Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഐയിൽ വിഭാഗീയതയും അഴിമതിയും; നേതൃത്വം ശ്രമിച്ചത് വിമർശനമുന്നയിക്കുന്നവരെ ഒതുക്കാൻ; പാർട്ടിയേക്കാൾ കൂടുതൽപേർ പാർട്ടി വിട്ടവർ; പൊന്നാനിയിൽ മാത്രം മൂവായിരംപേർ പാർട്ടിവിട്ടു; സിപിഐ മലപ്പുറം ജില്ലാ എക്സിക്കുട്ടീവ് അംഗം എൻ കെ സൈനുദ്ദീനും രാജിവെച്ചു

സിപിഐയിൽ വിഭാഗീയതയും അഴിമതിയും; നേതൃത്വം ശ്രമിച്ചത് വിമർശനമുന്നയിക്കുന്നവരെ ഒതുക്കാൻ; പാർട്ടിയേക്കാൾ കൂടുതൽപേർ പാർട്ടി വിട്ടവർ; പൊന്നാനിയിൽ മാത്രം മൂവായിരംപേർ പാർട്ടിവിട്ടു; സിപിഐ മലപ്പുറം ജില്ലാ എക്സിക്കുട്ടീവ് അംഗം എൻ കെ സൈനുദ്ദീനും രാജിവെച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്തെ സിപിഐയിൽ വിഭാഗീയതയും അഴിമതിയുമെന്ന്. നേതൃത്വം ശ്രമിച്ചത് വിമർശമുന്നയിക്കുന്നവരെ ഒതുക്കാൻ. പാർട്ടിയേക്കാൾ കൂടുതൽപേർ നിലവിൽ പാർട്ടി വിട്ടവരാണെന്നും ആരോപിച്ച് സിപിഐ മലപ്പുറം ജില്ലാ എക്സിക്കുട്ടീവ് അംഗം എൻ കെ സൈനുദ്ദീൻ രാജിവെച്ചു. സിപിഐ നേതൃത്വത്തിന്റെ വിഭാഗീയതയിലും അഴിമതിയിലും നയ വ്യതിയാനത്തിലും പ്രതിഷേധിച്ച് പാർട്ടിയുടെ ചുമതലകളിൽ നിന്ന് രാജി വെയ്ക്കുകയാണെന്ന് സിപിഐ ജില്ലാ എക്സിക്കുട്ടീവ് അംഗം എൻ കെ സൈനുദ്ദീൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാർട്ടിക്ക് സ്വാധീനമുള്ള പൊന്നാനിയിൽ പാർട്ടി പിളർന്നെന്ന് സൈനുദ്ദീൻ പറഞ്ഞു. ഇവിടെ മാത്രം 3000 ഓളം പാർട്ടി അനുഭാവികൾ പാർട്ടി ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്. അഞ്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ആറ് മണ്ഡലം കമ്മിറ്റിയംഗങ്ങളും ഉന്നയിച്ച സംഘടനാ പ്രശ്നം പരിഹരിക്കാതെ അഴിമതി മൂടിവെക്കാനായിരുന്നു പാർട്ടിയിലെ ചിലരുടെ താത്പര്യമെന്ന് ഇദ്ദേഹം ആരോപിച്ചു. തുടർന്ന് പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും ഭാരവാഹികൾ ഉൾപ്പെടെ 400 ഓളം പാർട്ടി മെമ്പർമാർ പ്രൊഗ്രസീവ് ഫൗണ്ടേഷൻ രൂപീകരിച്ചിട്ടുണ്ട്.

വിഭാഗീയതയും അഴിമതിയും ബന്ധപ്പെട്ട കമ്മിറ്റികളിൽ അവതരിപ്പിച്ചെങ്കിലും വിമർശമുന്നയിക്കുന്നവരെ ഒതുക്കാനാണ് നേതൃത്വം ശ്രമിച്ചത്. ക്വാറി, മണ്ണ്, മണൽ, വനം മാഫിയകളുടെയും ഇടനിലക്കാരായി പാർട്ടി അധപതിച്ചെന്നും ഇദ്ദേഹം ആരോപിച്ചു. ആദിവാസി ഫണ്ട് തിരിമറിക്കേസിൽ റിമാന്റിലായ സിപിഐ ജില്ലാകമ്മിറ്റിയംഗത്തിനെ സംരക്ഷിക്കുന്ന സമീപനമാണ്. എം എൽ എ പോലും പരസ്യമായി ആരോപണം ഉന്നയിച്ചിട്ടും വിമർശനങ്ങൾക്ക് നേതൃത്വം മറുപടി പറയുന്നില്ലെന്നും സൈനുദ്ദീൻ പറഞ്ഞു.

അതേ സമയം ആദിവാസി ഭവന നിർമ്മാണത്തിന്റെ മറവിൽ ആദിവാസികൾക്കു ലഭിക്കേണ്ട തുക സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയ കേസിൽ ഒളിവിലായിരുന്ന നിലമ്പൂർ നഗരസഭ കൗൺസിലറും സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ പി.എം. ബഷീറിനെയും കരാറുകാരനായ അബ്ദുൾ ഗഫൂറിനെയും കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി: പി. ശശി കുമാർ അറസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യത്തിലും പാർട്ടി നേതൃത്വം പ്രതിക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെന്നും സൈനുദ്ദീൻ ആരോപിച്ചു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും തള്ളിയതോടെയാണ് ബഷീർ കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് പാലക്കാട് അട്ടപ്പാടിയിലെ അഗളി ഭൂതിവഴി ഊരിലെ ആദിവാസികൾ പരാതി നൽകിയത്. ഊരിലെ പാപ്പ, ചെല്ലി, കാളി, ശാന്തി, രങ്കി മാരി എന്നിവരുടെ വീടുകളുടെ നിർമ്മാണം ഗ്രാമപഞ്ചായത്തംഗം ജാക്കിറിന്റെ നിർദ്ദേശ പ്രകാരമാണ് നിലമ്പൂർ നഗരസഭാംഗം പി.എം. ബഷീറിനും അബ്ദുൾ ഗഫൂറിനും നൽകിയത്. എ.ടി.എസ്‌പി പദ്ധതി പ്രകാരം അനുവദിച്ച തുക കൊണ്ടാണ് വീട് നിർമ്മാണത്തിനു കരാർ നൽകിയത്. കരാറുകാർ 13,62,500 രൂപ കൈപ്പറ്റിയിട്ടും വീട് നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല. 2016 ജനുവരിയിൽ എടിഎസ്‌പിയിൽ ഉൾപ്പെടുത്തി തുടങ്ങാൻ തീരുമാനിച്ചത് എന്നാൽ സർക്കാർ മാറിയതോടെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയായാണ് കൂടുതൽ തുക അനുവദിച്ചത്.

പി.എം. ബഷീർ, 2018 ജൂലൈ ആറിന് ഊരിൽ നേരിട്ടെത്തി തങ്ങളുടെ ഭവന പദ്ധതി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിക്കാൻ ആധാറുമായി ലിങ്ക് ചെയ്യണമെന്നു വിശ്വസിപ്പിച്ച് ബാങ്കിൽ കൊണ്ടുപോയി താൻ ഉൾപ്പെടെ ആറുപേരെയും അപേക്ഷയിൽ ഒപ്പ് ഇടീക്കുകയായിരുന്നുവെന്നു പരാതിക്കാർ പറയുന്നു. അന്ന് തങ്ങൾക്കു 500 വീതം നൽകിയിരുന്നു. തങ്ങൾ തിരിച്ചെത്തിയപ്പോഴാണ് ലൈഫ് പദ്ധതിയിൽ തുക തങ്ങളുടെ അക്കൗണ്ടിൽ നേരത്തേ എത്തിയതായി അറിഞ്ഞത്. ആ തുക തങ്ങളെ കബളിപ്പിച്ച് ബഷീറിന്റെ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നുവെന്നു പിന്നീടാണ് മനസിലായതെന്ന് പരാതിയിൽ പറയുന്നു. 8,37,500 രൂപയാണ് അക്കൗണ്ടിലേക്കു മാറ്റിയത്.

തങ്ങളെ കബളിപ്പിക്കുന്നതിനു ഗ്രാമപഞ്ചായത്ത് അംഗവും ട്രൈബൽ ഓഫീസറും കൂട്ടുനിൽക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. സിപിഐ നേതാവിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതി കരാറുകാരനായ അബ്ദുൾ ഗഫൂർ, മുന്നാം പ്രതി ഗ്രാമപഞ്ചായത്തംഗം ജാക്കിർ, നാലാം പ്രതി ട്രൈബൽ ഓഫീസർ മുഹമ്മദ് നിസാറുദീൻ എന്നിവരാണ്. എഎസ്ഐ. ജോൺസൺ ലോബോ, അശോകൻ, കൃഷ്ണൻ കുട്ടി എന്നിവരും ക്രൈംബ്രാഞ്ച് സ്‌ക്വാഡിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP