Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടക്ക് കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയത് ഗുജറാത്ത് വംശഹത്യയോട് സമാനതയുള്ള ഭീകരത; കലാപത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായമായി അമ്പത് ലക്ഷം രൂപ നൽകും; കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ലീഗ് നേതാക്കളുടെ പ്രഖ്യാപനം

വടക്ക് കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയത് ഗുജറാത്ത് വംശഹത്യയോട് സമാനതയുള്ള ഭീകരത; കലാപത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായമായി അമ്പത് ലക്ഷം രൂപ നൽകും; കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ലീഗ് നേതാക്കളുടെ പ്രഖ്യാപനം

ജംഷാദ് മലപ്പുറം

മലപ്പുറം: വടക്ക് കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ മുസ്ലിംവിരുദ്ധ കലാപത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായമായി അമ്പത് ലക്ഷം രൂപ നൽകുമെന്ന് മുസ്ലിംലീഗ്.ഡൽഹിയിലരങ്ങേറിയത് ഗുജ്‌റാത്ത് വംശഹത്യയോട് സമാനതയുള്ള ഭീകരതയെന്നും കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ലീഗ് നേതാക്കൾ.

വടക്ക് കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ മുസ്ലിംവിരുദ്ധ കലാപത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായമായി അമ്പത് ലക്ഷം രൂപ നൽകുമെന്ന് മുസ്ലിംലീഗ് നേതൃത്വം പ്രഖ്യാപിച്ചു. ഹിയിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ലീഗ് നേതാക്കൾ. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും വീടും വരുമാനമാർഗവും നഷ്ടപ്പെട്ടവർക്കും സഹായമുറപ്പാക്കുമെന്നും മുസ്ലിംലീഗ് നേതാക്കൾ പറഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് അടിയന്തിര ധനസഹായമാണ്. ഹിന്ദുത്വ ഭീകരർ വരുത്തിവെച്ച നാശനഷ്ടങ്ങൾ വിലയിരുത്തിയതിന് ശേഷം സമഗ്ര പുനധിവാസമുറപ്പാക്കുന്നതിന് വേണ്ട നടപടികൾ പാർട്ടി സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

2002-ലെ ഗുജറാത്ത് വംശഹത്യയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള അക്രമണങ്ങളാണ് ഡൽഹിയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ അരങ്ങേറിയത്. പൊലീസ് കാഴ്‌ച്ചക്കാരായി നോക്കിനിൽക്കുന്നതാണ് കലാപബാധിത പ്രദേശങ്ങളിൽ കണ്ടത്. സഹായമഭ്യർത്ഥിച്ചിട്ടും പൊലീസ് രക്ഷയ്‌ക്കെത്തിയില്ലെന്ന് ജനങ്ങൾ പരാതിപെടുന്നു എന്നത് സർക്കാർ സംവിധാനത്തെ കലാപകാരികൾ ഉപയോഗിച്ചു എന്നതിന്റെ തെളിവാണന്നും നേതാക്കൾ ആരോപിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പ് ക്രമസമാധാനപാലനത്തിൽ തികഞ്ഞ പരാജയമാണന്നതിന്റെ തെളിവാണ് പൊലീസിന്റെ നിഷ്‌ക്രിയിത്തം കാട്ടിതന്നെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

കലാപമരങ്ങേറിയ പ്രദേശങ്ങളിൽ കുട്ടികളടക്കം പട്ടിണിയിലാണ്. സർക്കാറിന്റെ ഭാഗത്ത് നിന്ന് സഹായമുറപ്പാക്കാനുള്ള യാതൊരു നീക്കങ്ങളുമുണ്ടാവുന്നില്ലന്നും അദ്ദേഹം ആരോപിച്ചു . കലാപകാരികൾ നാശം വിതയ്ച്ച വടക്ക് കിഴക്കൻ ഡൽഹിയിലെ ഗോകുൽപുരി, ചാന്ദ് ബാഗ് പ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകായിരുന്നു നേതാക്കൾ. മുസ്ലിംലീഗ് ദേശീയ ജനറൽ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സിക്രട്ടറി ഇടി മുഹമ്മദ് ബഷീർ, നവാസ് ഗനി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എംകെ മനീർ, കെപിഎ മജീദ്, സികെ സുബൈർ എന്നീ നേതാക്കൾ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP