Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിൽ യുഡിഫിന് ഭരണം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ; സർക്കാർ വിരുദ്ധ വികാരം പ്രകടം; യുഡിഎഫ് 80 സീറ്റുകൾ നേടും; വിജയ സാധ്യത ചർച്ച ചെയ്ത് കെപിസിസി ആസ്ഥാനത്ത് ഡിസിസി പ്രസിഡന്റുമാരുടെ യോഗം

കേരളത്തിൽ യുഡിഫിന് ഭരണം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ; സർക്കാർ വിരുദ്ധ വികാരം പ്രകടം; യുഡിഎഫ് 80 സീറ്റുകൾ നേടും; വിജയ സാധ്യത ചർച്ച ചെയ്ത്  കെപിസിസി ആസ്ഥാനത്ത് ഡിസിസി പ്രസിഡന്റുമാരുടെ യോഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ് ഭരണമുറപ്പെന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി ചേർന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് 80 സീറ്റുകൾ നേടി യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്ന വിലയിരുത്തൽ.

യുഡിഎഫ് അനുകൂല തരംഗം എല്ലാ മണ്ഡലങ്ങളിലും പ്രകടമായിരുന്നെന്ന് ഡിസിസി പ്രസിഡന്റുമാർ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ കെപിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ ഓരോ ജില്ലയിലെയും വിജയ സാധ്യത ചർച്ചയായി.

സർക്കാർ വിരുദ്ധ വികാരം എല്ലാ മണ്ഡലങ്ങളിലും പ്രകടമായിരുന്നു. അഭിപ്രായ വ്യത്യാസം മറന്ന് യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി വിജയത്തിനായി പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനങ്ങൾ യുഡിഎഫിന് മികച്ച വിജയം സമ്മാനിക്കാൻ സഹായകമായി എന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ശ്രദ്ധേയമായ പ്രകടനം യുഡിഎഫിന് കാഴ്ച വെയ്ക്കാൻ കഴിഞ്ഞു.നേമത്ത് ഒന്നാന്തരം പോരാട്ടമാണ് യുഡിഎഫ് നടത്തിയത്. നേമത്ത് സിപിഎം വർഗീയ പാർട്ടികളുമായി ചേർന്ന് സംഖ്യം ഉണ്ടാക്കുകയും വ്യാപകമായി വോട്ടുമറിച്ചെങ്കിലും യുഡിഎഫിന്റെ വിജയത്തെ ഇത് ബാധിക്കില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

മധ്യകേരളത്തിൽ എറണാകുളത്ത് പതിനൊന്ന് നിയോജക മണ്ഡലങ്ങളിൽ ഉജ്ജ്വല വിജയം നേടും. ട്വൊന്റി ട്വൊന്റി വെല്ലുവിളിയെ തള്ളി കുന്നത്തുനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും. മലബാർ മേഖലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ യുഡിഎഫിന് ഏറെ മുന്നേറാൻ സാധിച്ചു.

മഞ്ചേശ്വരത്ത് സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തിയെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും യോഗം വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP