Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്, പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്; ഒരു ദിവസം നേരം പുലർന്നപ്പോൾ കുപ്പായവും തയ്ചു കോൺഗ്രസുകാരനായത് അല്ല; കോട്ടയം പരിപാടിയെ ചൊല്ലി ഇടഞ്ഞതോടെ ശശി തരൂരിന് എതിരെ കോട്ടയം ഡിസിസിയുടെ തുടരൻ പോസ്റ്റുകൾ

സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്, പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്; ഒരു ദിവസം നേരം പുലർന്നപ്പോൾ കുപ്പായവും തയ്ചു കോൺഗ്രസുകാരനായത് അല്ല; കോട്ടയം പരിപാടിയെ ചൊല്ലി ഇടഞ്ഞതോടെ ശശി തരൂരിന് എതിരെ കോട്ടയം ഡിസിസിയുടെ തുടരൻ പോസ്റ്റുകൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശശി തരൂർ എംപിയുടെ സംസ്ഥാന പര്യടനത്തെ ചൊല്ലിയുള്ള കോലാഹലങ്ങൾ അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് പലവട്ടം ആവശ്യപ്പെട്ടിട്ടും, തരൂർ വിരുദ്ധ പക്ഷം അടങ്ങിയിരിക്കുന്നില്ല. കോട്ടയം, പത്തനംതിട്ട ഡിസിസികളെ അറിയിക്കാതെ തരൂർ ഇരുസ്ഥലങ്ങളിലും പരിപാടികളിൽ പങ്കെടുത്തു എന്നതാണ് ആരോപണമായി കെപിസിസിക്ക് മുമ്പാകെ ഉന്നയിക്കുന്നത്. തരൂരിനെ പിന്തുണയ്ക്കുന്ന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനെ പോലുള്ളവരെ അധിക്ഷേപിച്ച് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ അനുകൂലിക്കുന്നവർ രംഗത്തെത്തുകയും ചെയ്തു. കോട്ടയത്ത് തരൂരിന് ഉജ്ജ്വല സ്വീകരണം ലഭിച്ചതിലും നേതാക്കൾ അസന്തുഷ്ടരാണ്. ഇത് പ്രതിഫലിപ്പിക്കും വിധം ഡിസിസി കോട്ടയം എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ, തരൂരിനെ ശക്തമായി വിമർശിച്ചും, സുരേഷിനെ വാഴ്‌ത്തിയും പോസ്റ്റുകൾ നിരന്തരം പ്രത്യക്ഷപ്പെടുകയാണ്.

നാട്ടകം സുരേഷിന്റെ ചിത്രം സഹിതമുള്ള പോസ്റ്റ്, വിവാദമായതിനു പിന്നാലെ പിൻവലിച്ചു. എന്നാൽ പോസ്റ്റ് വന്ന ഫേസ്‌ബുക് പേജ് കോട്ടയം ഡിസിസിയുടെ ഔദ്യോഗിക പേജ് അല്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു. അതേസമയം, പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പർ നാട്ടകം സുരേഷിന്റേതാണെന്ന് ശശി തരൂർ അനുകൂലികൾ തിരിച്ചടിച്ചു.

ഫേസ്‌ബുക് പോസ്റ്റിൽ നിന്ന്:

സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്, പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്. സിപിഎമ്മിന്റെ കുത്തകയായിരുന്ന നാട്ടകം പഞ്ചായത്തിൽ കോൺഗ്രസിന്റെ മൂവർണ കൊടി പായിച്ച്, പഞ്ചായത്ത് പ്രസിഡന്റാവുമ്പോൾ ഇദ്ദേഹത്തിന് പ്രായം വെറും 25 വയസ്സ് മാത്രമായിരുന്നു.

കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങി പാർട്ടിയുടെ പല മേഖലയിലും വർഷങ്ങളായി പ്രവർത്തിച്ചിട്ടാണ് നാട്ടകം സുരേഷ് കോട്ടയം ഡിസിസി പ്രസിഡന്റായത്. ഒരു ദിവസം നേരം പുലർന്നപ്പോൾ കുപ്പായവും തയ്ച്ചു കോൺഗ്രസുകാരനായത് അല്ല.

മറ്റൊരു പോസ്റ്റും സമാനമാണ്

സിപിഎമ്മിന്റെ കുത്തകയായിരുന്നു നാട്ടകം പഞ്ചായത്തിൽ കോൺഗ്രസിന്റെ മൂവർണ കൊടി പായിച്ചു പഞ്ചായത്ത് പ്രസിഡന്റാവുമ്പോൾ ഇദ്ദേഹത്തിന് പ്രായം വെറും 25 വയസ് മാത്രമായിരുന്നു. കെഎസ് യു ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങി പാർട്ടിയുടെ പല മേഖലയിലും വർഷങ്ങൾ പ്രവർത്തിച്ചിട്ടാണ് നാട്ടകം സുരേഷ് കോട്ടയം ഡിസിസി പ്രസിഡന്റായത്. ഒരു ദിവസം നേരം പുലർന്നപ്പോൾ കുപ്പായവും തയ്ച്ചു കോൺഗ്രസുകാരനായത് അല്ല.

കെ-റെയിൽ വിഷയത്തിൽ തരൂരിന്റെ സർക്കാർ അനുകൂല നിലപാടിനെ മറ്റൊരു പോസ്റ്റിൽ വിമർശിക്കുന്നു.

താനുൾപ്പെടെയുള്ള പ്രവർത്തകർ കെ-റെയിൽ സമരത്തിൽ വെയിലും മഴയും കൊണ്ടപ്പോൾ പിണറായി വിജയന് പിന്തുണ നൽകിയ ആളാണ് തരൂർ. ഇതിനും കൂടി തരൂരിന് പിന്തുണ നല്കുന്നവർ മറുപടി പറയണം.അദ്ദേഹത്തിന്റെ പാണ്ഡിത്യത്തേയും കഴിവിനെയും അംഗീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP