Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിറ്റക്‌സ് വിഷയത്തിൽ ഇടപെട്ടാൽ ബോംബെറിഞ്ഞ് തകർക്കും; കുന്നത്തുനാട്ടിലെ കാര്യം പെരുമ്പാവൂർ എംഎൽഎ നോക്കേണ്ട; അത് ട്വന്റി ട്വന്റി നോക്കും; എൽദോസ് കുന്നപ്പള്ളിക്കും കോൺ എംഎൽഎമാർക്കും ഭീഷണിക്കത്തും അസഭ്യവർഷവും

കിറ്റക്‌സ് വിഷയത്തിൽ ഇടപെട്ടാൽ ബോംബെറിഞ്ഞ് തകർക്കും; കുന്നത്തുനാട്ടിലെ കാര്യം പെരുമ്പാവൂർ എംഎൽഎ നോക്കേണ്ട; അത് ട്വന്റി ട്വന്റി നോക്കും; എൽദോസ് കുന്നപ്പള്ളിക്കും കോൺ എംഎൽഎമാർക്കും ഭീഷണിക്കത്തും അസഭ്യവർഷവും

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഭീഷണിക്കത്ത്. കിറ്റെക്സ് വിഷയത്തിൽ ഇടപെട്ടാൽ ബോംബെറിഞ്ഞു തകർക്കുമെന്നാണ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയോടെ പെരുമ്പാവൂരിലെ എംഎൽഎ ഓഫീസിലാണ് അജ്ഞാത ഭീഷണി കത്ത് എത്തിയത്. വെങ്ങോലയിലെ ഐഎസ് അംഗമാണെന്നു വ്യക്തമാക്കുന്നുണ്ട്. കത്തിൽ പിടി തോമസ് എംഎൽഎ, ബെന്നി ബഹന്നാൻ, ഉമ്മൻ ചാണ്ടി തുടങ്ങിയവർക്കെല്ലാം എതിരെ രൂക്ഷമായ അസഭ്യ വർഷം നടത്തിയിട്ടുണ്ട്.

പെരുമ്പാവൂർ എംഎൽഎ കുന്നത്തുനാട് മണ്ഡലത്തിലെ കാര്യം അന്വേഷിക്കാൻ നടക്കേണ്ടെന്നു തുടങ്ങുന്ന കത്തിൽ പിന്നെ അസഭ്യവർഷമാണ്. ചേലക്കുളം സ്വദേശി കാച്ചാംകുഴി അബ്ദുൽ റഹ്മാന്റെ പേരിലാണ് കത്തയച്ചിരിക്കുന്നത്. വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസം കത്തിൽ വച്ചിട്ടുണ്ട്. ഇത് ശരിയായ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. കത്ത് ലഭിച്ച എംഎൽഎ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി.
എൽദോസ് കുന്നപ്പിള്ളിക്കു പുറമെ പി.ടി. തോമസ് എംഎൽഎയ്ക്കും ബെന്നി ബഹനാൻ എംപിക്കുമെതിരേ കത്തിൽ പരാമർശമുണ്ട്.

എൽദോസിനെ പെരുമ്പാവൂർ എംഎൽഎ ആയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി ട്വന്റി ആണ് ഭരിക്കുന്നത്. കിഴക്കമ്പലത്തെ കോൺഗ്രസുകാരുടെ കയ്യിലിരിപ്പുകൊണ്ടാണ് അങ്ങനെ വന്നത്. പിടി തോമസ് കാളപെറ്റെന്നു പറഞ്ഞാൽ കയറെടുക്കുന്ന ആളാണ്. തോമസ് വിചാരിച്ചാൽ ട്വന്റി ട്വന്റിയെ ഒന്നും ചെയ്യാനാവില്ലെന്നും കത്തിൽ അവകാശപ്പെടുന്നു.

യുഡിഎഫിലെ 41 എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ടെന്നും ശേഷം അടുത്ത കത്തിൽ എന്നു പറഞ്ഞാണ് ഏഴുത്ത് അവസാനിപ്പിച്ചിരിക്കുന്നത്. കത്ത് സാമൂഹിക മാധ്യമത്തിൽ ഇടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൈപ്പടയിൽ എഴുതിയ കത്തായതിനാൽ പ്രതിയെ പിടികൂടാം എന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP