഗഢ് മേഖലയിൽ നക്സലൈറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ആന്ധ്ര സ്വദേശിയാണ്. വനത്തിനകത്ത് തെരച്ചിൽ നടത്തുന്ന തണ്ടർബോൾട്ട് സേനയെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നുവെന്നും , അതല്ല പിടിയിലായവരെ പൊലീസ് പോയിന്റ് ബ്ലാങ്കിൽ (വളരെ അടുത്തുവച്ച്) വെടിവച്ച് കൊല്ലുകയായിരുന്നുവെന്നും അന്നും വിവാദം ഉയർന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം എൽ.ഡി.എഫ് സർക്കാരിനുമേൽ കെട്ടിവയ്ക്കാനായിരുന്നു പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിച്ചത്.

അന്വേഷണത്തിൽ വ്യാജ ഏറ്റുമുട്ടൽ ആയിരുന്നില്ല അതെന്ന് തെളിഞ്ഞു.യു.എ.പി.എ കരിനിയമമാണ്. അതുകൊണ്ടുതന്നെ ദുരുപയോഗ സാദ്ധ്യത മുൻനിർത്തി പാസാക്കുന്ന ഘട്ടത്തിൽ തന്നെ എതിർത്തത് സിപിഎമ്മും ഇടതുപക്ഷവുമാണ്. യു.ഡി.എഫ് സർക്കാർ ചുമത്തിയ എട്ട് യു.എ.പി.എ കേസുകൾ ഈ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഇവിടെ വിശദമായ പരിശോധന നടന്നുവരികയാണെന്നും ഒരു തരത്തിലുള്ള നീതിനിഷേധത്തിനും സർക്കാർ കൂട്ടിനിൽക്കില്ലെന്നു മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖപത്രത്തിൽ വ്യക്തമാക്കുന്നു.

ദേശാഭിമാനി മുഖപത്രത്തിന്റെ പൂർണരൂപം ഇങ്ങനെ:

യുഎപിഎ ദുരുപയോഗം അനുവദിക്കരുത്

അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകൾ പൊലീസ് വെടിയേറ്റ് മരിച്ചതും കോഴിക്കോട്ട് രണ്ട് യുവാക്കൾക്കെതിരെ നിയമവിരുദ്ധപ്രവർത്തനം തടയൽ നിയമം (യുഎപിഎ) ചുമത്തിയതും വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാവോയിസ്റ്റ് തീവ്രവാദഭീഷണി കുറഞ്ഞ സംസ്ഥാനമാണ് കേരളം. മതതീവ്രവാദത്തിനും മലയാളമണ്ണിൽ കാര്യമായ വേരോട്ടമില്ല. കേരളം ആർജിച്ച സാമൂഹ്യപുരോഗതിയും ഇടതുപക്ഷ മനസ്സുമാണ് ഈ നേട്ടത്തിന് ആധാരം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം തീവ്രവാദ ശക്തികൾ ഭീകരപ്രവർത്തനങ്ങളിലൂടെ തുടർച്ചയായി ദുരന്തങ്ങൾ വിതയ്ക്കുന്നുണ്ട്. സാമൂഹ്യമായ പിന്നോക്കാവസ്ഥയിൽ കഴിയുന്ന ജനവിഭാഗങ്ങളെ ദുർബോധനപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മാവോയിസ്റ്റുകൾ മലയോര- വനമേഖലകളിൽ നിലയുറപ്പിക്കുന്നത്. പൊലീസ്- അർധസൈനിക സേനയിൽപെട്ടവരാണ് ഇവരുടെ സായുധപ്രവർത്തനത്തിന്റെ പ്രധാന ഇരകൾ. നിരവധി രാഷ്ട്രീയപ്രവർത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ട്.

അടുത്തകാലത്തായി പശ്ചിമഘട്ട വനപ്രദേശങ്ങൾ മാവോയിസ്റ്റുകൾ താവളമാക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ നിരന്തരം മുന്നറിയിപ്പുകൾ നൽകിയിരുന്നു. വയനാട്ടിലും അട്ടപ്പാടിയിലും തീവ്രവാദ സാന്നിധ്യം അനുഭവപ്പെട്ടതുമാണ്. 2016 നവംബറിൽ നിലമ്പൂരിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച കുപ്പു ദേവരാജ് ഛത്തീസ്‌ഗഢ് മേഖലയിൽ നക്സലൈറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ആന്ധ്ര സ്വദേശിയാണ്. വനത്തിനകത്ത് തെരച്ചിൽ നടത്തുന്ന തണ്ടർബോൾട്ട് സേനയെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നുവെന്നും, അതല്ല പിടിയിലായവരെ പൊലീസ് പോയിന്റ് ബ്ലാങ്കിൽ (വളരെ അടുത്തുവച്ച്) വെടിവച്ച് കൊല്ലുകയായിരുന്നുവെന്നും അന്നും വിവാദം ഉയർന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം എൽഡിഎഫ് സർക്കാരിനുമേൽ കെട്ടിവയ്ക്കാനായിരുന്നു പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിച്ചത്. അന്വേഷണത്തിൽ വ്യാജ ഏറ്റുമുട്ടൽ ആയിരുന്നില്ല അതെന്ന് തെളിഞ്ഞു.

അട്ടപ്പാടിയിൽ ഇപ്പോഴുണ്ടായ ഏറ്റുമുട്ടൽ മരണങ്ങളുടെപേരിലും പഴയ വിവാദം തുടരുകയാണ്. തെരച്ചിലിനിടയിലും ഇൻക്വസ്റ്റ് വേളയിലും പൊലീസിനുനേരെ നടന്ന ആക്രമണങ്ങളുടെ തെളിവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എകെ 47 തോക്ക് ഉൾപ്പെടെ സംഭവസ്ഥലത്തുവച്ച് കണ്ടെടുത്തിട്ടുമുണ്ട്. ഏതായാലും സർക്കാർ ജുഡീഷ്യൽ മജിസ്റ്റീരിയൽതല അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യദ്രോഹവും ഭീകരപ്രവർത്തനവും ആരോപിച്ച് പൗരന്മാരെ പീഡിപ്പിക്കുകയും മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയുംചെയ്യുന്ന ഭരണകൂടഭീകരതയെ ഒരിക്കലും കുറച്ചുകാണേണ്ടതില്ല

മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവൽക്കരിച്ച് പൊലീസിനെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം ആർക്കാണ് ഗുണം ചെയ്യുക. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടംചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കുമുള്ളതാണ്. എന്നാൽ, കേരളത്തിലെ പ്രതിപക്ഷകക്ഷികൾ നിർഭാഗ്യവശാൽ ജനവിരുദ്ധസമീപനവും കുറ്റകരമായ അനാസ്ഥയുമാണ് കാണിക്കുന്നത്. രാജ്യദ്രോഹവും ഭീകരപ്രവർത്തനവും ആരോപിച്ച് പൗരന്മാരെ പീഡിപ്പിക്കുകയും മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയുംചെയ്യുന്ന ഭരണകൂടഭീകരതയെ ഒരിക്കലും കുറച്ചുകാണേണ്ടതില്ല. ഗൂഢാലോചന കേസുകൾ ചുമത്തിയും ചൈനീസ് ചാരന്മാർ എന്ന് ആരോപിച്ചും കമ്യൂണിസ്റ്റുകാരെയാണ് ഏറ്റവുമധികം വേട്ടയാടിയത്. അടിയന്തരാവസ്ഥക്കാലത്തും എല്ലാ പൗരാവകാശങ്ങളും ചവിട്ടിമെതിക്കപ്പെട്ടു. ഇന്നത്തെ യുഎപിഎയുടെ ആദ്യരൂപം 1967ലെ കോൺഗ്രസ് സർക്കാരാണ് കൊണ്ടുവന്നത്.

യുപിഎ ഭരണ കാലത്ത് മൂന്ന് തവണ യുഎപിഎ കർക്കശമാക്കുന്ന ഭേദഗതികളുണ്ടായി. രാജ്യവ്യാപകമായി ഈ നിയമം ദുരുപയോഗംചെയ്യപ്പെട്ടു. കേരളത്തിലാകട്ടെ 'ടാഡ' അറസ്റ്റുകൾ ഉൾപ്പെടെ പലതവണ 'ഭീകരവിരുദ്ധ നിയമം' രാഷ്ട്രീയ എതിരാളികൾക്കെതിരെ കോൺഗ്രസ് പ്രയോഗിച്ചു. ഒരു തെളിവുമില്ലാതെ സിപിഐ എമ്മിന്റെ ഉന്നത നേതാക്കളെപോലും കൊലക്കേസുകളിൽ പ്രതികളാക്കി ഗൂഢാലോചനയും യുഎപിഎയും ചുമത്തി ജയിലിൽ അടച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണ്. തലശേരിയിൽ ഫസലിനെ കൊന്നത് ആർഎസ്എസുകാരെന്ന് വ്യക്തമായിട്ടും രണ്ട് സിപിഐ എം നേതാക്കൾ ഉൾപ്പെടെ നാടുകടത്തപ്പെട്ടത് യുഡിഎഫ് -എൻഡിഎഫ്-ആർഎസ്എസ് ഒത്തുകളിയുടെ ഭാഗമാണ്. ഇതെല്ലാം ചെയ്തവർ ഇപ്പോൾ മാനവികത പറയുന്നത് രാഷ്ട്രീയനേട്ടം പ്രതീക്ഷിച്ചും.

കോഴിക്കോട്ട് രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതാണ് ഏറ്റവുമൊടുവിൽ സിപിഐ എമ്മിനും സർക്കാരിനുമെതിരെ തിരിച്ചുവിടാൻ എതിരാളികൾ കിണഞ്ഞുശ്രമിക്കുന്നത്. ഇക്കാര്യത്തിൽ സിപിഐ എമ്മിന്റെയും സർക്കാരിന്റെയും സമീപനം അർഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. യുഎപിഎ കരിനിയമമാണ്. ദുരുപയോഗസാധ്യത മുൻനിർത്തി പാസാക്കുന്ന ഘട്ടത്തിൽത്തന്നെ എതിർത്തത് സിപിഐ എമ്മും ഇടതുപക്ഷവുമാണ്. പ്രതീക്ഷിച്ചപോലെ ആ നിയമം ദുരുപയോഗിക്കപ്പെട്ടു. സിപിഐ എമ്മാണ് പകപോക്കലിന് ഏറെ ഇരയായത്. ഇതു മനസ്സിലാക്കിയാണ് എൽഡിഎഫ് സർക്കാർ യുഎപിഎ ചുമത്തുന്നതിന് വ്യക്തമായ മാർഗനിർദ്ദേശം നടപ്പിൽ വരുത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കേ ഈ നിയമപ്രകാരം അന്വേഷണവും കേസെടുക്കലും സാധ്യമാകൂ.

റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിലുള്ള ഉന്നത സമിതിയുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ യുഎപിഎ പ്രകാരം സർക്കാർ പ്രോസിക്യൂഷൻ അനുവദിക്കുകയുള്ളൂ. ഇതനുസരിച്ചാണ് യുഡിഎഫ് സർക്കാർ ചുമത്തിയ ആറ് യുഎപിഎ കേസ് ഈ സർക്കാർ റദ്ദാക്കിയത്. എട്ട് കേസിന് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്. ലഘുലേഖ കണ്ടെടുത്തതിനും ആശയപ്രചാരണം നടത്തിയതിനും യുഎപിഎ ചുമത്തരുതെന്ന് സിപിഐ എം നേതൃത്വം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുതരത്തിലുള്ള നീതിനിഷേധത്തിനും സർക്കാർ കൂട്ടുനിൽക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. വിശദമായ പരിശോധന നടന്നുവരികയുമാണ്. ഇക്കാര്യത്തിൽ കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണ്. എന്നാൽ, സർക്കാരിന് മുറുകെ പിടിക്കാനുള്ളത് നിയമവ്യവസ്ഥയും ജനതാൽപ്പര്യവുമാണ്.

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
ചിട്ടി കമ്പനി മുതലാളി റിയൽ എസ്റ്റേറ്റിലേക്ക് കാലെടുത്തു വച്ചപ്പോൾ കോടിപതിയായി; പാറ ഖനനവും ക്വാറിയും സജീവമായപ്പോൾ ഫിനിക്‌സ് പക്ഷിയേക്കാൾ വേഗത്തിൽ വളർച്ച; കാറുകൾക്ക് നാല് എന്ന നമ്പർ കിട്ടാൻ ലക്ഷങ്ങൾ ഒഴുക്കുന്ന വാഹനക്കമ്പം; അവശത പറഞ്ഞെത്തുന്നവരെ പിശുക്കില്ലാതെ സഹായിക്കുന്ന നല്ല മനസ്സും; തോണ്ടാൻ വരുന്നവരെ പച്ചത്തെറി വിളിക്കുന്ന 'ബ്ലാക്ക് റോയി'; ബെല്ലി ഡാൻസിൽ കുടുങ്ങുന്നത് കോതമംഗലത്തെ റോയി മുതലാളി; ചതുരംഗപ്പാറയിലെ 'കോവിഡ് ലംഘനത്തിന്റെ' ബിസിനസ്സ് കഥ
ഭർത്താവ് ഉപേക്ഷിച്ച ലിജി; ഭാര്യമായി പിണങ്ങി കഴിയുന്ന അജയ്; അവിഹിത ബന്ധത്തിൽ കുട്ടി പിറന്നപ്പോൾ ഡി വൈ എഫ് ഐ നേതാവിനും കാമുകിക്കും നാണക്കേട്; ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് അടൂർ മരുതിമൂട് പള്ളിക്ക് മുന്നിൽ: മിടുക്കരായ രണ്ടു പൊലീസുകാർ പിന്നാലെ കൂടിയപ്പോൾ സിസിടിവിയിൽ തെളിഞ്ഞത് ഒന്നും വ്യക്തമല്ലാത്ത ഓട്ടോ; പോസ്റ്റർ തേടിയുള്ള അന്വേഷണം കുടുക്കിയത് ക്രൂരയായ അമ്മയേയും കാമുകനേയും; നാൽപതുകാരിയും മുപ്പത്തിരണ്ടുകാരനും കുടുങ്ങുമ്പോൾ
ജോസ് കെ മാണിയുടെ സ്വാധീനം യുഡിഎഫ് അറിഞ്ഞത് പുറത്താക്കി കഴിഞ്ഞപ്പോൾ; കോൺഗ്രസ് നേതാക്കന്മാർ പരസ്പരം പഴിചാരിക്കൊണ്ട് അനുനയ നീക്കം തുടങ്ങി; എല്ലാ കുറ്റങ്ങളും ബെന്നി ബെഹന്നാന്റെ തലയിൽ വച്ചുകെട്ടി കോൺഗ്രസ്; പുറത്താക്കിയതോടെ ജോസഫിന്റെ പ്രശ്‌നം തീർന്നതിനാൽ ഇനിയും ചർച്ചയും ധാരണയുമെന്നും സൂചനകൾ; ചങ്ങനാശ്ശേരിയിലും തിരുവല്ലയും ഇരിങ്ങാലക്കുടയും തന്നാൽ മടങ്ങാമെന്ന് ജോസ് കെ മാണി; കേരളാ കോൺഗ്രസിന് വേണ്ടി ഇടതും വലതും സജീവം
ബെല്ലി ഡാൻസറെ എത്തിച്ചത് ഫോർട്ട് കൊച്ചിയിൽ നിന്നും; നേരം വെളുക്കുന്നത് വരെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചത് മൂന്നുയുവതികളും രണ്ടുപുരുഷന്മാരും അടങ്ങുന്ന സംഘം; തണ്ണിക്കോട് ഗ്രൂപ്പിന്റെ ക്വാറി ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി എം.എം.മണി; ഉദ്ഘാടനശേഷമുള്ള നിശാപാർട്ടിയിൽ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സ്വകാര്യ റിസോർട്ടിൽ മദ്യം ഒഴുക്കി അരങ്ങേറിയ നിശാപാർട്ടി സംഘാടകൻ റോയി കുര്യനെ തിരഞ്ഞ് പൊലീസ്
കടുത്ത പനിയും ശരീര വേദനയുമായി കോവിഡ് ഒപിയിൽ കാത്തിരുന്നത് മണിക്കൂറുകൾ; എനിക്ക് മനസിലാവുന്നി, കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്; പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി; ഇതാണ് അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണം; സ്വന്തം അനുഭവം പങ്കുവെച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
താൻ പണ്ട് വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് പണിയെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നപ്പോൾ ലല്ലു മുതൽ അപർണ്ണ വരെയുള്ളവർ കരുതിയത് അംബാനി ഒന്നും അറിയില്ലെന്ന്;കോടികൾ മുടിച്ചു ഒരു ചാനലിനെ പരഗതിയില്ലാതാക്കിയതിന് ഒടുവിൽ ഉത്തരം തേടുമ്പോൾ മടിയന്മാർ പുറത്തേക്ക്;ന്യൂസ് 18 കേരള ഇനിയെങ്കിലും രക്ഷപ്പെടുമോ?
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്